ഇനി മൂക്കുപൊത്തി ട്രെയിന്‍ ടോയിലറ്റില്‍ പോവേണ്ടി വരില്ല! പരിഹാരത്തിനായി ടെക്നോളജിയെ കൂട്ടുപിടിച്ച് റെയില്‍വേ

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപന്മാണ് റെയില്‍വേസ്. ദിവസേന ആയിരക്കണക്കിന് ആളുകളാണ് യാത്രകള്‍ക്കായി ഇന്ത്യന്‍ റെയിവേയെ ആശ്രയിക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് സര്‍വീസുകള്‍ നടത്തുന്ന റെയില്‍വേയ്ക്ക് ഒത്തിരി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. ഇത്തരത്തില്‍ കാലങ്ങളായി ജനങ്ങള്‍ പരാതിപ്പെടുന്ന ഒരു പ്രശ്നത്തിനായി ടെക്നോളജിയുടെ സഹായം തേടുകയാണ് റെയില്‍വേ. അതിനെ കുറിച്ചാണ് ചുവടെ പറയാന്‍ പോകുന്നത്.

ഒരാള്‍ക്ക് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകാന്‍ ഇപ്പോള്‍ ഒത്തിരി ഗതാഗത മാര്‍ഗങ്ങളുണ്ട്. ബൈക്ക്, കാര്‍, വിമാനം, തീവണ്ടി എന്നിവയാണ് അതില്‍ ചിലത്. കുറഞ്ഞ ചിലവില്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് കൂടുതല്‍ ആളുകളും തീവണ്ടിയെയാണ് ആശ്രയിക്കുന്നത്. അതിനുള്ള ഏറ്റവും വലിയ കാരണങ്ങള്‍ കിടന്ന് സുഖമായി യാത്ര ചെയ്യാനും ശുചിമുറി സൗകര്യങ്ങളുമെല്ലാം ഉപയോഗപ്പെടുത്താനും പറ്റുമെന്നതാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ട്രെയിനുകളുടെയും സ്റ്റേഷനുകളുടെയും നവീകരണത്തിനും സൗകര്യ വികസനങ്ങള്‍ക്കും റെയില്‍വേ ഊന്നല്‍ കൊടുക്കുന്നുണ്ട്.

indian railways

പുതുതായി ട്രാക്കിലിറങ്ങിയ പല ട്രെയിനുകള്‍ക്കും ലോകോത്തര നിലവാരമാണുള്ളത്. എന്നിരുന്നാലും ട്രെയിന്‍ യാത്രക്കാര്‍ കാലങ്ങളായി പരാതിപ്പെടുന്ന ഒരു സംഗതിയാണ് ദുര്‍ഗന്ധം വമിക്കുന്നതും വൃത്തികെട്ടതുമായ ടോയ്‌ലറ്റുകള്‍. ശുചിമുറികള്‍ ഉപയോഗിക്കുന്നവര്‍ക്കും അവ വൃത്തിയാക്കുന്നവര്‍ക്കും ട്രെയിന്‍ ടോയിലെറ്റുകളുടെ ഈ അവസ്ഥയില്‍ വലിയ പങ്കുണ്ടെന്നാണ് തോന്നുന്നത്. തീവണ്ടിയിലെ ടോയിലെറ്റ് അല്ലേ, അത് വൃത്തികേടായി കിടന്നാല്‍ കുഴപ്പമില്ലെന്ന് ചിന്തിക്കുന്ന വലിയൊരു വിഭാഗം ആളുകള്‍ ഉണ്ട്.

ശുചിമുറികള്‍ ഉപയോഗിച്ചാല്‍ ശരിയായ രീതിയില്‍ ഫ്ലഷ് ചെയ്യാതെയും വെയ്സ്റ്റുകള്‍ നിക്ഷേപിച്ചും അവ വൃത്തി കേടാക്കുന്ന കൂട്ടരെ കുറിച്ചാണ് പറയുന്നത്. ഈ കാരണം കൊണ്ട് തന്നെ ടോയ്ലെറ്റുകളുടെ അവസ്ഥ കണ്ട് അത് ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ ശങ്ക പിടിച്ചുവെക്കേണ്ട സാഹചര്യം പലരും നേരിട്ടിട്ടുണ്ടാകാം. ഇത്തരമൊരു സാഹചര്യം ഉണ്ടാകുമ്പോള്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ഉടന്‍ റെയില്‍വേ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടാനും തങ്ങളുടെ കമ്പാര്‍ട്ടുമെന്റിലെ ടോയ്‌ലറ്റ് വൃത്തിയില്ലെന്നും ദുര്‍ഗന്ധം വമിക്കുന്നുവെന്നും പരാതിപ്പെടാം.

indian railways

ഇത്തരം പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കണം. എന്നാല്‍ ഇത് എത്രകണ്ട് പ്രവര്‍ത്തികമാകുമെന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. എന്നാല്‍ ഇപ്പോള്‍ ഈ ഒരു പ്രശ്നത്തിന് പരിഹാരം കാണാനായി പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായം തേടുകയാണ് ഇന്ത്യന്‍ റെയില്‍വേ എന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിറ്റെക്റ്ററുകള്‍ വഴി ദുര്‍ഗന്ധം മനസ്സിലാക്കുന്ന ഐഒടി അധിഷ്ഠിത സാങ്കേതികവിദ്യ പരീക്ഷിക്കണമെന്ന ആശയം റെയില്‍വേ ബോര്‍ഡ് മുന്നോട്ടുവച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ പദ്ധതി നടപ്പിലാക്കേണ്ട ചുമതല മഹാരാഷ്ട്രയിലെ മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വിലിസോ ടെക്നേളജീസിനെയാണ് ഏല്‍പിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഈ പ്രൊജക്ട് ഇപ്പോള്‍ ചില കോച്ചുകളില്‍ നടപ്പിലാക്കും. വിജയകരമെന്ന് കണ്ടാല്‍ പിന്നീട് ഇത് വ്യാപിപ്പിക്കാനാണ് പരിപാടി. ഇനി നമുക്ക് ഈ ടെക്നോളജിയുടെ പ്രവര്‍ത്തനം എങ്ങനെയാണെന്ന് നോക്കാം.

indian railways

ട്രെയിനിലെ ടോയിലെറ്റുകളിലെ ദുര്‍ഗന്ധം തിരിച്ചറിയാന്‍ ഇതിനകത്തെ വായു നിരീക്ഷിക്കാനായി സെന്‍സറുകള്‍ സ്ഥാപിക്കും. ഈ സെന്‍സറുകള്‍ സ്മാര്‍ട്ട് സിസ്റ്റംവുമായി ബന്ധപ്പെട്ടിരിക്കും. വായുവിലെ ദുര്‍ഗന്ധം വമിക്കുന്ന തന്മാത്രകളെ സംയുക്തങ്ങളെയും തിരിച്ചറിയാന്‍ സെന്‍സറുകള്‍ക്ക് സാധിക്കും. ഇതിന്റെ വിവരങ്ങള്‍ സിസ്റ്റം സെന്‍ട്രല്‍ ഹബിലേക്ക് കൈമാറ്റം ചെയ്യുന്നു. ഈ വിവരങ്ങള്‍ വിശകലനം ചെയ്ത് സിസ്റ്റം ഓട്ടോമാറ്റിക്കായി പ്രതികരിക്കും.

വിശദീകരിച്ച് പറഞ്ഞാല്‍ ദുര്‍ഗന്ധം വമിക്കുന്നതും വൃത്തിഹീനമായി കിടക്കുന്നതുമായ ശുചിമുറികളെ കുറിച്ച് സിസ്റ്റം ശുചീകരണ ജീവനക്കാരെ അറിയിക്കും. ഈ ടേയ്ലറ്റുകള്‍ വൃത്തിയാക്കണമെന്ന സന്ദേശമാണ് അറിയിക്കുക. ട്രെയിനിന്റെ സമയം നോക്കി അടുത്തുള്ള ക്ലീനിംഗ് സ്റ്റാഫ് ചെന്ന് ടോയ്ലെറ്റ് വൃത്തിയാക്കും. ഒരുപക്ഷേ ശുചിമുറി വൃത്തിയാക്കാന്‍ ജീവനക്കാര്‍ മറന്നു പോകുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്താല്‍ ഓട്ടോമാറ്റിക് അലര്‍ട്ട് ലഭിക്കുന്നതോടെ അവര്‍ക്ക് നേരിട്ട് അടുത്ത സ്റ്റേഷനിലെത്തി ടോയ്‌ലറ്റ് വൃത്തിയാക്കുകയും ചെയ്യാം.

ശുചിമുറികളുടെ അവസ്ഥ സെന്‍സറുകള്‍ വഴി ലൈവായി നിരീക്ഷിക്കുന്ന സംവിധാനം വഴി ദുര്‍ഗന്ധം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് റെയില്‍വേ മന്ത്രാലയം കരുതുന്നത്. ഇതിനെ കുറിച്ചുള്ള കൂടുതല്‍ അപ്ഡേറ്റുകള്‍ മന്ത്രാലയം ഭാവിയില്‍ അറിയിക്കുമെന്ന് പ്രതീക്ഷിക്കാം. സംഗതി വിജയമായാല്‍ റെയില്‍വേക്ക് മാത്രമല്ല യാത്രക്കാര്‍ക്കും അത് വലിയ അനുഗ്രഹമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. ട്രെയിനുകളുടെ വൃത്തിക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് റെയില്‍വേ നടപ്പാക്കുന്ന പുതിയ പദ്ധതിയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കുമല്ലോ.

More from DriveSpark

Article Published On: Monday, April 15, 2024, 18:16 [IST]
English summary
Indian railways testing iot based technology to solve complaints regarding smelly and dirty toilets
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X