"ഇന്ത്യയില്‍ മരിക്കാതെ ഡ്രൈവ് ചെയ്യുന്ന വിധം"
ഓട്ടോമൊബൈല്‍ വിപണിയില്‍ ലോകത്തിലെ ആറാമത്തെ ശക്തിയായി വളര്‍ന്ന ഇന്ത്യയെക്കുറിച്ച് അമേരിക്കക്കാരന്‍ ഇനിയും ചിന്തിക്കാതിരിക്കുന്നതില്‍ നേട്ടമൊന്നുമില്ലെന്നു ചൂണ്ടിക്കാട്ടി ജേസണ്‍ ടോര്‍ച്ചിന്‍സ്കി എന്ന മാധ്യമപ്രവര്‍ത്തകന്‍ അമേരിക്കന്‍ ജേണലായ ജലോപ്‍നിക്കില്‍ എഴുതിയ ലേഖനം ആനന്ദ് മഹീന്ദ്ര വായിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. മഹീന്ദ്ര മാക്സിമോ വാനിനെക്കുറിച്ചും മറ്റും വല്ലാതെ പുകഴ്ത്തുകയും ചെയ്തിരുന്നു കക്ഷി. വളരെ താമസിക്കാതെ അമേരിക്കന്‍ നിരത്തുകളില്‍ ഇന്ത്യ ശക്തമായ സാന്നിധ്യമായി മാറുമെന്ന് ജേസണ്‍ താക്കീതും നല്‍കിയിരുന്നു! ട്വിറ്ററില്‍ കാര്യമായി പണിയെടുത്തുകൊണ്ടിരിക്കുന്ന മഹീന്ദ്ര പ്രസ്തുത ലേഖനം ട്വീറ്റ് ചെയ്യുകയും ലേഖകനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. പണികിട്ടി എന്നുപറഞ്ഞാല്‍ മതിയല്ലോ!
ഇന്ത്യയില്‍ മഹീന്ദ്രയുടെ വകയായി വന്‍ സ്വീകരണമാണ് ജേസണ് ലഭിച്ചത്. ജേസണ് ഭാരതം തെണ്ടാന്‍ ഒരു മഹീന്ദ്ര താര്‍ വിട്ടുകൊടുക്കുകയും ചെയ്തു. മഹീന്ദ്ര താറില്‍ രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ കറങ്ങിയ ജേസണ്‍ ടോര്‍ച്ചിന്‍സ്കി താന്‍ ഏതോ അന്യഗ്രഹത്തില്‍ ചെന്നുപെട്ടിരിക്കുകയാണെന്ന ബോധ്യത്തിലാണ് ഒടുവില്‍ എത്തിച്ചേര്‍ന്നത്. അമേരിക്കയില്‍ തിരിച്ചെത്തിയതിനുശേഷം അമ്പരപ്പോടെ ജേസണ്‍ എഴുതിയ ലേഖനം ഇന്ത്യന്‍ നിരത്തുകളെ വളരെ രസകരമായി വിവരിക്കുന്നു.

ഒരു അമേരിക്കക്കാരന്‍റെ ഇന്ത്യന്‍ റോഡനുഭവം
ഇന്ത്യന്‍ ജനസംഖ്യയുടെ വലിയ വിഭാഗവും ഹിന്ദുമതവിശ്വാസികളാണെന്ന പ്രസ്താവനയോടെയാണ് ജേസണ്‍ തന്‍റെ അനുഭവക്കുറിപ്പ് തുടങ്ങുന്നത്. ഏതാണ്ട് 330 ദശലക്ഷം വരുന്ന ദൈവങ്ങള്‍ 110 കോടി ജനങ്ങളോടൊപ്പം അവരുടെ ജീവിതത്തെ ദുസ്സഹമാക്കിക്കൊണ്ട് തിങ്ങിപ്പാര്‍ക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഒരു അമേരിക്കക്കാരന്‍റെ ഇന്ത്യന്‍ റോഡനുഭവം
പക്ഷെ, 330 ദശലക്ഷം ദൈവങ്ങള്‍ ഇന്ത്യയില്‍ പാര്‍ക്കുന്നതുകൊണ്ടുള്ള ഗുണങ്ങളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഇന്ത്യയില്‍ ഒരു ദൈവത്തിന് മൂന്ന് ഡ്രൈവര്‍മാരെ വീതം പ്രത്യേകമായി വീതിച്ചെടുത്ത് ശ്രദ്ധിക്കാന്‍ കഴിയും. ഏകദൈവാരാധകര്‍ കൂടുതലുള്ള അമേരിക്ക പോലുള്ള സ്ഥലങ്ങളില്‍ ദൈവത്തിന് കിട്ടിയിരിക്കുന്നത് കട്ടപ്പണിയാണ്. എല്ലാ ഡ്രൈവര്‍മാരെയും അങ്ങോര് ഒറ്റയ്ക്ക് ശ്രദ്ധിക്കണം!

ഒരു അമേരിക്കക്കാരന്‍റെ ഇന്ത്യന്‍ റോഡനുഭവം
ഇന്ത്യയുടെ സംസ്കാരത്തെയും ഇന്ത്യന്‍ ജനതയുടെ സൗഹൃദമനോഭാവത്തെയും പുകഴ്ത്തുന്ന ജേസണ്‍ മറ്റൊരു കാര്യം കൂടി പറഞ്ഞുവെക്കുന്നു. ഒട്ടും പേടിയില്ലാത്ത കാടന്‍ രീതിയില്‍ ഡ്രൈവ് ചെയ്യുന്ന മറ്റൊരു ജനത ഭൂലോകത്തെ വേറെയുണ്ടാവില്ല!

ഒരു അമേരിക്കക്കാരന്‍റെ ഇന്ത്യന്‍ റോഡനുഭവം
തന്‍റെ ജീവിതം പണയപ്പെടുത്തുകയാണ് റോഡിലിറങ്ങുക വഴി ചെയ്തതെന്ന് ജേസണ്‍ വളരെ താമസിക്കാതെ മനസ്സിലാക്കി. റോളര്‍കോസ്റ്ററുകളില്‍ കയറിയാല്‍ ഇന്ത്യക്കാരന്‍ കിടന്നുറങ്ങിക്കോളുമെന്ന് അദ്ദേഹം അനുമാനിക്കുന്നു!

ഒരു അമേരിക്കക്കാരന്‍റെ ഇന്ത്യന്‍ റോഡനുഭവം
റോഡുകളില്‍ വെള്ള നിറത്തില്‍ വരച്ചിട്ടവയെല്ലാം അലങ്കാരപ്പണികളായാണ് ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ കണക്കാക്കുന്നതെന്ന് അദ്ദേഹം അത്ഭുതത്തോടെ വിവരിക്കുന്നുണ്ട്. ഇതിനിടെ വളരെ രസകരമായ ഒരു കാഴ്ച ജേസണ്‍ കണ്ടു. ഒരാള്‍ തന്‍റെ മോട്ടോര്‍സൈക്കിളിന് പിന്നില്‍ ഒരു സ്ത്രീയെ കൊണ്ടുപോകുന്നു. വലിയ നീളമുള്ള ഒരു തണി(സാരി)കൊണ്ട് സ്വയം മൂടിയ അവസ്ഥയിലുള്ള പ്രസ്തുത സ്ത്രീ ഒരു പ്രത്യേക രീതിയിലാണ് മോട്ടോര്‍സൈക്കിളില്‍ ഇരിക്കുന്നത്. അവരുടെ കാലുകള്‍ രണ്ടും ഒരു വശത്തേക്ക് തൂങ്ങിക്കിടക്കുന്നു!

ഒരു അമേരിക്കക്കാരന്‍റെ ഇന്ത്യന്‍ റോഡനുഭവം
വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കുള്ള ചെറിയ ദൂരത്തിനിടയില്‍ താന്‍ കണ്ട അഞ്ചോ ആറോ കാര്യങ്ങളിലൊന്ന് അമേരിക്കന്‍ നിരത്തുകളില്‍ സംഭവിച്ചിരുന്നെങ്കില്‍ അത് ഒരാറുമാസത്തേക്ക് പറഞ്ഞുനടക്കാനുള്ള വകയാകുമായിരുന്നു എന്നാണ് ജേസണ്‍ പറയുന്നത്.

ഒരു അമേരിക്കക്കാരന്‍റെ ഇന്ത്യന്‍ റോഡനുഭവം
ലേന്‍ ഡിസിപ്ലിന്‍ എന്നൊരു സാധനത്തിന് യാതൊരു വിലയും ആളുകള്‍ കല്‍പിക്കുന്നില്ലെന്ന് ജേസണ്‍ പറയുന്നു. അമേരിക്കയില്‍ ഭാര്യയെ പുറകിലിരുത്തി ഇന്ത്യന്‍ രീതിയില്‍ താന്‍ വണ്ടിയോടിക്കുകയാണെങ്കില്‍ അടുത്ത അവള്‍ അവിടെയിരുന്ന് ഡ്വോഴ്സ് നോട്ടീസ് അയയ്ക്കുമെന്നും അടുത്ത സ്റ്റോപ് സിഗ്നലില്‍ പൊലീസ് വന്ന് തന്നെ കൈയാമം വെച്ച് കൊണ്ടുപോകുമെന്നും ജേസണ്‍ വ്യക്തമാക്കുന്നു. ട്രാഫിക് സിഗ്നലുകളില്‍ തൊട്ടുമുമ്പിലുള്ള ഡ്രൈവറുടെ റിസ്റ്റ് വാച്ചിലെ സമയം കൃത്യമായി വായിക്കാവുന്ന തരത്തിലാണ് ആളുകള്‍ വണ്ടികള്‍ നിറുത്തുക.

ഒരു അമേരിക്കക്കാരന്‍റെ ഇന്ത്യന്‍ റോഡനുഭവം
ദില്ലിയിലെ ഒരു തെരുവില്‍ നടക്കുന്ന ഗതാഗത സംഭവവികാസങ്ങള്‍ അമേരിക്കന്‍ സിനിമകളില്‍ അണുബോംബ് പൊട്ടിയാല്‍ കാണിക്കാറുള്ള തെരുവുദൃശ്യങ്ങള്‍ക്ക് സമാനമാണ്.

ഒരു അമേരിക്കക്കാരന്‍റെ ഇന്ത്യന്‍ റോഡനുഭവം
പശുക്കളാണ് ഇന്ത്യന്‍ റോഡുകളില്‍ പ്രധാന ദൈവമെന്ന് ജേസണ്‍ തിരിച്ചറിയുന്നുണ്ട്. പശുക്കളെ കണ്ടാല്‍ മോട്ടോര്‍സൈക്കിളുകാര്‍ അവയോട് ചാരി വാഹനമെടുക്കുന്നു. ശേഷം വണ്ടി നിറുത്താതെ തന്നെ അവയെ തൊട്ടുതൊഴുത് കടന്നുപോകുന്നു! പശുക്കള്‍ക്ക് ഹിന്ദുക്കള്‍ നല്‍കുന്ന പ്രാധാന്യം മൂലം ട്രാഫിക് അലങ്കോലമാക്കാന്‍ അവയ്ക്ക് പ്രത്യക അവകാശം നല്‍കിയിരിക്കുകയാണ്.

ഒരു അമേരിക്കക്കാരന്‍റെ ഇന്ത്യന്‍ റോഡനുഭവം
ഒരു റഫ്രിജറേറ്ററുമായോ ഇരുപതടി നീളമുള്ള പൈപ്പുകളുമായോ ആളുകള്‍ മോട്ടോര്‍സൈക്കിള്‍ യാത്ര ചെയ്യുന്നത് കണ്ടാല്‍ അത്ഭുതപ്പെടുന്നവരില്‍ ഇന്ത്യക്കാര്‍ ഏതായാലും പെടില്ല. കുട്ടികളെ അങ്ങേയറ്റത്തെ അശ്രദ്ധയോടെയാണ് വാഹനങ്ങളിലിരുത്തുന്നത്.

ഒരു അമേരിക്കക്കാരന്‍റെ ഇന്ത്യന്‍ റോഡനുഭവം
ഗ്യാസ് സിലിണ്ടറുകള്‍ മോട്ടോര്‍സൈക്കിളില്‍ കയറ്റിക്കൊണ്ടു പോകുന്നത് കണ്ട് താന്‍ വാഹനം അല്‍പനേരം സൈഡാക്കി അവരെ പോകാന്‍ അനുവദിച്ചുവെന്ന് ജേസണ്‍ പറയുന്നു. വേറൊരുത്തന്‍ തന്‍റെ നീളം കുറഞ്ഞ ട്രക്കില്‍ കമ്പികള്‍ കയറ്റി അവയുടെ തലപ്പുകള്‍ റോഡിലുരച്ച് തീ പാറിച്ച് കടന്നുപൊകുകയാണ്. ജീവഭയമില്ലാത്ത ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ ആ തീയിനെ പിന്‍പറ്റി കാറോടിച്ച് നീങ്ങുന്നു!
Source


Click it and Unblock the Notifications








