ജീവിതത്തിൽ ഒരിക്കല്ലെങ്കിലും നടത്തേണ്ടിയിരിക്കുന്ന റോഡ് യാത്രകൾ

By Praseetha

യാത്ര ചെയ്തിട്ടുള്ളവര്‍ക്കറിയാം ജീവിതത്തിൽ എത്രത്തോളം അനുഭവങ്ങളാണ് ഓരോ യാത്രയും സമ്മാനിക്കുന്നതെന്ന്. ഓരോ യാത്രയും നമ്മെ പുതിയ മനുഷ്യരാക്കി തീർക്കുന്നു എന്നുവേണം പറയാൻ. മൺമറയും മുൻപെ ഈ ഭൂമിയിലെ സുന്ദരമായ കാഴ്ചകളെല്ലാം കാണാൻ പറ്റുന്നതിൽപരം വേറെന്തു ഭാഗ്യമാണ് ഒരാൾക്ക് കിട്ടേണ്ടത്. വളരെ ചുരുങ്ങിയ കാലത്തെ ജീവിതത്തിനിടയില്‍ യാത്രയ്ക്ക് സമയം കണ്ടെത്തുന്നവർ നിരവധിയാണ്.

ലോകത്തിലെ ഭ്രാന്തന്‍ പാതകളിലൂടെ-വായിക്കൂ

ഇന്ത്യ യാത്രാഭ്രാന്തന്മാരുടെ ഒരു നാടായി മാറിക്കൊണ്ടിരിക്കുകയാണ് അതുകൊണ്ട് തന്നെ റോഡ് ട്രിപ്പുകളും വർധിച്ചു വരുന്നു. ബൈക്ക് യാത്രയാണ് മിക്കവരും തിരഞ്ഞെടുക്കുന്നത്. വെറുതെയല്ല രാജ്യത്ത് ക്രൂയിസര്‍ ബൈക്കുകള്‍ വൻതോതില്‍ വില്‍ക്കപ്പെടുന്നത്. ഈ ഭൂമിയിലെ എത്രയെത്ര കാഴ്ചകളാണ് നിങ്ങൾ കാണാതെ പോകുന്നത്. ചുരുങ്ങിയ ജീവിതക്കാലത്തിനിടയിൽ നടത്താൻ പറ്റുന്ന ചില ഇന്ത്യൻ റോഡ് ട്രിപ്പുകളെ ഇവിടെ പരിചയപ്പെടുത്തുന്നു.

മണാലി-ലേ ഹൈവേ

മണാലി-ലേ ഹൈവേ

മണാലി-ലേ ഹൈവെയിൽ കൂടിയുള്ള റോഡ് യാത്രയുടെ ഭംഗി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. തുറന്ന ജീപ്പിലോ ബുള്ളറ്റിലോ ഉള്ള മ‍ഞ്ഞുമലകൾക്കിടയിലൂടെയുള്ള ഒരു യാത്ര അത് ഓർക്കുമ്പോൾ തന്നെ കോരിത്തരിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് മൂന്ന്, നാല് കിലോമീറ്റർ ഉയരത്തിലുള്ള ഈ റോഡിന് 479കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ഒരു വർഷത്തിൽ അഞ്ച് മാസമാണ് യാത്രയ്ക്കായി ഈ റോഡ് തുറന്ന് കൊടുക്കുന്നത്. മലഞ്ചെരിവും തണുത്ത കാലാവസ്ഥയും അല്പം പ്രയാസമുണ്ടാക്കുമെങ്കിലും യാത്ര അത് കിടിലനാണ് !

മുംബൈ-പൂനെ എക്സ്പ്രെസ്‌ വേ

മുംബൈ-പൂനെ എക്സ്പ്രെസ്‌ വേ

വളരെ എളുപ്പം എത്തിപ്പെടാൻ കഴിയുന്നൊരു വീക്കെന്റ് ഗേറ്റ്‌വേയാണിത്. പ്രകൃതിരമണീയമായ കാഴ്ചയാണ് യാത്രയുടനീളം ആസ്വദിക്കാൻ കഴിയുക. നിത്യഹരിത കുന്നുകളും നീർചോലകളും കണ്ണിനും മനസിനും കുളിർമയേകുന്നവയാണ്. അസാധ്യമായ വേഗത്തില്‍ ബൈക്കോടിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് മുംബൈ-പൂനെ ഹൈവേ തിരഞ്ഞെടുക്കാവുന്നതാണ്. ബസ്-കാർ യാത്ര ഇഷ്ടമുള്ളവർക്ക് എക്സ്പ്രെസ് വേ അനുയോജ്യമാണ്.

വിശാഖപട്ടണം-അറാകു വാലി

വിശാഖപട്ടണം-അറാകു വാലി

വിശാഖപട്ടണത്ത് എത്തുകയാണെങ്കിൽ അറാക് വാലിയിലേക്കുള്ള യാത്ര അത് ആരും കൊതിച്ചുപോകും. വളഞ്ഞ് പുളഞ്ഞുള്ള റോഡും മനോഹരമായ കുത്തിൻ ചരിവുകളും ഏവരേയും വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. എന്നും മനസിൽ താലോതിക്കാൻ പറ്റുന്ന ഒരു റോഡ് ട്രിപ്പ് തന്നെയായിരിക്കും എന്നതിൽ സംശയമില്ല. 116കിമി ദൈർഘ്യമാണ് റോഡിനുള്ളത്. ബോറ ഗുഹകൾ, താട്ടിപുഡി ജലസംഭരണി എന്നീ മനോഹരമായ സ്ഥലങ്ങളും സന്ദർശിക്കാവുന്നതാണ്. മാർച്ച്-ഒക്ടോബർ മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം.

 ഷിംല-മണാലി

ഷിംല-മണാലി

ഒരു റോഡ് ട്രിപ്പിനെ കുറിച്ചാലോചിക്കുകയാണെങ്കിൽ ഷിംല-മണാലി റൂട്ട് ഒന്ന് ശ്രമിച്ചു നോക്കാൻ മറക്കരുത്. ജീവിതത്തിലെ പിരിമുറക്കങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞ് വളരെയധികം ആസ്വദിക്കാൻ കഴിയുന്ന ഒരു യാത്ര തന്നെയായിരിക്കുമിത്. യാത്രാമദ്ധ്യേയുള്ള ഇടവേളകളിൽ നദികളിലെ തണുത്തുറഞ്ഞ വെള്ളത്തിലുള്ള കളികൾ നിങ്ങൾക്ക് ആസ്വാദനം പകരുന്നതിനൊപ്പം ഉന്മേഷദായകവുമാണ്.

ചെന്നൈ-പോണ്ടിച്ചേരി ഈസ്റ്റ്കോസ്റ്റ് റോഡ് വഴി

ചെന്നൈ-പോണ്ടിച്ചേരി ഈസ്റ്റ്കോസ്റ്റ് റോഡ് വഴി

ക്രൂസർ മോട്ടോർബൈക്കാണ് ഇതുവഴിയുള്ള യാത്രയ്ക്ക് കൂടുതൽ യോജിച്ചത്. റോഡിന്റെ ഒരുവശത്തായി പരന്ന്കിടക്കുന്ന കടലും നല്ല കടൽക്കാറ്റും ആസ്വദിച്ചുള്ള യാത്ര എന്നും താലോലിക്കാൻ കഴിയുന്ന ഓർമ്മകളായിരിക്കും സമ്മാനിക്കുക.

പൂരി-കോണാർക്ക് എൻഎച്ച്-203വഴി

പൂരി-കോണാർക്ക് എൻഎച്ച്-203വഴി

ഫോട്ടോഗ്രാഫി താല്പര്യമുള്ളവർക്ക് പറ്റിയൊരു യാത്രതന്നെയാണിത്. നിങ്ങളറിയെതെ ക്ലിക്ക് ചെയ്തേക്കാവുന്ന മനോഹരമായ കാഴ്ചകളാണ് നിങ്ങളേയും കാത്തിരിക്കുന്നത്. ഇളംക്കാറ്റ് കൊണ്ട് റോഡിന്റെ ഇരുവശങ്ങളിലുള്ള മരങ്ങൾ കൈകോർത്ത് നിൽക്കുന്ന കാഴ്ചയും ആസ്വദിച്ചുകൊണ്ടുള്ള യാത്ര അനുഭവിച്ചറിയേണ്ടതു തന്നെയാണ്.

ബാംഗ്ലൂർ-ബന്ദിപൂർ ഫോറസ്റ്റ്

ബാംഗ്ലൂർ-ബന്ദിപൂർ ഫോറസ്റ്റ്

കൊടുംകാടുകൾക്കിടയിലൂടെ വന്യമൃഗങ്ങളേയും കണ്ടുള്ള യാത്ര നിങ്ങൾ ജീവിതത്തിൽ ഒരുതവണയെങ്കിലും ആസ്വദിക്കേണ്ടതാണ്. നിരവധി മൃഗങ്ങൾ റോഡ് കടന്നുപോകുന്ന കാഴ്ച നയനാഭിരാമമാണ്. ഫോട്ടോഗ്രാഫിക്കും നല്ല സ്കോപ്പുള്ള സ്ഥലമാണ്.

പാമ്പൻ പാലം

പാമ്പൻ പാലം

രാമേശ്വരത്തേക്കുള്ള പാമ്പന്‍ പാലത്തില്‍ കയറാതെ ഒരു ഇന്ത്യന്‍ ബൈക്കറുടെ ജീവിതവും പൂര്‍ണമാകുന്നില്ല. ഈ പാതയിലൂടെ നിരവധി ബൈക്കര്‍മാര്‍ ഇതിനകം തന്നെ പോയിക്കഴിഞ്ഞു. നമ്മള്‍ ദക്ഷിണേന്ത്യക്കാര്‍ക്ക് ഈ യാത്ര അത്ര ചെലവേറിയതല്ല എന്ന് പറയേണ്ടതില്ലല്ലോ? പെട്ടെന്ന് പ്ലാന്‍ ചെയ്ത് പോകാന്‍ പറ്റിയ സ്ഥലമാണിത്.

ചെന്നൈ-മൂന്നാർ

ചെന്നൈ-മൂന്നാർ

ചെന്നൈയിലെ ചൂടു കാലാവസ്ഥയിൽ നിന്നുമുള്ള ഒരു രക്ഷയാണ് മൂന്നാർ യാത്ര. മൂന്നാറിലെ തണുപ്പും, പച്ച പുതച്ച് കിടക്കുന്ന കുന്നുകളും തേയിലതോട്ടമെല്ലാം ആസ്വദിച്ചുള്ള യാത്ര വളരെ കുളിർമയേകുന്നതാണ്. പത്ത് മണിക്കൂർ കൊണ്ട് 600കിലോമീറ്റർ താണ്ടിയുള്ള റോഡ് യാത്ര എന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്നതാണ്.

 യമുന എക്സ്പ്രെസ്‌വേയിൽ കൂടി ദില്ലി-ആഗ്ര യാത്ര

യമുന എക്സ്പ്രെസ്‌വേയിൽ കൂടി ദില്ലി-ആഗ്ര യാത്ര

റോഡ് യാത്ര ഹരമായിട്ടുള്ളവർക്ക് ഒരിക്കല്ലെങ്കിലും പരീക്ഷിക്കാവുന്ന ഒരു റൂട്ടാണിത്. താജ് മഹലും ആഗ്ര ഫോർട്ടുമെല്ലാം കണ്ട് യാത്രയുടെ ചില നല്ല ഓർമ്മകളും മനസിലേറ്റി മടങ്ങാവുന്നതാണ്. 165 കിലോമീറ്റർ ദൈർഘ്യമുള്ള യമുന എക്സ്പ്രെസ്‌വേ വഴി കുറഞ്ഞത് രണ്ട് മണിക്കൂറിനുള്ളിൽ ദില്ലിയിൽ നിന്നും ആഗ്രയിലെത്താവുന്നതാണ്.

ജെയ്‍‌പൂർ-ജെയ്സാൽമേർ

ജെയ്‍‌പൂർ-ജെയ്സാൽമേർ

രാജസ്ഥാൻ മരുഭൂമിയെ കുറിച്ച് കേട്ടിട്ടല്ലാതെ കണ്ടിട്ടുണ്ടോ? മരുഭൂമിയുടെ സൗന്ദര്യമാസ്വദിച്ച് കൊണ്ടുള്ള ഈ യാത്ര ഓന്നു പരീക്ഷിച്ചുകൂടെ. മറ്റ് റൂട്ടുകളെ അപേക്ഷിച്ച് രാജസ്ഥാൻ സ്റ്റേറ്റ് ഹൈവേ 19 വഴിയുള്ള യാത്രയാണ് അഭികാമ്യം. വഴിമദ്ധ്യേ രാജസ്ഥാൻ രുചിക്കൂട്ടുകളും നിങ്ങളെ കാത്തിരിപ്പുണ്ട്.

ഷില്ലോംഗ്-ചിറാപുഞ്ചി

ഷില്ലോംഗ്-ചിറാപുഞ്ചി

മ‍ഞ്ഞ് വീഴ്ചയും, വെള്ളച്ചാട്ടവും, ഗുഹകളും, ഗ്രാമ ഭംഗിയും ആസ്വദിച്ച് കൊണ്ട് 53കിലോമീറ്റർ ദൈർഘ്യമുള്ള യാത്ര നിങ്ങൾക്ക് നല്ല ഓർമ്മകളാവും സമ്മാനിക്കുക. ഒന്ന്, രണ്ട് മണിക്കൂറിൽ ലക്ഷ്യസ്ഥാനത്തേക്ക് എത്താവുന്നതാണ്.

മുംബൈ-ഗോവ

മുംബൈ-ഗോവ

നാഷണൽ ഹൈവേ 17 വഴിയുള്ള മുംബൈ-ഗോവ റോഡ് യാത്ര ഒന്നു പരീക്ഷിച്ച് അറിയേണ്ടതു തന്നെ. പട്ടുമെത്ത പോലെയുള്ള ഈ റോഡിൽ കൂടി വെറും പത്തുമണിക്കൂറിൽ ഗോവയിലെത്താം. അതിരാവിലെ മുംബൈ വിട്ടാൽ ഗോവയിലെ പാർട്ടികൾ ആരംഭിക്കുന്നതിന് മുൻപായി എത്തിച്ചേരാം.

ബാംഗ്ലൂർ-ഊട്ടി

ബാംഗ്ലൂർ-ഊട്ടി

നീൽഗിരി കുന്നുകളുടെ മടിത്തട്ടിലൂടെയുള്ള ഈ യാത്ര ആരും കൊതിച്ചു പോകും. എസ്എച്ച് 17ലൂടെ 266 കിലോമീറ്ററാണ് യാത്രാ ദൈർഘ്യം. വഴി മദ്ധ്യേ മൈസൂർ പട്ടണവും ചുറ്റിയടിക്കാം.

ബാംഗ്ലൂർ-ഗോവ

ബാംഗ്ലൂർ-ഗോവ

ബാംഗ്ലൂരിലെ ഐടി പ്രോഫഷണുലുകളോടും കോളേജ് വിദ്യാർത്ഥികളോടും വീക്കെന്റ് നേരമ്പോക്കുകളെ കുറിച്ച് ചോദിക്കുകയാണെങ്കിൽ ഒരു ഉത്തരമാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ, ഗോവ ട്രിപ്പ്. യുവതലമുറയുടെ ഹരമാണ് ബാംഗ്ലൂർ-ഗോവ റോഡ് ട്രിപ്പ്. ഏവരും ഒരേ സ്വരത്തിൽ പറയുന്ന ഈ റോഡ് ട്രിപ്പ് നിങ്ങൾക്കും പരീക്ഷിച്ചാലെന്താ?

ചണ്ഡിഗഢ് - മണാലി ഹൈവേ

ചണ്ഡിഗഢ് - മണാലി ഹൈവേ

ഒരു രക്ഷയുമില്ലാത്ത റൊമാന്റിക് അനുഭൂതിയാണ് ഈ പാത നമുക്ക് പകര്‍ന്നു തരിക. മലനിരകള്‍ക്കിടയിലൂടെയുള്ള ബൈക്ക് യാത്ര നമ്മെ വന്‍ ഫിലോസഫറാക്കി മാറ്റും ചില നേരങ്ങളില്‍. പോയിരിക്കണമെന്ന് വ്യക്തഗതമായ അനുഭവത്തിന്റെ ബലത്തില്‍ ഈ ലേഖകന്‍ നിര്‍ദ്ദേശിക്കുന്നു!

എന്‍എച്ച് 212

എന്‍എച്ച് 212

കേരളത്തിലുള്ളവര്‍ സ്ഥിരമായി ട്രിപ്പുകള്‍ക്ക് തെരഞ്ഞെടുക്കാറുള്ള പാതയാണിത്. കോഴിക്കോടു നിന്ന് മൈസൂര്‍ വഴി കൊല്ലെഗല്‍ വഴി പോകുന്ന ഈ പാതയ്ക്ക് പഴയ വീരപ്പന്‍ ഗാഥകളും പാടാനുണ്ട്. ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ് വനത്തിലൂടെയുള്ള ഈ യാത്ര ആരെയും ദൃതംഗപുളകിതരാക്കും.

സില്‍ക്ക് റൂട്ട്

സില്‍ക്ക് റൂട്ട്

അല്പം പാടാണ് ഈ പാതയിലൂടെയുള്ള യാത്ര എന്നാണ് അനുഭവജ്ഞാനികളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. കാലാവസ്ഥയ്ക്ക് യാതൊരു സ്ഥിരതയുമില്ല എന്നു കേള്‍ക്കുന്നു. എങ്കിലും, പോയിട്ടുള്ളവരെല്ലാം സജസ്റ്റ് ചെയ്യുന്നൊരു പാതയാണിത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും പോയിരിക്കണം. വലിയ ചരിത്രപ്രാധാന്യമുള്ള ഇടമാണെന്ന് പറയേണ്ടതില്ലല്ലോ? ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരത്തിന്റെ ദീര്‍ഘകാലത്തെ ചരിത്രം ഈ പാതയ്ക്ക് പറയാനുണ്ട്. ഇനി ഒരു യാത്ര പട്ടുപാതയിലേക്കാവട്ടെ!

മഹാബലേശ്വര്‍

മഹാബലേശ്വര്‍

അതിമനോഹര്‍ ആയ കാഴ്ചകളൊക്കെ കണ്ട് ഗാട്ട് റോഡിലൂടെ വണ്ടിയോടിക്കാന്‍ താല്‍പര്യമാണ് നിങ്ങള്‍ക്കെങ്കില്‍ ഈ പാത തകര്‍പ്പനാണ്.

ലേ ശ്രീനഗര്‍ ഹൈവേ

ലേ ശ്രീനഗര്‍ ഹൈവേ

മലനിരകളെയൊക്കെ കണ്ട്, വിശാലമായ ഹൈവേയിലൂടെ രസകരമായ ഒരു യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ലേ - ശ്രീനഗര്‍ ഹൈവേയിലേക്കു പോകാം.

കൂടുതൽ വായിക്കൂ

ഇന്ത്യയിലെ 9 റോഡ് അത്ഭുതങ്ങള്‍-വായിക്കൂക

ലോകത്തിലെ അപകടകാരികളായ 10 റോഡുകൾ

More from DriveSpark

Article Published On: Wednesday, March 16, 2016, 14:24 [IST]
English summary
Best Road Trips in India that you must take once in your lifetime
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X