100 കോടിയുടെ ആസ്തിയുളള ഗാനകോകിലം, വന്നിറങ്ങിയത് ഒരു കോടിയുടെ ആഡംബര എംപിവിയിൽ
സിനിമ നടി നടൻമാരെ പോലെ തന്നെ ആരാധകരുളളവരാണ് സിനിമ ഗായകരും. സെലിബ്രിറ്റികൾ പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ ഗായകരിലും വണ്ടിപ്രാന്തുളള നിരവധി പേരുണ്ട് കേട്ടോ. അത്തരത്തിലൊരു ഇന്ത്യൻ ജനപ്രിയ ഗായികയാണ് സുനിധി ചൗഹാൻ. പ്രിയ ഗായിക പുതിയ കിയ കാർണിവലിൽ വന്നിറങ്ങുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ലിമോസിൻ, ലിമോസിൻ പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി വിപണിയിൽ എത്തുന്ന പുതിയ നാലാം തലമുറ കിയ കാർണിവലിന് ഇന്ത്യയിൽ 63.90 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില. വ്യത്യസ്‌ത സീറ്റിംഗ് അറേഞ്ച്മെന്റുമായി നിരത്തുകളിലേക്ക് എത്തുമെന്ന് വിചാരിച്ചിരുന്നുവെങ്കിലും 7-സീറ്റർ ഓപ്ഷനിൽ മാത്രമാണ് കാർണിവൽ ഇത്തവണ വാങ്ങാനാവുക.
വാഹനത്തിൻ്റെ ബോക്‌സിയറും ഷാർപ്പുമായ ഡിസൈൻ തന്നെയാണ് വലിയ ഹൈലൈറ്റ്. കൂടാതെ കിയയുടെ 'ടൈഗർ നോസ്' ഗ്രിൽ, L ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, ലംബമായി അടുക്കിയിരിക്കുന്ന എൽഇഡി ഹെഡ്‌ലാമ്പുകൾ, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, എൽഇഡി ലൈറ്റ് ബാർ ഉപയോഗിച്ച് കണക്റ്റ് ചെയ്‌തിരിക്കുന്ന ടെയിൽ ലാമ്പുകൾ എന്നിവ കാർണിവലിന് അഡാറ് ലുക്കാണ് സമ്മാനിക്കുന്നത്.

ഗ്ലേസിയർ വൈറ്റ് പേൾ, ഫ്യൂഷൻ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളാണ് എംപിവിക്ക് കൊടുത്തിരിക്കുന്നത്. നേവി ആൻഡ് മിസ്റ്റി ഗ്രേ, ടസ്കൻ, അംബർ എന്നിങ്ങനെ രണ്ട് ഇന്റീരിയർ കളർ കോമ്പിനേഷനുകളും തെരഞ്ഞെടുക്കാനുള്ള അവസരവും ഉപഭോക്താക്കൾക്ക് ലഭിക്കും. 2+2+3 സീറ്റിംഗ് ലേഔട്ടാണ് പുതിയ കാർണിവലിൽ കിയ ഒരുക്കിയിട്ടുള്ളത്. ഹീറ്റിംഗും വെൻ്റിലേഷനും ഉള്ള രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകളും ക്രമീകരിക്കാവുന്ന ലെഗ് സപ്പോർട്ടും കൂടിയാവുമ്പോൾ യാത്രകൾ കിടിലമാവും.
ഡ്യുവൽ കർവ്ഡ് ഡിസ്‌പ്ലേകൾ, 4-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡ്യുവൽ ഇലക്ട്രിക് സൺറൂഫുകൾ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, 11-ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ, സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, 12-വേ പവർഡ് ഡ്രൈവർ സീറ്റ്, വയർലെസ് ചാർജിംഗ് പാഡുകൾ. HVAC കൺട്രോളുകൾ, ഹാപ്‌റ്റിക് ടച്ച് സർഫസുകൾ, പവർഡ് ടെയിൽഗേറ്റ്, പവർഡ് സ്ലൈഡിംഗ് റിയർ ഡോറുകൾ, ഹീറ്റിംഗ്, വെൻ്റിലേഷൻ സീറ്റുകൾ, എക്സ്റ്റൻഡബിൾ ലെഗ് സപ്പോർട്ട് എന്നിവയാണ് എംപിവിയുടെ അകത്തളത്തിൽ ഒരുക്കിയിട്ടുള്ളത്.
8 എയർബാഗുകൾ, റിയർ ഡിസ്‌ക് ബ്രേക്കുകൾ, ESC, ഹിൽ അസിസ്റ്റ് കൺട്രോൾ, TPMS, ഫ്രണ്ട്, റിയർ, സൈഡ് പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ, ADAS ലെവൽ 2 സ്യൂട്ട് എന്നിവയാണ് കാർണിവലിലെ സേഫ്റ്റി ഫീച്ചറുകൾ. എംപിവിയുടെ ADAS ഫീച്ചറുകളിൽ ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ഫ്രണ്ട് കൊളീഷൻ വാർണിംഗ്, അവോയ്‌ഡൻസ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.
2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് കാർണിവലിന് കരുത്ത് പകരുന്നത്. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 193 bhp കരുത്തിൽ പരമാവധി 441 Nm torque ആണ് ഉത്പാദിപ്പിക്കാനാവുക. കിയ എംപിവി ഒരു ഫ്രണ്ട് വീൽ ഡ്രൈവ് മോഡലിലാണ് ലഭ്യമാകുക. കാർണിവലിനൊപ്പം മൂന്ന് വർഷത്തെ സൗജന്യ മെയിനൻസ്, വാറണ്ടി, റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവയും കിയ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഏറ്റവും പുതിയ കിയ കാർണിവലിന്റെ ഇന്ധനക്ഷമത കണക്കുകളും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ പുറത്തുവിട്ടിരുന്നു. 2.2 ലിറ്റർ ഡീസൽ എഞ്ചിനും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി വരുന്ന എംപിവിക്ക് ലിറ്ററിന് 14.85 കിലോമീറ്റർ മൈലേജാണ് തരാനാവുക. കാർണിവലിൻ്റെ ARAI റേറ്റുചെയ്ത ഇന്ധനക്ഷമതയാണിത്. ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയ മുൻ കാർണിവലുമായി താരതമ്യപ്പെടുത്തുമ്പോൾ പവർ കണക്കുകളിൽ ചെറിയ വ്യത്യാസവുമുണ്ടായിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








