ആത്മീയ പ്രസംഗമാണ് സാറേ ഈ സുന്ദരിയുടെ മെയിൻ; മോട്ടിവേഷൻ കൊടുത്ത് വാങ്ങിയത് 1.5 കോടിയുടെ ബെൻസ്

ജീവിതത്തിൽ വിഷമിച്ച് നിൽക്കുമ്പോഴോ,മുന്നോട്ട് എന്ത് ചെയ്യുമെന്ന് അറിയാതെ ആശയക്കുഴപ്പത്തിൽ നിൽക്കുമ്പോൾ ഒരാളെ നമ്മളെ മോട്ടിവേറ്റ് ചെയ്യുകയോ ആശ്വസിപ്പിക്കുകയോ ചെയ്യുമ്പോൾ വല്ലാത്ത സമാധാനമായിരിക്കും നമ്മൾക്ക്. ചിലർ ആത്മീയപരായി സഹായം തേടും, മറ്റ് ചിലർ മോട്ടിവേഷന് വേണ്ടി മോട്ടിവേഷൻ സ്പീക്കറുമായി ബന്ധപ്പെട്ടേക്കാം. അത്തരത്തിൽ ആത്മീയപരമായി പ്രഭാഷണം നടത്തുകയും ജീവിത വിജയത്തിന് വേണ്ടി മറ്റുള്ളവരെ മോട്ടിവേറ്റ് ചെയ്യുകയും ചെയ്യുന്ന ഒരു സുന്ദരിയുണ്ട്. അതാണ് ജയ കിഷോരി. ഏഴ് ദിവസത്തോളം നീണ്ടുനിൽക്കുന്ന ഭാഗവത കഥയ്ക്കും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന നാനി ബായ് റോ മെയ്‌റോ' ആത്മീയ പ്രഭാഷണങ്ങൾ എന്നിവയിലെല്ലാം കിഷോരി പ്രശസ്തയാണ്. ആത്മീയ സുന്ദരി പുതിയ മെർസിഡീസ് ബെൻസ് GLE 450
സ്വന്തമാക്കിയിരിക്കുകയാണ്.

രണ്ട് വേരിയന്റുകളിൽ എത്തുന്ന ഈ ലക്ഷ്വറി എസ്‌യുവിക്ക് 96.40 ലക്ഷം രൂപ മുതൽ 1.15 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. രണ്ട് ഡീസൽ എഞ്ചിനുകളിലും ഒരു പെട്രോൾ എഞ്ചിനിലുമാണ് മെർസിഡീസ് ബെൻസ് GLE വിപണിയിൽ ലഭ്യമാകുന്നത്. ജയ കിഷോരിയുടെ വാഹന വിശേഷങ്ങളിലേക്ക് വന്നാൽ ഡിസൈനിലേക്ക് നോക്കിയാൽ ആഡംബര കാറിന്റെ എല്ലാ ഭംഗിയും ഉൾക്കൊള്ളിച്ചാണ് ജർമൻ വാഹന നിർമാതാക്കൾ GLE എസ്‌യുവിയും പണിതിറക്കിയിരിക്കുന്നത്.

jaya kishori new benz gle 450

മുൻവശത്ത് സിംഗിൾ-സ്ലാറ്റ് ഗ്രില്ലും എൽഇഡി ഹെഡ്‌ലൈറ്റ്, ഫ്രണ്ട് ബമ്പർ, പുതുക്കിയ ടെയിൽ ലൈറ്റ്, അലോയ് വീലുകൾ എന്നിവയാണ് വാഹനത്തെ അടിപൊളിയാക്കുന്ന കാര്യങ്ങൾ. ആഡംബരമേകുന്ന യാത്രകൾക്കായി മെയ്ബാക്ക് GLS ലക്ഷ്വറി എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നവീകരിച്ച അകത്തളമാണ് മെർസിഡീസ് ബെൻസ് GLE മോഡലിൽ ഒരുക്കിയിട്ടുള്ളത്.

കപ്പാസിറ്റീവ് ടച്ച് കൺട്രോൾ പാനലുകളുള്ള മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഏറ്റവും പുതിയ MBUX സിസ്റ്റമുള്ള അപ്‌ഡേറ്റ് ചെയ്‌ത ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, സ്ലൈഡിംഗ് ഫംഗ്‌ഷനോടുകൂടിയ റീക്ലൈനബിൾ സീറ്റുകൾ എന്നീ സവിശേഷതകളാണ് എസ്‌യുവിയിൽ എടുത്തു പറയേണ്ടതായിട്ടുളളത്. ഇതോടൊപ്പം തന്നെ ഇലക്ട്രിക്കലി ഓപ്പറബിൾ സൺ ബ്ലൈൻ്റുകൾ, ഫാസ്റ്റ് ചാർജിംഗ് യുഎസ്ബി-സി പോർട്ടുകൾ, 4-സോൺ ക്ലൈമറ്റ് കൺട്രോൾ ബർമെസ്റ്റർ സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവയെല്ലാം ലഭിക്കുന്നു.

jaya kishori new benz gle 450

അതോടൊപ്പം തന്നെ 360-ഡിഗ്രി വ്യൂ ക്യാമറകൾ, ആക്റ്റീവ് പാർക്കിംഗ് അസിസ്റ്റ്, കൂടാതെ ജെസ്റ്റർ നിയന്ത്രിത, പവർഡ് ടെയിൽഗേറ്റ്, ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റൻസ് സിസ്റ്റം, 9 എയർബാഗുകൾ തുടങ്ങിയ ഫീച്ചറുകളുടെ അകമ്പടിയും വാഹനത്തിനെ ആഡംബര പൂർണമാക്കുന്നുണ്ട്. മെർസിഡീസ് ബെൻസ് GLE പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്.

എൻട്രി ലെവൽ 300d വേരിയന്റിന് 265 bhp പവറിൽ 550 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. 375 bhp കരുത്തിൽ 500 Nm torque സൃഷ്ടിക്കുന്ന 3.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് GLE 450 മോഡൽ ഉപയോഗിക്കുന്നത്. ജയയുടെ പുതിയ മെർസിഡീസ് ബെൻസിനെ കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത് എന്ന് കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.

jaya kishori new benz gle 450

ഇന്നോവയേക്കാൾ ആഡംബരമുള്ള 7-സീറ്റർ എസ്‌യുവി നിർത്തലാക്കിയ വാർത്തയാണ് ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യൻ വിപണിയിലെ ബെൻസിന്റെ ഏറ്റവും താങ്ങാനാവുന്ന 7 സീറ്റർ എസ്‌യുവിയുടെ വിൽപ്പനയാണ് നിർത്തിവെച്ചിരിക്കുന്നത്. ഏകദേശം രണ്ട് വർഷത്തിലേറെയായി വിപണനം ചെയ്യുന്ന GLB എസ്‌യുവിയുടെ വിൽപ്പനയാണ് മെർസിഡീസ് ബെൻസ് നിർത്തലാക്കിയിരിക്കുന്നത്. 2022 ഡിസംബറിൽ ഇന്ത്യയിൽ പുറത്തിറക്കിയ മോഡൽ ഇനി മുതൽ വാങ്ങാനാവില്ല.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, April 24, 2025, 9:17 [IST]
English summary
Indian spiritual speaker jaya kishori spotted in new mercedes benz gle 450
കൂടുതല്‍... #auto news #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X