ഇന്ത്യയിൽ മാത്രമല്ല അങ്ങ് വിദേശത്തും ഉണ്ട് പിടി;അത്ര ചില്ലറക്കാരല്ല ഇവർ
ഇന്ത്യൻ നിർമിത വാഹനങ്ങൾക്ക് ഏത് രാജ്യത്തും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. അത് കൊണ്ട് തന്നെയാണ് അവർ അത് തങ്ങളുടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യിക്കുന്നതും. ഇന്ത്യൻ നിർമിത എസ്‌യുവികൾക്ക് അയൽരാജ്യങ്ങളിൽ നല്ല ഡിമാൻ്റാണ്. അയൽരാജ്യം മാത്രമല്ല ഏഷ്യൻ, ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങളിലെ സൈനിക, പൊലീസ് ഉദ്യോഗസ്ഥർക്കിടയിലും ജനപ്രിയമാണ്. വിദേശ രാജ്യങ്ങളിലെ സൈനികരും പൊലീസ് സേനകളും ഉപയോഗിക്കുന്ന വാഹനങ്ങളെ കുറിച്ചൊന്ന് അറിഞ്ഞിരിക്കാം.
ടാറ്റ ഹെക്സ
പട്ടികയിലെ ആദ്യ വാഹനം എന്ന് പറയുന്നത്. നമ്മുടെ കിഴക്കൻ അയൽ രാജ്യമായ ബംഗ്ലാദേശിലേക്കാണ് 200 എംപിവികൾ വിതരണം ചെയ്യുന്നതിനുള്ള കരാർ ടാറ്റ മോട്ടോഴ്‌സ് നേടിയത്. ഈ മോഡൽ ബംഗ്ലാദേശ് സൈന്യത്തിൻ്റെ ഔദ്യോഗിക വാഹനമായി മാറിയിരിക്കുകയാണ് ഇപ്പോൾ. ഈ കരാറിന് വേണ്ടി പല തരത്തിലുളള പരീക്ഷണങ്ങളിലൂടെയാണ് ഹെക്സ കടന്നു പോയത്. വളരെ കഠിനമായ പരീക്ഷണത്തിലൂടെയാണ് ബംഗ്ലാദേശിൻ്റെ ഔദ്യോഗിക വാഹനമായി മാറിയത്. ഒലിവ് പച്ച നിറമാണ് വാഹനത്തിന് കൊടുത്തിരിക്കുന്നത്.

മഹീന്ദ്ര എൻഫോഴ്‌സർ
ടാറ്റ കഴിഞ്ഞാൽ പിന്നെ മഹീന്ദ്രയാണല്ലോ മുന്നിൽ. ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു കൂട്ടം ദ്വീപസമൂഹമായ ഫിലിപ്പീൻസിൽ മഹീന്ദ്ര എൻഫോഴ്‌സർ അവിടുത്തെ പൊലീസ് ഉദ്യോഗസ്ഥരാണ് വാഹനം ഉപയോഗിക്കുന്നത്. മുന്നിൽ ബൊലേറോ പോലെ തോന്നിക്കുന്ന മഹീന്ദ്ര എൻഫോഴ്‌സർ ഇന്ത്യയിൽ നിർമ്മിച്ച് ഫിലിപ്പീൻസിലേക്ക് കയറ്റുമതി ചെയ്യുന്ന മോഡലാണ്. 2015-ൽ ഫിലിപ്പൈൻ പോലീസ് സേന 1,470 എൻഫോഴ്‌സർ യൂണിറ്റുകളാണ് ഇറക്കുമതി ചെയ്തത്.
മഹീന്ദ്ര XUV500
വളരെ ജനപ്രിയമായ എസ്‌യുവി ആയ മഹീന്ദ്ര XUV 500 ദക്ഷിണാഫ്രിക്കൻ പൊലീസൻ്റെ ഗതാഗതത്തിന് വേണ്ടി ഇറക്കുമതി ചെയ്തിരിക്കുന്ന മോഡലാണ്. അതോടൊപ്പം തന്നെ ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനുള്ള മുൻ മോഡലിന്റെ ടോപ്പ്-സ്പെക്ക് W8 വേരിയൻ്റാണ് ദക്ഷിണാഫ്രിക്കൻ പോലീസ് ഡിപ്പാർട്ട്മെൻ്റ് തങ്ങളുടെ വാഹനമായി ഉപയോഗിക്കുന്നത്.

മഹീന്ദ്ര എൻഫോഴ്‌സർ - ഭൂട്ടാൻ
ഇന്ത്യൻ നിർമ്മിത നിരവധി വാഹനങ്ങൾ ഭൂട്ടാനിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്, ഇന്ത്യയുടെ വടക്കുകിഴക്ക് ഭാഗത്തുള്ള ഒരു ഭൂപ്രദേശമായത് കൊണ്ട് തന്നെ ബൊലേറോ പിക്ക്-അപ്പ് ട്രക്കിന്റെ എൻഫോഴ്‌സറാണ്, ഭൂട്ടാനിലെ രക്ഷാ സേവനങ്ങൾക്കായി ഉപയോഗിക്കുന്നത്. 100 bhp -യും 240 nm ടോർക്കും നൽകുന്ന 4-സിലിണ്ടർ, 2.5-ലിറ്റർ ടർബോഡീസൽ എഞ്ചിനാണ് എൻഫോഴ്സറിന് കമ്പനി നൽകിയിരിക്കുന്നത്. അതോടൊപ്പം തന്നെ 4-വീൽ ഡ്രൈവ് കോൺഫിഗറേഷന്റെ ഓപ്ഷനും ഉണ്ട്.
ടാറ്റ സഫാരി സ്റ്റോം
വടക്കേ ആഫ്രിക്കയിലെ അതിവേഗം വികസിക്കുന്ന രാജ്യങ്ങളിലൊന്നാണ് അൾജീരിയ.അവിടേക്കും ടാറ്റ തങ്ങളുടെ എസ്‌യുവി ഇറക്കുമതി ചെയ്യുന്നുണ്ട്. സത്യത്തിൽ ടാറ്റ സഫാരി സ്റ്റോം എന്ന മോഡൽ അൾജീരിയയിലെ പ്രധാന പോലീസ് വാഹനമാണ്. മഹീന്ദ്ര സ്‌കോർപിയോ പോലെ തന്നെ മികച്ച പെർഫോമൻസും,വിശാലമായ ഇന്റീരിയർ സൗകര്യവും, ഓഫ്-റോഡിംഗ് ശേഷിയും, മെയിൻ്റനൻസ് എന്നിവയിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. അത് കൊണ്ടാണ് അൾജീരിയൻ പോലീസ് സേന സഫാരിയെ തിരഞ്ഞെടുത്തത്.

മഹീന്ദ്ര സ്കോർപിയോ - മാലിദ്വീപ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫാൻസുളള എസ്‌യുവിയായ സ്‌കോർപിയോ ഇന്ത്യയിൽ മാത്രമല്ല രാജ്യത്തിന് പുറത്തും വളരെ പ്രിയപ്പെട്ടതാണ്. മാലിദ്വീപിലെ മനോഹരമായ ദ്വീപുകളുടെ തലസ്ഥാനമായ മാലെയിലെ പോലീസ് ഉദ്യോഗസ്ഥരുടെ പ്രിയപ്പെട്ട എസ്‌യുവി ആയിട്ടാണ് അവർ ഉപയോഗിക്കുന്നത്. പുരുഷ പൊലീസ് വിഭാഗം ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഫോ വീൽ ഡ്രൈവ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മഹീന്ദ്ര സ്കോർപ്പിയോ - ശ്രീലങ്ക
നമ്മുടെ രാജ്യത്തിന്റെ തെക്കേയറ്റത്തുളള ശ്രീലങ്കയും അവരുടെ പോലീസ് സേനകളിൽ മഹീന്ദ്ര സ്കോർപിയോ ആണ് ഉപയോഗിക്കുന്നത്. സ്കോർപിയോയുടെ പഴയ തലമുറ മോഡലാണ് രാജ്യത്തെ പൊലീസ് സേനകളിൽ ഉപയോഗിക്കുന്നത്, മാത്രമല്ല സ്കോർപിയോയുടെ ബേസ് വേരിയൻ്റാണ് രാജ്യത്ത് ഉപയോഗിക്കുന്നത്.485 സ്കോർപിയോ യൂണിറ്റുകളാണ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തിരിക്കുന്നത്.

ഇന്ത്യൻ നിർമിത വാഹനങ്ങൾക്ക് എപ്പോഴും ഡിമാൻ്റുമുണ്ട് അത് പോലെ തന്നെ ആരാധകരുമുണ്ട്. ഇത് പോലെ മറ്റ് രാജ്യങ്ങളിൽ ഇന്ത്യൻ നിർമിത വാഹനങ്ങൾ ഉപയോഗിക്കുന്നത് അറിയാമെങ്കിൽ അല്ലെങ്കിൽ നിങ്ങൾ എപ്പോഴെങ്കിലും വിദേശ രാജ്യങ്ങളിൽ പോയപ്പോൾ കാണാൻ ഇട വന്നിട്ടുണ്ടെങ്കിൽ നിങ്ങൾ കമൻ്റ് ചെയ്യുക. ഞങ്ങളുടെ ഫെയ്സ്ബുക്ക് പേജിൽ തീർച്ചയായും കമൻ്റ് ചെയ്യാൻ മറക്കരുത്.


Click it and Unblock the Notifications








