നല്ല മെച്ചത്തിലാണെല്ലോ..! സെക്കന്‍ഡ് ഹാന്‍ഡ് വേണ്ട, പുതിയ വണ്ടി മതിയെന്ന് ഇന്ത്യക്കാര്‍

ഇന്ത്യയില്‍ ഓട്ടോമൊബൈല്‍ രംഗം അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. നിലവില്‍ ചൈനക്കും യുഎസിനും പിന്നില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയാണ് ഇന്ത്യ. ആഗോള മാര്‍ക്കറ്റില്‍ കണ്ടുവരുന്ന പല ട്രെന്‍ഡുകളും ഇപ്പോള്‍ ഇന്ത്യയിലും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്ത്യയിലടക്കം കണ്ടുവരുന്ന എസ്‌യുവി ജ്വരം തന്നെ ഒരു ഉദാഹാരണം.

വര്‍ഷങ്ങള്‍ ചെല്ലുംതോറും ഓരോ വിപണിയിലെയും ഉപഭോക്തൃ മുന്‍ഗണനകള്‍ക്കും മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. ഡെലോയിറ്റിന്റെ 2024 ഗ്ലോബല്‍ ഓട്ടോമോട്ടീവ് കണ്‍സ്യൂമര്‍ സ്റ്റഡി (GACS) ഇന്ത്യന്‍ വാഹന വിപണിയിലെ ഉപഭോക്തൃ മുന്‍ഗണനകളിലുണ്ടായ മാറ്റങ്ങള്‍ സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. അതില്‍ ചില സുപ്രധാന കണ്ടെത്തലുകളുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

indian now willing to get new cars

ഇന്ത്യയില്‍ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കും ഇടത്തരം സാമ്പത്തിക സ്ഥിതിയാണുള്ളത്. അതുകൊണ്ട് തന്നെ സാധാരണക്കാരായ ആളുകള്‍ പലപ്പോഴും കാര്‍ എന്ന സ്വന്തം സ്വപ്‌നം പൂവണിയിക്കുന്നത് ഒരു സെക്കന്‍ഡ് ഹാന്‍ഡ് അല്ലെങ്കില്‍ യുസ്ഡ് കാര്‍ വാങ്ങിക്കൊണ്ടായിരിക്കും. എന്നാല്‍ ഇപ്പോള്‍ ട്രെന്‍ഡ് മാറുകയാണെന്നാണ് കണ്ടെത്തല്‍. സമ്പദ്വ്യവസ്ഥയുടെ കുതിപ്പും മാറുന്ന ഉപഭോക്തൃ മുന്‍ഗണനകളും കാരണം ഇന്ത്യക്കാര്‍ ഇപ്പോള്‍ യൂസ്ഡ് കാറുകളേക്കാള്‍ പുതിയ കാറുകളിലേക്കുള്ള മാറുന്നുവെന്നാണ് ഡെലോയിറ്റ് ഏഷ്യ പസിഫിക് പറയുന്നത്.

കണക്റ്റഡ് കാറുകളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഉപഭോക്താക്കള്‍ തയാറാണെന്ന് ഡെലോയിറ്റ് ഏഷ്യാ പസഫിക്കിലെ പാര്‍ട്ണറും കണ്‍സ്യൂമര്‍ ഇന്‍ഡസ്ട്രി ലീഡറുമായ രാജീവ് സിംഗ് പറഞ്ഞു. ഉപഭോക്താക്കള്‍ ഒരു വാഹന ബ്രാന്‍ഡ് തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ പക്വത കാണിച്ച് തുടങ്ങിയെന്നാണ് പഠനം സൂചിപ്പിക്കുന്നത്. വിലയുടെ കാര്യം മാത്രം പരിഗണിക്കാതെ ടെക്‌നോളജിക്കും വിവരങ്ങള്‍ക്കും പരിസ്ഥിതി സൗഹൃദ ഓപ്ഷന്‍സിനും ഇന്ത്യന്‍ ഉപഭോക്താക്കള്‍ പ്രാധാന്യം നല്‍കി തുടങ്ങിയിട്ടുണ്ട്.

indian now willing to get new cars

ഇന്ത്യയിലെ പകുതിയോളം ഉപഭോക്താക്കളും ഇന്റേണല്‍ കംബസ്ഷന്‍ എഞ്ചിന്‍ (ഐസിഇ) സാങ്കേതികവിദ്യയില്‍ നിന്ന് മാറുന്നത് പരിഗണിക്കുന്നതായാണ് പഠനം സൂചിപ്പിക്കുന്നു. 24 ശതമാനം ഇന്ത്യന്‍ ഉപഭോക്താക്കളും അടുത്തതായി വാങ്ങുന്ന വാഹനം ഹൈബ്രിഡ് ഇലക്ട്രിക് വാഹനമാക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. എന്നിരുന്നാലും വണ്ടിയുടെ താങ്ങാനാകുന്ന വില ഇപ്പോഴും പര്‍ച്ചേസിനെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകമായ നിലകൊള്ളുന്നു.

വിശദമായി പറഞ്ഞാല്‍ 80 ശതമാനം ഉപഭോക്താക്കളും 5 ലക്ഷം മുതല്‍ 25 ലക്ഷം വരെ പ്രൈസ് റേഞ്ചിലുള്ള വാഹനങ്ങളാണ് നോക്കുന്നത്. 10 ലക്ഷം മുതല്‍ 25 ലക്ഷം വരെ വില വരുന്ന ഐസി എഞ്ചിന്‍ വാഹനങ്ങള്‍ക്ക് 59 ശതമാനവും ഇവികള്‍ക്ക് 58 ശതമാനവുമാണ് മുന്‍ഗണന. 10 ലക്ഷം രൂപയില്‍ താഴെ ഐസി എഞ്ചിന്‍ വാഹനങ്ങള്‍ക്ക് 23 ശതമാനവും ഇവികള്‍ക്ക് 22 ശതമാനവുമാണ് ഉപഭോക്തൃ മുന്‍ഗണന വരുന്നത്.

indian now willing to get new cars

ഇവികളുടെയും ഹൈബ്രിഡുകളുടെയും കാര്യത്തില്‍ പാരിസ്ഥിതിക ഘടകങ്ങള്‍ പരിഗണിക്കുന്നത് 68 ശതമാനം പേരാണ്. അതേസമയം ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനെ കുറിച്ചാണ് 63 ശതമാനം പേര്‍ ചിന്തിക്കുന്നത്. ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യവും വളരെ നിര്‍ണായകമാണ്. 66 ശതമാനം പേര്‍ തങ്ങളുടെ വാഹനങ്ങള്‍ വീട്ടിലിരുന്ന് ചാര്‍ജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു. അതേസമയം 22 ശതമാനം പേര്‍ മാത്രമാണ് പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ചാര്‍ജ് ചെയ്യാന്‍ പോകുന്നത്. ഫാസ്റ്റ് ചാര്‍ജിംഗിന് ഉപഭോക്താക്കള്‍ മുന്‍ഗണന നല്‍കുന്നുണ്ട്.

ഉത്തരവാദിത്തമുള്ള ബാറ്ററി മാനേജ്‌മെന്റിന് പഠനം ഊന്നല്‍ നല്‍കുന്നു. സമര്‍പ്പിത റീസൈക്ലിംഗ് കമ്പനികള്‍, ഇവി ബാറ്ററി നിര്‍മ്മാതാക്കള്‍, വാഹന ഡീലര്‍മാര്‍ എന്നിവര്‍ ഇവി ബാറ്ററികള്‍ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും പുനരുപയോഗം ചെയ്യുന്നതിനും നേതൃത്വം നല്‍കുമെന്ന് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നു. ചാര്‍ജിംഗ് സമയം, ഇന്‍ഫ്രാസ്ട്രക്ചര്‍ ലഭ്യത, ബാറ്ററി സുരക്ഷ തുടങ്ങിയ വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഹൈബ്രിഡ് സാങ്കേതികവിദ്യക്ക് അനുകൂലമായ ഉപഭോക്തൃ മുന്‍ഗണനയുണ്ടെന്ന കാര്യവും പഠനം സൂചിപ്പിക്കുന്നു.

indian now willing to get new cars

മറ്റൊരു ട്രെന്‍ഡ് ഇന്‍-ഹൌസ് ഇന്‍ഷുറന്‍സുകളാണ്. സൗകര്യത്തിനും ചെലവ് ചുരുക്കുന്നതിനുമായി 83 ശതമാനം ഉപഭോക്താക്കളും നിര്‍മാതാവില്‍ നിന്ന് നേരിട്ട് ഇന്‍ഷൂറന്‍സ് എടുക്കാന്‍ താല്‍പര്യപ്പെടുന്നു. പുതിയ പഠനം അനുസരിച്ച് സേഫ്റ്റിക്കാണ് ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി കമ്പനികള്‍ക്കള്‍ക്ക് ഡേറ്റ കൈമാറാന്‍ വരെ ഉപഭോക്താക്കള്‍ ഒരുക്കമാണ്.

ചെലവ് കുറവും സൗകര്യപ്രദവുമായതിനാല്‍ ചെറുപ്പക്കാരായ ഉപഭോക്താക്കള്‍ക്കിടയില്‍ വാഹന സബ്സ്‌ക്രിപ്ഷന് ഡിമാന്‍ഡ് കൂടുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഡെലോയിറ്റിന്റെ ഈ ഒരു പഠനത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. നിങ്ങള്‍ ഒരു കാര്‍ വാങ്ങുകയാണെങ്കില്‍ പുതിയതാണോ അതോ യൂസ്ഡ് ആണോ വാങ്ങുക?. അഭിപ്രായം അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അവ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കുമല്ലോ.

More from DriveSpark

Article Published On: Tuesday, February 20, 2024, 15:15 [IST]
English summary
Indians prefer new cars over used new study reveals
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X