റഹ്മാനും ഹര്‍മാനും സുനിതയും
ഹര്‍മാനും റഹ്മാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നമ്മള്‍ കുറെക്കാലം മുമ്പ് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഹര്‍മാന്‍ ഇന്ത്യയില്‍ ആദ്യമായി എത്തിയപ്പോഴായിരുന്നു അതെന്നാണ് ഓര്‍മ. ഇന്ത്യന്‍ വരവിനോടനുബന്ധിച്ച് ഹര്‍മാന്‍ പുറത്തിറക്കിയ പരസ്യചിത്രത്തില്‍ റഹ്മാന്‍ അന്ന് പാടുകയുണ്ടായി. അന്ന് ഇരുവരും തുടങ്ങിയ ബന്ധം ഇന്നും നിലനില്‍ക്കുന്നു.
ഇന്ത്യയിലെ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് ഷോറൂം ചെന്നൈയില്‍ തുറന്നതാണ് വാര്‍ത്ത. ലോകോത്തരമായ മ്യൂസിക് സിസ്റ്റങ്ങള്‍ നിര്‍മിക്കുന്ന ഹര്‍മാന്റെ എക്‌സ്‌ക്ലൂസീവ് ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തിയത് ലോകത്തര സംഗീതകാരന്മാരിലൊരാളായ എആര്‍ റഹ്മാനാണ്.

പുതിയ ഷോറൂമില്‍ ഹെഡ്‌ഫോണുകള്‍, മള്‍ടിമീഡിയ സ്പീക്കറുകള്‍, ഹോം തിയറ്ററുകള്‍ തുടങ്ങിയ നിരവധി ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്ക് വെച്ചിട്ടുണ്ട് ഹര്‍മാന്‍.
റഹ്മാനോടൊപ്പം പ്രമുഖ പാട്ടുകാരിയായ സുനിതാ സാരഥിയുെം പങ്കെടുത്തിരുന്നു.


Click it and Unblock the Notifications








