കളിയല്ല ഇത് കാര്യം! ഇന്ത്യയിലെ ആദ്യ സ്റ്റീൽ റോഡ് ഗുജറാത്തിൽ

ഓരോ വർഷവും രാജ്യത്തുടനീളമുള്ള വിവിധ പ്ലാന്റുകൾ ഉൽപ്പാദിപ്പിക്കുന്ന പത്തൊൻപത് ദശലക്ഷം ടൺ സ്റ്റീൽ മാലിന്യം, സാധാരണയായി ലാൻഡ് ഫില്ലുകളിലേക്കാണ് പോകുന്നത്.

കളിയല്ല ഇത് കാര്യം! ഇന്ത്യയിലെ ആദ്യ സ്റ്റീൽ റോഡ് ഗുജറാത്തിൽ

എന്നാൽ ഉപയോഗിക്കാത്ത ഈ വസ്തുക്കൾ പ്രയോജനപ്പെടുത്തുക മാത്രമല്ല, കൂടുതൽ കാലം ഈടു നിൽക്കുന്ന റോഡുകൾ നിർമ്മിക്കുന്നതിനായി പുതിയ പദ്ധതികൾ നലിവൽ വന്നിരിക്കുകയാണ്.

കളിയല്ല ഇത് കാര്യം! ഇന്ത്യയിലെ ആദ്യ സ്റ്റീൽ റോഡ് ഗുജറാത്തിൽ

ഇതേക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായുള്ള ആദ്യ പദ്ധതിക്ക് കീഴിൽ ഗുജറാത്തിലെ സൂറത്ത് നഗരമായ ഹാസിറ ഇൻഡസ്ട്രിയൽ ഏരിയയിൽ സ്റ്റീൽ മാലിന്യം കൊണ്ട് നിർമ്മിച്ച ഒരു റോഡ് പണി പൂർത്തീകരിച്ചിരിക്കുകയാണ്.

കളിയല്ല ഇത് കാര്യം! ഇന്ത്യയിലെ ആദ്യ സ്റ്റീൽ റോഡ് ഗുജറാത്തിൽ

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും (CSIR), സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (CRRI) സ്റ്റീൽ ആൻഡ് പോളിസി കമ്മീഷൻ, നീതി ആയോഗ് എന്നിവയുടെ സഹായത്തോടെ ഇത് സ്പോൺസർ ചെയ്യുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ വേസ്റ്റ് ടു വെൽത്ത് ആന്റ് ക്ലീൻ ഇന്ത്യ ക്യാമ്പെയിനും ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നു.

കളിയല്ല ഇത് കാര്യം! ഇന്ത്യയിലെ ആദ്യ സ്റ്റീൽ റോഡ് ഗുജറാത്തിൽ

ഈ പൈലറ്റ് പ്രോജക്ട് റോഡിന് ഒരു കിലോമീറ്റർ നീളവും ആറുവരി (ആറ് ലെയിൻ) പാതയുമുണ്ട്. 100 ശതമാനം പ്രോസസ് സ്റ്റീൽ അഗ്രഗേറ്റ് ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്, നോർമലായി ഉപയോഗിക്കുന്ന വസ്തുക്കൾക്ക് പകരമാണ് ഇത്.

കളിയല്ല ഇത് കാര്യം! ഇന്ത്യയിലെ ആദ്യ സ്റ്റീൽ റോഡ് ഗുജറാത്തിൽ

CSRI -യുടെ കണക്കനുസരിച്ച് റോഡിന്റെ കനവും 30 ശതമാനം കുറച്ചിട്ടുണ്ട്. മഴക്കാലത്ത് റോഡുകൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ തടയാൻ ഈ പുതിയ രീതിക്ക് കഴിയുമെന്നാണ് കരുതുന്നത്.

കളിയല്ല ഇത് കാര്യം! ഇന്ത്യയിലെ ആദ്യ സ്റ്റീൽ റോഡ് ഗുജറാത്തിൽ

ഗുജറാത്തിലെ ഹസിറ തുറമുഖത്തെ ഈ ഒരു കിലോമീറ്റർ നീളമുള്ള റോഡ് മുമ്പ് ടൺ കണക്കിന് ഭാരമുള്ള ട്രക്കുകളുടെ സ്ഥിരം പോക്ക് വരവ് കാരണം മോശം അവസ്ഥയിലായിരുന്നു, എന്നാൽ പരീക്ഷണം എന്ന നിലയിൽ ഈ റോഡ് പൂർണ്ണമായും സ്റ്റീൽ മാലിന്യത്തിൽ നിന്നാണ് നിർമ്മിച്ചത്.

കളിയല്ല ഇത് കാര്യം! ഇന്ത്യയിലെ ആദ്യ സ്റ്റീൽ റോഡ് ഗുജറാത്തിൽ

ഇപ്പോൾ 1,000 -ലധികം ട്രക്കുകൾ, പ്രതിദിനം 18 മുതൽ 30 എണ്ണം വരെ ടൺ കണക്കിന് ഭാരവുമായിട്ടാണ് കടന്നുപോകുന്നത്, പക്ഷേ റോഡ് അതേപടി തന്നെ തുടരുന്നു എന്ന് CRRI പ്രിൻസിപ്പൽ സയന്റിസ്റ്റ് സതീഷ് പാണ്ഡെ പറഞ്ഞു.

കളിയല്ല ഇത് കാര്യം! ഇന്ത്യയിലെ ആദ്യ സ്റ്റീൽ റോഡ് ഗുജറാത്തിൽ

ഈ പരീക്ഷണത്തിലൂടെ ഹൈവേകളും മറ്റ് റോഡുകളും കൂടുതൽ ശക്തമാകുമെന്നും ചെലവ് 30 ശതമാനം കുറയുമെന്നും പാണ്ഡെ പറഞ്ഞു.

കളിയല്ല ഇത് കാര്യം! ഇന്ത്യയിലെ ആദ്യ സ്റ്റീൽ റോഡ് ഗുജറാത്തിൽ

ഇന്ത്യയിലുടനീളമുള്ള സ്റ്റീൽ പ്ലാന്റുകൾ പ്രതിവർഷം 19 ദശലക്ഷം ടൺ സ്റ്റീൽ മാലിന്യം ഉത്പാദിപ്പിക്കുന്നു എന്നാണ് കണക്ക് 2030 -ഓടെ നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് ഇത് 50 ദശലക്ഷം ടണ്ണിലേക്ക് വളരുകയും ചെയ്യും.

കളിയല്ല ഇത് കാര്യം! ഇന്ത്യയിലെ ആദ്യ സ്റ്റീൽ റോഡ് ഗുജറാത്തിൽ

സ്റ്റീൽ പ്ലാന്റുകൾ സ്റ്റീൽ മാലിന്യത്തിന്റെ മലകളായി മാറിയിരിക്കുന്നു, ഇത് പരിസ്ഥിതിക്ക് വലിയ ഭീഷണിയാണ്, അതുകൊണ്ടാണ് നീതി ആയോഗിന്റെ നിർദ്ദേശപ്രകാരം, സ്റ്റീൽ മന്ത്രാലയം ഈ മാലിന്യം നിർമ്മാണത്തിന് ഉപയോഗിക്കാൻ വർഷങ്ങൾക്ക് മുമ്പ് തങ്ങൾക്ക് ഒരു പദ്ധതി നൽകിയത് എന്ന് AMNS എക്സിക്യൂട്ടീവ് ഡയറക്ടർ സന്തോഷ് എം മുന്ദ്ര പറഞ്ഞു.

കളിയല്ല ഇത് കാര്യം! ഇന്ത്യയിലെ ആദ്യ സ്റ്റീൽ റോഡ് ഗുജറാത്തിൽ

ഗവേഷണത്തിന് ശേഷം ശാസ്ത്രജ്ഞർ സൂറത്തിലെ AMNS സ്റ്റീൽ പ്ലാന്റിൽ സ്റ്റീൽ മാലിന്യം സംസ്ക്കരിക്കുകയും സ്റ്റീൽ മാലിന്യത്തിൽ നിന്ന് ബാലസ്റ്റ് തയ്യാറാക്കുകയും ചെയ്തു എന്ന് അദ്ദേഹം വ്യക്തമാക്കി.

കളിയല്ല ഇത് കാര്യം! ഇന്ത്യയിലെ ആദ്യ സ്റ്റീൽ റോഡ് ഗുജറാത്തിൽ

ആദ്യ പൈലറ്റ് പ്രോജക്റ്റ് വിജയിച്ചതോടെ, ഭാവിയിൽ റോഡുകൾ കൂടുതൽ ശക്തമാക്കുന്നതിന് ഹൈവേകളുടെ നിർമ്മാണത്തിൽ സ്റ്റീൽ മാലിന്യം ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണ്.

More from DriveSpark

Article Published On: Tuesday, March 29, 2022, 8:30 [IST]
English summary
Indias 1st steel road opened in gujarat details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X