ഇന്ത്യൻ സേനകളുടെ തലവൻ്റെ കാർ കണ്ടോ; നിങ്ങളുടെ വീട്ടിലും ഉണ്ടാകാം ഈ കാർ
ലോകമെങ്ങും ഇപ്പോൾ ഇന്ത്യയിലേക്കാണ് ഉറ്റുനോക്കുന്നത്. ജമ്മു കാശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ഒരു ചെറു പട്ടണമായ പഹൽഗാമിൽ നട്ട ഭീകരരുടെ വെടിവയ്പ്പിൽ രാജ്യം പെട്ടെന്ന് നടുങ്ങിയെങ്കിലും തിരിച്ചടിക്കാൻ രാജ്യത്തിൻ്റെ സേനകൾ ശക്തമാണ്.രാജ്യത്തിൻ്റെ സംയുക്ത സേന മേധാവി ഇപ്പോൾ നല്ല തിരക്കിലാണ്. രാജ്യത്തിൻ്റെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിൻ്റെ വസതിയിലേക്ക് സംയുക്ത സേന മേധാവി അനിൽ ചൗഹാൻ എത്തുന്നത് വാഹനപ്രേമികളുടെ പ്രിയപ്പെട്ട സെഡാൻ കാറിലാണ്. രാജ്യത്ത് നിന്ന് ഈ കാർ വിട പറഞ്ഞുവെങ്കിലും ഇപ്പോഴും മാർക്കറ്റിൽ നല്ല ഡിമാൻഡാണ്. പട്ടാളത്തിന്റെയും പടക്കപ്പലുകളുടെയും പോർവിമാനങ്ങളുടെയും തലവൻ പോകുന്ന കാർ ഏതാണെന്ന് അറിയണ്ടേ. അതിനായി തുടർന്ന് വായിക്കാൻ മറക്കരുതേ.
മാരുതി സുസുക്കിയുടെ മിഡ്സൈസ് സെഡാനാണ് സിയാസ്. മിഡ്‌സൈസ് സെഡാന്‍ സെഗ്മെന്റില്‍ ഹോണ്ട സിറ്റി, ഫോക്സ്വാഗണ്‍ വെര്‍ട്ടിസ്, സ്‌കോഡ സ്ലാവിയ, ഹ്യുണ്ടായി വെര്‍ണ തുടങ്ങിയ മോഡലുകളുമായാണ് സിയാസ് ഏറ്റുമുട്ടിയിരുന്നത്. 2014-ല്‍ പുറത്തിറക്കിയ സിയാസിന്റെ വില്‍പ്പന കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വമ്പന്‍ ഇടിവ് നേരിട്ടത് കൊണ്ടാണ് വാഹനം നിർത്തലാക്കാനുളള തീരുമാനം കമ്പനി എടുത്തത്.

2022 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി 15,869 യൂണിറ്റ് സിയാസ് വിറ്റഴിച്ചപ്പോള്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പന 13,610 യൂണിറ്റായി കുറഞ്ഞു. തുടര്‍ന്ന് 2024 സാമ്പത്തിക വര്‍ഷത്തില്‍ അത് വീണ്ടും 10,337 യൂണിറ്റായി കുറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ 7,726 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചതെന്നാണ് വിവരം. എതിരാളികള്‍ എല്ലാം തന്നെ നൂതന സാങ്കേതികവിദ്യയും കൂടുതല്‍ സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന സമയത്ത് പതിവ് അപ്ഡേറ്റുകളുടെ അഭാവം സിയാസിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
മാത്രമല്ല ഡീസല്‍ എഞ്ചിന്റെ അഭാവവും സിയാസിന്റെ വില്‍പ്പന കുറയാന്‍ ഒരു കാരണമായിട്ടുണ്ട്. പരമാവധി 105PS പവറും 138Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന K15 സ്മാര്‍ട്ട് ഹൈബ്രിഡ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന്റെ ഹൃദയം. 5-സ്പീഡ് MT, 4-സ്പീഡ് AT എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. മാനുവല്‍ പതിപ്പ് ലിറ്ററിന് 20.65 കിലോമീറ്റര്‍ വരെയും ഓട്ടോമാറ്റിക് പതിപ്പ് ലിറ്ററിന് 20.04 കിലോമീറ്റര്‍ വരെയും മൈലേജ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും ഉള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയവയാണ് കാറിന്റെ പ്രധാന സവിശേഷതകള്‍. സിയാസില്‍ 20-ലധികം സുരക്ഷാ സവിശേഷതകള്‍ മാരുതി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നിവ കാറിന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡ് ആണ്. ഡ്യുവല്‍ എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (EBD) ഉള്ള ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) തുടങ്ങിയ സവിശേഷതകളും കാറില്‍ ലഭ്യമാകും. 11.14 ലക്ഷം രൂപ മുതല്‍ 12.34 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പോകുന്നത്.

കാറിന്റെ നിര്‍മാണം നിര്‍ത്തിയെന്ന് സ്ഥിരീകരിച്ചെങ്കിലും സിയാസ് ഇപ്പോഴും മാരുതി വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌റ്റോക്ക് വിറ്റ് തീരുന്നത് വരെ ഒരുപക്ഷേ കാര്‍ ഡീലിസ്റ്റ് ചെയ്‌തേക്കില്ല. സിയാസ് ഉത്പാദനം നിര്‍ത്തിയാലും ആ പേര് മറ്റൊരു ബോഡിസ്‌റ്റൈലിലൂടെ തിരികെ കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ഹോണ്ട സിറ്റിക്കുള്ള എതിരാളിയായി മാരുതി ആദ്യം കൊണ്ടുവന്ന മോഡലിന്റെ പേര് ബലേനോ എന്നായിരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








