പുസ്തകവും ആയുധങ്ങളും മാത്രമല്ല സൂപ്പർകാറുകളും പൂജ വയ്ക്കുമോ; കോടീശ്വരൻമാരുടെ ഓരോ ചെയ്തികളേ

പൂജവയ്പ്പ് എന്ന് പറയുമ്പോൾ എല്ലാവരും പുസ്തകം, ആയുധം എന്നൊക്കെയാണല്ലോ മനസ്സിൽ തെളിയുന്നത്. എന്നാൽ സൂപ്പർകാറുകൾ പൂജവയ്ച്ചാൽ എങ്ങനെയുണ്ടാവും. ഒരു കോടീശ്വരൻ തൻ്റെ ഉടമസ്ഥതയിലുളള സൂപ്പർകാറുകളെല്ലാം പൂജിക്കുന്ന വീഡിയോ വൈറലാണ്. കൂടുതലറിയാൻ തുടർന്നു വായിക്കണേ.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യയിലെ യുവസംരംഭകരുടെ എണ്ണം വളരെ വലിയ രീതിയിൽ തന്നെ വർധിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ യുവാക്കൾ തങ്ങളുടെ ജീവിതശൈലിയുമായി പൊരുത്തപ്പെടുന്നതിനായി വിലകൂടിയതും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകൾ വാങ്ങുന്ന പ്രവണതയും കൂടുന്നതായി മനസിലാകുന്നുണ്ട്. ചിലർക്ക് ഒരു സ്‌പോർട്‌സ് കാറോ സൂപ്പർകാറോ മാത്രമേയുള്ളൂവെങ്കിലും മറ്റുള്ളവർക്ക് അത്തരം കാറുകളുടെ വിപുലമായ ശേഖരം തന്നെയുണ്ട്.

പുസ്തകവും ആയുധങ്ങളും മാത്രമല്ല സൂപ്പർകാറുകളും പൂജ വയ്ക്കുമോ; കോടീശ്വരൻമാരുടെ ഓരോ ചെയ്തികളേ

അത്തരത്തിലൊരു വ്യക്തിയാണ് ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ ഒരാളായ ബ്രെൻ കോർപ്പറേഷന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ബൂപേഷ് റെഡ്ഡി. അദ്ദേഹത്തിന്റെ സൂപ്പർകാറുകളുടെ നിരവധി വീഡിയോകൾ നിങ്ങൾ ഓൺലൈനിൽ കണ്ടിരിക്കാൻ സാധ്യതയുണ്ട്. ഇപ്പോൾ അദ്ദേഹം തന്റെ വീട്ടിൽ തന്റെ സൂപ്പർകാറുകളെല്ലാം ആയുധപൂജ നടത്തുന്ന വീഡിയോ വൈറലായിരിക്കുകയാണ്.

ബൂപേഷ് റെഡ്ഡി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. ആളുകൾ അവരുടെ വാഹനങ്ങൾ ദിവസവും ഉപയോഗിക്കുന്നതിനാൽ പലപ്പോഴും ഈ പൂജ നടത്തുന്നത് കാണാറുണ്ട്. സാധാരണക്കാർ മാത്രമല്ല, സെലിബ്രിറ്റികളും ഈ ആചാരം പിന്തുടരുന്നുണ്ട്. ഈ വീഡിയോയിൽ, സൂപ്പർകാറുകളുടെയും സ്‌പോർട്‌സ് കാറുകളുടെയും ഒരു നിരയ്‌ക്കൊപ്പം നടക്കുന്ന ബൂപേഷ് റെഡ്ഡിയെ കാണാം. രാജ്യത്തെ ഏറ്റവും ചെലവേറിയ സൂപ്പർകാർ ശേഖരങ്ങളിലൊന്നാണ് ബൂപേഷിനുള്ളത്. അദ്ദേഹത്തിന്റെ ശേഖരത്തിലുള്ള കാറുകൾ വീഡിയോയിൽ കാണാം.

ലംമ്പോർഗിനി, മെർസിഡീസ്, പോർഷെ, ഫെരാരി എന്നീ ബ്രാൻഡുകളുടെ പല മോഡലുകളും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട് . ബൂപേഷ് തന്റെ ശേഖരത്തിൽ ചേർത്ത ആദ്യത്തെ കാറുകളിലൊന്നാണ് ഫെരാരി 458. ലംബോർഗിനി ഹുറാകാൻ എസ്‌ടിഒയും മെർസിഡീസ്-എഎംജി ജിടി ബ്ലാക്ക് സീരീസും വാങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ഉപഭോക്താക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ഈ കാറുകളോടും ബൈക്കുകളോടും ഉള്ള അദ്ദേഹത്തിന്റെ സ്നേഹം ഈ ചെറിയ വീഡിയോയിൽ വ്യക്തമാണ്.

എന്നാൽ വീഡിയോ ശ്രദ്ധിച്ചു നോക്കുന്നവർക്ക് മനസിലാക്കാന സാധിക്കും ഈ വീഡിയോയിൽ ബിഎംഡബ്ല്യൂ, ഔഡി എന്നീ മോഡലുകൾ ഒന്നും കാണാൻ സാധിക്കുന്നില്ല. 12 കോടി രൂപ വിലമതിക്കുന്ന ഇന്ത്യയിലെ ഏറ്റവും വിലകൂടിയ സൂപ്പർകാറിന്റെ ഉടമയായ ഹൈദരാബാദിൽ നിന്നുള്ള മറ്റൊരു ശതകോടീശ്വരനായ വ്യവസായിയെ നിങ്ങൾക്ക് ഓർമയുണ്ടായിരിക്കും. ആഢംബര, സ്പോര്‍ട്സ് കാറുകളുടെ വന്‍ ശേഖരം സ്വന്തമായുള്ളയാളാണ് നസീര്‍ ഖാന്‍. മക്‌ലാരന്‍ 765 LT സ്‌പൈഡര്‍ ലോകത്ത് ഇതുവരെ ആകെ 765 യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്.

അതിനാല്‍ തന്നെ നസീര്‍ ഖാന്റെ ഈ കാര്‍ വളരെ സ്‌പെഷ്യലാണെന്ന് പറയാം. 765 bhp പവറും 800 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് V8 പെട്രോള്‍ എഞ്ചിനാണ് മക്‌ലാരന്‍ 765 LT സ്‌പൈഡറിന് കരുത്തേകുന്നത്. ഇത് 7 സ്പീഡ് സീക്വന്‍ഷ്യല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

ഇന്ത്യയിലെ നിലവിലെ ഏറ്റവും വില കൂടിയ കാറാണ് ബെന്റ്‌ലി മുല്‍സാന്‍ EWB സെന്റിനറി എഡിഷന്‍. 14 കോടി രൂപയാണ് ഇതിന് വില വന്നത്. ബ്രിട്ടീഷ് ബയോളജിക്കല്‍സിന്റെ എംഡിയായ വിഎസ് റെഡ്ഡിയാണ് ഇതിന്റെ ഉടമ. ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കല്‍ പോഷകാഹാര നിര്‍മ്മാണ കമ്പനികളിലൊന്നാണ് ബ്രിട്ടീഷ് ബയോളജിക്കല്‍സ്. ബ്രിട്ടീഷ് ആഢംബര വാഹന നിര്‍മ്മാതാക്കളാണ് ബെന്റ്ലി.

അവരുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സൂപ്പര്‍ ലക്ഷ്വറി സെഡാന്റെ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കിയത്. ഇതിന്റെ 100 യൂണിറ്റുകള്‍ മാത്രമാണ് നിര്‍മിക്കപ്പെട്ടത്. 6.75 ലിറ്റര്‍ V8 എഞ്ചിനാണ് കാറിന് തുടിപ്പേകുന്നത്. ഇത് 506 bhp പവറും 1020 Nm ടോര്‍ക്കും വികസിപ്പിക്കുന്നു. 8 സ്പീഡ് ZF ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. വെറും 5.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീ വേഗതയിലെത്തും. മണിക്കൂറില്‍ 296 കിലോമീറ്ററാണ് പരമാവധി വേഗത.

More from DriveSpark

Article Published On: Friday, October 27, 2023, 20:12 [IST]
English summary
Indias costly supercars dussehra celebration young entrepreneur video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X