ഇലക്ട്രിക് എസ്‌യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം

വളരെ പ്രസിദ്ധമായ റോഡുകളും അത് പോലെ തന്നെ ട്രാഫിക്കിനും ട്രാഫിക്ക് ബ്ലോക്കുകൾക്കും പേരു കേട്ട നമ്മുടെ ഇന്ത്യ രാജ്യത്ത് എസ്‌യുവികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. അത് പോലെ തന്നെയാണ് വളർന്നുവരുന്ന ഇല്ക്ട്രിക് വിപണി പിടിക്കാൻ നിർമാതാക്കളുടെ പ്രവർത്തനവും. കുറഞ്ഞ നിരക്കിൽ പ്രവർത്തിക്കുന്ന ബാറ്ററി ഉപയോഗിച്ച് തങ്ങളുടെ ഇല്ക്ട്രിക് വാഹനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഉളള ശ്രമത്തിലാണ് നിർമാതാക്കൾ.

ഈ മാസമാദ്യം ന്യൂഡൽഹിയിൽ നടന്ന രാജ്യത്തെ പ്രധാന വാഹന ഷോ ആയ ഓട്ടോ എക്സ്പോയിൽ , പുതിയ ഇലക്‌ട്രിക്ക് രംഗത്തേക്ക് ചുവടുവെക്കാൻ വിദേശ കമ്പനികൾ പോലും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ആഭ്യന്തര നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡും ഇപ്പോൾ ചൈനീസ് ഭീമൻമാരായ ബിവൈഡി, ദക്ഷിണ കൊറിയയുടെ ഹ്യുണ്ടായി മോട്ടോർ കമ്പനി എന്നിവരുമായിട്ടാണ് കൊമ്പുകോർക്കേണ്ടത്.

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 2025 ൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഒരു കോപാംക്ട് എസ്‍‌യുവി അവതരിപ്പിച്ചിരുന്നു. അത് പോലെ തന്നെ ഇന്ത്യയിൽ ചെറിയ എസ്‌യുവികൾക്ക് ഡിമാൻഡ് വർധിച്ചുകൊണ്ടിരിക്കുകയാണ്. മറ്റൊന്നും കൊണ്ടല്ല കന്നുകാലികളും എപ്പോൾ എങ്ങോട്ട് തിരിയുമെന്ന് വെളിവും ബോധവും ഇല്ലാത്ത ഡ്രൈവർമാരും ഉളള നമ്മുടെ ഈ രാജ്യത്ത് ചെറിയ വാഹനങ്ങൾ തന്നെയാണ് എപ്പോഴും ഉചിതം.

വലുപ്പമേറിയതും ചെലവേറിയതുമായ ബാറ്ററി ഉപയോഗിക്കുന്ന വലിയ എസ്‌യുവികളുടെ വിൽപ്പനയിൽ നല്ല രീതിയിൽ കുറവ് വരുന്നുണ്ട്. എന്നാൽ അതേ മോഡലിൻ്റെ കോംപാക്ട് മോഡലുകൾക്ക് ചിലവ് കുറവാണ് എന്നതാണ് പ്രത്യേകത. എന്നിരുന്നാലും, യാത്രയ്ക്കായി ഉപയോഗിക്കുന്ന കാര്യത്തിൽ ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകളെ പൊതുജനങ്ങൾ സ്വീകരിക്കുന്നത് അൽപ്പം മടിച്ചാണ്. ഉയർന്ന മുൻകൂർ ഉൽപാദനച്ചെലവ് കാരണമാണ് മിക്ക പ്രാദേശിക നിർമ്മാതാക്കളും ഇലക്ട്രിക് കാറുകളിലേക്ക് മാറാൻ മടി കാണിക്കുന്നത്. എന്നാൽ അതേസമയം പൊതു ചാർജിംഗ് പോയിന്റുകളുടെ അഭാവം വാഹനം വാങ്ങാൻ വരുന്നവരെ പിന്തിരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്.

ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സിന്റെ സൊസൈറ്റിയുടെ കണക്കുകൾ പരിശോധിച്ചാൽ സെപ്റ്റംബർ വരെയുള്ള ആറ് മാസങ്ങളിൽ വിറ്റത് വെറും 1.2% പാസഞ്ചർ വാഹനങ്ങളാണ്. ഡിസംബർ വരെയുള്ള പാദത്തിൽ ഇലക്ട്രിക് വിൽപ്പനയിൽ മുൻവർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്താൽ ഏകദേശം 120 ശതമാനം വർധനയുണ്ടായ ഇവി വിപണിയിലെ രാജാവായ ടാറ്റ മോട്ടോഴ്‌സ് പോലും 12,596 യൂണിറ്റുകൾ മാത്രമാണ് വിൽപ്പന നടത്തിയത്.

പക്ഷേ മറ്റൊരു പ്രധാന കാര്യമെന്താണെന്ന് വച്ചാൽ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന നിലയിൽ ചൈനയെ പോലും മറികടക്കാൻ കഴിവുളള, കാർ നിർമ്മാതാക്കൾക്ക് ഒട്ടും ഒഴിവാക്കാൻ സാധിക്കാത്ത ഒരു വലിയ വിപണി കൂടിയാണ് ഇന്ത്യ. അത് കൊണ്ട് ഇന്ത്യയുടെ സ്വന്തം വാഹനനിർമാതാക്കളായ ടാറ്റയും മഹീന്ദ്രയും ഉളളിടത്തേആളം കാലം മറ്റൊരു വിദേശ കമ്പനി ഇന്ത്യയിലെ ഇലക്ട്രിക് വിപണിയിൽ ചുവടുറയ്പ്പിക്കാൻ അൽപ്പം ബുദ്ധിമുട്ടും

കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തെ നേട്ടം 2023-ലും ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ കമ്പനികൾ. ടാറ്റയുടെ ഇലക്ട്രിക് മോഡല്‍ നിരയിലെ നെക്സോണ്‍ ഇവിയും ടിഗോര്‍ ഇവിയും ആഭ്യന്തര വിപണിയിലെ ജനപ്രിയരാണ്. ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഇവിയായി അവതരിക്കപ്പെട്ട ടിയാഗോ ഇവി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കസ്റ്റമേഴ്‌സിലേക്ക് എത്തും. ബുക്കിംഗ് ചാര്‍ട്ടുകള്‍ വിറപ്പിച്ച ടിയാഗോ ഇവിയും ടാറ്റക്ക് മുതല്‍ക്കൂട്ടാകുമെന്നുറപ്പാണ്. അടുത്തിടെ സമാപിച്ച 2023 ഓട്ടോ എക്സ്പോയില്‍ ഹാരിയര്‍ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പും പ്രീപ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള സിയറ ഇവിയും പ്രദര്‍ശിപ്പിച്ചതിനാല്‍ വരും വര്‍ഷങ്ങളില്‍ ഇവി ശ്രേണി കൂടുതല്‍ വിപുലീകരിക്കപ്പെടും.

ടാറ്റ ഇക്കുറി ഓട്ടോ എക്‌സ്‌പോയില്‍ ഹാരിയര്‍ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. 2024-ല്‍ ടാറ്റ ഹാരിയര്‍ ഇലക്ട്രിക് അവതരിപ്പിക്കുമെന്നാണ് സൂചന. ഓട്ടോ എക്‌സ്‌പോയുടെ മനംകവര്‍ന്ന ടാറ്റയുടെ മറ്റൊരു കണ്‍സെപ്റ്റ് മോഡലായ സിയറ ഇവിയുടെ ലോഞ്ചും അടുത്ത വര്‍ഷങ്ങളില്‍ ഉണ്ടായേക്കും. കഷ്ടപ്പെട്ട് നേടിയെടുത്ത ഇലക്ട്രിക് വാഹന വിപണിയിലെ സിംഹാസനം ഏതായാലും ടാറ്റ വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലെന്നാണ് അവരുടെ സമീപകാലത്തെ നീക്കങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

Most Read Articles

Malayalam
English summary
Indias electric market is growing fast
Story first published: Wednesday, January 25, 2023, 17:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X