500 bhp മാക്സ് പവർ; ഇന്ത്യയിലെ ഏറ്റവും വേഗമേറിയ കസ്റ്റം ബിൾഡ് സ്കോഡ ലോറ

രാജ്യത്ത് വാഹന പ്രേമികളുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്, ഓരോ ദിവസം കഴിയുന്തോറും കൂടുതൽ പുതിയ കസ്റ്റം-ബിൽറ്റ് കാറുകളാണ് നിരത്തുകളിലേക്ക് എത്തുന്നത്. ഇത്തരത്തിൽ കസ്റ്റമൈസ് ചെയ്ത് പുറത്തിറങ്ങുന്ന പല വാഹനങ്ങളും സ്റ്റോക്ക് മോഡലുകളേക്കാൾ ലുക്കിലും വർക്കിലും മെച്ചപ്പെട്ടതായിരിക്കും. അത്തരത്തിലുള്ള രാജ്യത്തെ ഏറ്റവും വേഗതയേറിയ ഒരു സ്‌കോഡ ലോറ മോഡലാണ് ഈ ലേഖനത്തിൽ നാം പരിചയപ്പെടുന്നത്.

പൂർണ്ണമായി നവീകരിച്ചതും പരിഷ്‌ക്കരിച്ചതുമായ സ്‌കോഡ ലോറയാണിത്. നിരവധി പെർഫോമെൻസ് അപ്ഗ്രേഡുകളുമായിട്ടാണ് വാഹനം എത്തുന്നത്. കാറിന് മൊത്തത്തിൽ ഒരു അഗ്രസ്സീവ് രൂപഭാവമുണ്ട്, അതോടൊപ്പം ഏകദേശം എല്ലാ ഭാഗങ്ങളും പെർഫോമെൻസ് അധിഷ്ടിത ഘടകങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചിട്ടുണ്ട്. ഈ സ്കോഡ ലോറ കണ്ണഞ്ചിപ്പിക്കുന്ന 500 bhp പവർ പുറപ്പെടുവിക്കും എന്നാണ് അവകാശപ്പെടുന്നത്.

ഇന്ത്യയിലെ ഏറ്റവും വേഗമേറിയ കസ്റ്റം ബിൾഡ് സ്കോഡ ലോറ

ദി ഡ്രൈവേഴ്‌സ് ഹബ് എന്ന യൂട്യൂബ് ചാനലാണ് ഈ ക്രേസി സ്‌കോഡ ലോറയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പൂർണ്ണമായും കസ്റ്റമൈസ് ചെയ്ത ഈ സ്റ്റേജ് 4 സ്കോഡ ലോറയാണിത്. രാജ്യത്തെ ഏറ്റവും വേഗതയേറിയതും AWD ഡ്രൈവ് സംവിധാനമുള്ള ആദ്യ സ്കോഡ ലോറ മോഡലാണിത്.

വാഹനത്തിന്റെ എക്സ്റ്റീരിയർ ഏറെ കുറെ ഒറിജിനൽ രൂപഭാവം നിലനിർത്തുന്നു, എന്നാൽ സെഡാന്റെ പിൻഭാഗം ഒരു റേസ് കാറിനോട് കൂടുതൽ സാമ്യം പുലർത്തുന്നു. ഭാരം കുറയ്ക്കാൻ കാറിന്റെ ബൂട്ട് ലിഡ് ഫൈബർഗ്ലാസ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ, ബോർല കസ്റ്റം-ബിൽറ്റ് ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും ഈ കാറിലുണ്ട്.

ഇന്ത്യയിലെ ഏറ്റവും വേഗമേറിയ കസ്റ്റം ബിൾഡ് സ്കോഡ ലോറ

18 ഇഞ്ച് സ്‌റ്റാഗർഡ് അലോയി വീലുകളും ലംബോർഗിനിയിൽ നിന്ന് സോഴ്സ് ചെയ്ത ബ്രെംബോ ആറ് പിസ്റ്റൺ ബ്രേക്ക് കാലിപ്പറുകളും കാറിൽ സജ്ജീകരിച്ചിട്ടുണ്ട്. കാറിന്റെ രൂപവുമായി പൊരുത്തപ്പെടാൻ ഈ കാലിപ്പറുകൾ റെഡ് ഷെയ്ഡിൽ പൂർത്തിയാക്കിയിരിക്കുന്നു. സെഡാന്റെ ബോണറ്റും, പിൻഭാഗം പോലെ, ഫൈബർഗ്ലാസ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് കസ്റ്റം ഹുഡ് പിന്നുകൾ ഉപയോഗിച്ച് ഇത് സുരക്ഷിതമാക്കിയിട്ടുണ്ട്. കൂടാതെ, ഒരു കസ്റ്റം ഫ്രണ്ട് ബമ്പറും ഈ സ്കോഡ ലോറയിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

ബോണറ്റിനുള്ളിൽ ഈ കാറിൽ വരുത്തിയ പരിഷ്കാരങ്ങളുടെയും നവീകരണങ്ങളുടെയും വിപുലമായ ലിസ്റ്റ് നമുക്ക് കാണാനാവും. അതിശയിപ്പിക്കുന്ന 500 bhp പവർ പുറപ്പെടുവിക്കാൻ എഞ്ചിൻ പൂർണ്ണമായും മോഡിഫൈ ചെയ്തിരിക്കുന്നു. നവീകരിച്ച സ്റ്റെയിൻലെസ് സ്റ്റീൽ ബ്രേക്ക് ലൈനുകൾ, ബിൽസ്റ്റീൻ B14 ട്രാക്ക് സസ്പെൻഷൻ, ഒരു ഫോർജ് ബ്ലോ-ഓഫ് വാൽവ്, ബോർല എൻഡ് ക്യാനുകളുള്ള ഒരു ഫുള്ളി കസ്റ്റമൈസ്ഡ് എക്‌സ്‌ഹോസ്റ്റ്, കാറ്റലറ്റിക് കൺവെർട്ടറുകൾ, കസ്റ്റം ബിൾഡ് ഡൗൺ പൈപ്പുകൾ എന്നിവയുൾപ്പെടെയുള്ള നിരവധി അപ്ഗ്രേഡുകളാണ് സെഡാന് ലഭിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വേഗമേറിയ കസ്റ്റം ബിൾഡ് സ്കോഡ ലോറ

അതോടൊപ്പം ഓപ്പൺ-ഫേസ് ഫിൽട്ടറിനായി കസ്റ്റം മെയ്ഡ് 3.0 ഇഞ്ച് പൈപ്പിംഗ്, നവീകരിച്ച ഔഡി RS 3 ഇന്റർകൂളർ, ഔഡി R8 കോയിൽ പാക്കുകൾ, സ്റ്റേജ് 3 മാപ്പ്, ഒക്ടാവിയ VRS -ൽ നിന്നുള്ള DRL, ഫോർജ്ഡ് പിസ്റ്റണുകൾ, ഫോർജ്ഡ് റോഡുകൾ, ഒരു ZF SACHS പെർഫോമൻസ് റേസിംഗ് ക്ലച്ച് എന്നിവ കാറിലുണ്ട്.

കാറിന്റെ ഇന്റീരിയർ പൂർണ്ണമായും റേസ്കാർ-പ്രചോദിതമാണ്, പിന്നിലെ സീറ്റുകൾ നീക്കം ചെയ്യുകയും FIA-സ്പെക്ക് റോൾ കേജ് ഇതിൽ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുന്നു. കൂടാതെ, ഒരു റേസ്കാറിലേത് പോലെ കസ്റ്റം സ്പാർകോ റേസിംഗ് സീറ്റുകളും ഫോർ-പോയിന്റ് ഹാർനെസും കാറിൽ സജ്ജീകരിച്ചിരിക്കുന്നു. ഇൻഫോടെയിൻമെന്റ് സിസ്റ്റവും നീക്കം ചെയ്‌തിരിക്കുന്നു അതിന് പകരം എഞ്ചിൻ, AWD സിസ്റ്റം, എക്‌സ്‌ഹോസ്റ്റ് എന്നിവയുടെ കൺട്രോളുകൾ ചേർത്തിരിക്കുന്നു.

More from DriveSpark

Article Published On: Friday, May 19, 2023, 19:13 [IST]
English summary
Indias fastest skoda laura producing massive 500 bhp power
കൂടുതല്‍... #സ്കോഡ #skoda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X