ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ കടലിനടിയിൽ കൂടി
യാത്രക്കാർക്കിനി കടലനടിയിലൂടെയുള്ള യാത്രയും ആസ്വദിക്കാം. മുംബൈയ്ക്കും അഹമദാബാദിനുമിടയിൽ തുടങ്ങാനിരിക്കുന്ന രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനാണ് ഈ കടൽയാത്ര സാധ്യമാക്കുന്നത്. 508 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാക്കിൽ ഇരുപത്തിയൊന്ന് കിലോമീറ്ററോളം കടലിനടിയിൽ നിർമിച്ചിട്ടുള്ള ടണലിൽ കൂടിയുള്ള യാത്രയായിരിക്കുമെന്ന് റെയിൽവെ മന്ത്രാലയമറിയിച്ചു.
ഇന്ത്യയിൽ ഇനി ഡ്രൈവർ ഇല്ലാതെയും ട്രെയിൻ ഓടും
പാതയുടെ ഏറിയ ഭാഗവും മേൽപ്പാലമുപയോഗിച്ചാണ് പണിയുന്നതെങ്കിലും താനെയ്ക്കും വിരാറിനുമിടയിലുള്ള പാതയാണ് കടലിനടിയിലൂടെ പണിയിതിനുള്ള പദ്ധതിയിട്ടിരിക്കുന്നത്.

പദ്ധതിയുടെ മൊത്തത്തിലുള്ള നിർമാണ ചിലവ് 97.636 കോടി രൂപയാണ്. എന്നാൽ ചിലവിന്റെ എൺപത് ശതമാനം വായ്പ ജപ്പാനാണ് നൽകുന്നത്.

അമ്പത് വർഷത്തിനുള്ളിൽ പണം തിരിച്ചടയ്ക്കാമെന്നുള്ള കരാറാണ് നടപ്പിലാക്കിയിട്ടുള്ളത്.

ബുള്ളറ്റ് ട്രെയിൻ പാതയുടെ നിർമാണം വർഷാവസാനത്തോടുകൂടി അല്ലെങ്കിൽ അടുത്ത വർഷം ആദ്യം തുടങ്ങാനുള്ള പദ്ധതിയിലാണ്.

ഈ പദ്ധതി പൂർത്തീകരിക്കാൻ അഞ്ച് വർഷത്തെ കാലതാമസമുണ്ടാകുമെന്നാണ് റെയിൽവെയുടെ അറിയിപ്പ്.

മുംബൈയ്ക്കും അഹമദാബാദിനുമിടയിൽ പണിയുന്ന പാതയ്ക്ക് 508കിലോമീറ്റർ നീളമാണ് കണക്കാക്കിയിരിക്കുന്നത്.

സർവീസ് ആരംഭിച്ചാൽ നിലവിലുള്ള ഏഴുമണിക്കൂർ യാത്ര ചുരുങ്ങി മുംബൈയിൽ നിന്ന് വെറും മൂന്ന് മണിക്കുറിനുള്ളിൽ അഹമദാബാദിൽ എത്തിച്ചേരാനാകുമെന്നാണ് അധികൃതർ ഉറപ്പാക്കുന്നത്.

ഈ ബുള്ളറ്റ് ട്രെയിനിന് മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയാണ് തിട്ടപ്പെടുത്തിയിരിക്കുന്നത്.

എണ്ണൂറോളം യാത്രക്കാരാണ് ഈ ട്രെയിനിൽ ഉൾക്കൊള്ളുന്നത്.

പൂർണമായും ഇന്ത്യയിൽ വച്ച് നിർമാണം നടത്തുന്ന ഈ ബുള്ളറ്റ് ട്രെയിനിന്റെ നിർമാണത്തിനാവശ്യമായ 20ശതമാനം സാമഗ്രഹികൾ ജപ്പാനിൽ നിന്നായിരിക്കും ഇറക്കുമതി ചെയ്യുക.

മെയ്ക്ക് ഇൻ ഇന്ത്യ ആഡംബര കോച്ചുകൾ വരവായി

വാപ് 7 ഇന്ത്യയുടെ വേഗതയേറിയ ലോക്കോമോട്ടീവ് എൻജിൻ

ട്രെയിൻ മാർഗം ബൈക്കെങ്ങനെ പാഴ്‌സൽ ചെയ്യാം


Click it and Unblock the Notifications








