ഇനി ബുളളറ്റ് ട്രെയിനിൻ്റെ വരവാണ്, ആദ്യ സർവീസ് മുംബൈ-അഹമ്മദാബാദ് റൂട്ടിൽ

ട്രെയിനുകളൊന്നും ഇപ്പോൾ പഴയ പോലെയല്ല, എല്ലാ വിധ സാങ്കേതിക സംവിധാനങ്ങളുടെ ട്രെയിനുകളിൽ നൽകുന്നുണ്ട്. പുതിയതായി വന്ദേ ഭാരത് കൂടെ എത്തിയപ്പോൾ പഴയ ട്രെയിനുകളെ പറ്റിയുളള കാഴ്ച്ചപാടുകൾ തന്നെ മാറിയിരിക്കുകയാണ്. വിദേശ രാജ്യങ്ങളോട് കിട പിടിക്കുന്ന സംവിധാനങ്ങളാണ് ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്നത്. വരും വർഷങ്ങളിൽ ബുള്ളറ്റ് ട്രെയിന്‍ സംവിധാനം ഒരുക്കുന്നതിനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. മുംബൈ-അഹമ്മദാബാദ് റൂട്ടിലായിരിക്കും ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സർവീസ്.

ഇന്ത്യയിലെ ഉത്തര, ദക്ഷിണ, കിഴക്കൻ മേഖലകളില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കുന്നതിന്റെ സാധ്യതകളാണ് കേന്ദ്ര സര്‍ക്കാര്‍ പഠിക്കാൻ പോകുന്നത്. 508 കിലോമീറ്റർ ദൂരമുളള അഹമ്മദാബാദ്-മുംബൈ അതിവേഗ ഇടനാഴി, സൂറത്ത്, വഡോദര, അഹമ്മദാബാദ് എന്നിവിടങ്ങളിൽ പരിമിതമായ സ്റ്റോപ്പുകളോടെ 2 മണിക്കൂറും 7 മിനിറ്റും കൊണ്ട് 320 കിലോമീറ്റർ വേഗതയിൽ ബുള്ളറ്റ് ട്രെയിൻ ഓടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പദ്ധതിയുടെ ചുമതലയുളള നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്, സൂറത്തിനും ബിലിമോറയ്ക്കും ഇടയിലുള്ള ആദ്യ ഘട്ടം 2026 ആഗസ്റ്റിൽ പൂർത്തീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2021 നവംബറിൽ പ്രവർത്തനം ആരംഭിച്ചതു മുതൽ ഈ പദ്ധതി ക്രമാനുഗതമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി വൽസാദ് ജില്ലയിലെ പർ, ഔറംഗ, നവ്സാരിയിൽ പൂർണ, മിന്ദോല, അംബിക, വെംഗനിയ എന്നീ ആറ് നദികൾക്ക് കുറുകെയാണ് പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

2023 ഫെബ്രുവരിയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് വന്ദേ മെട്രോ ആദ്യമായി പ്രഖ്യാപിച്ചത്. വന്ദേ മെട്രോയുടെ രണ്ട് പ്രോട്ടോടൈപ്പുകൾ നിലവിൽ RCF കപൂർത്തലയിലും ICF ചെന്നൈയിലും നിർമ്മിക്കുന്നുണ്ട്. ഇവ വരും മാസങ്ങളിൽ പൂർത്തിയാകുമെന്നും വിപുലമായി പരീക്ഷിക്കുമെന്നും ആണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.

വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിൻ പോലെ, വന്ദേ മെട്രോയും സ്വയം ഓടിക്കുന്ന ഒരു ട്രെയിൻ സെറ്റാണ്, അതിനായി ലോക്കോമോട്ടീവ് ആവശ്യമില്ല. വന്ദേ മെട്രോയുടെ വികസനത്തിന് പിന്നിലെ പ്രാഥമിക ലക്ഷ്യം മെയിൻലൈൻ ഇഎംയു ട്രെയിനുകൾ മാറ്റിസ്ഥാപിക്കുക എന്നതാണ്, യാത്രക്കാർക്ക് വേഗതയേറിയതും കൂടുതൽ സൗകര്യപ്രദവുമായ യാത്രാ ഓപ്ഷനുകൾ നൽകുക എന്നതാണ് റെയിൽവെ ലക്ഷ്യമിടുന്നത്.

വന്ദേ മെട്രോ ട്രെയിനുകൾ പെട്ടെന്നുളള ആക്സിലറേഷനും ഡിസെലറേഷൻ സാങ്കേതികവിദ്യയും ഉപയോഗിച്ച് 130 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധിക്കും, ഇത് നിലവിലെ മെയിൻലൈൻ EMU-കളുടെ വേഗതയെക്കാൾ വളരെ മുന്നിലാണ് എന്നതാണ് പ്രത്യേകത. വന്ദേ മെട്രോയുടെ ഫുളളി എയർ കണ്ടീഷനിംഗ് കോച്ചുകളിൽ യാത്രക്കാർക്ക് സുഖപ്രദമായ യാത്ര ആസ്വദിക്കാൻ സാധിക്കും.

വന്ദേ ഭാരത് എക്‌സ്‌പ്രസിന് സമാനമായി കോച്ചുകൾക്കിടയിലുള്ള സുഗമമായ സഞ്ചാരത്തിനും പൊടി രഹിതമായ അന്തരീക്ഷത്തിനുമായി പൂർണ്ണമായും സീൽ ചെയ്ത ഗാംഗ്‌വേകൾ ട്രെയിനുകളിൽ ഉണ്ടാകും. വന്ദേ മെട്രോ ട്രെയിനുകളിൽ ഭാരം കുറഞ്ഞ അലുമിനിയം ലഗേജ് റാക്ക്, എൽസിഡി ഡിസ്പ്ലേകൾ ഘടിപ്പിച്ച പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റങ്ങൾ എന്നിവയും പ്രീമിയം ഹ്രസ്വദൂര യാത്രാനുഭവം ആഗ്രഹിക്കുന്ന യാത്രക്കാർക്ക് സുഖകരവും സുഗമവുമായ യാത്ര ഉറപ്പാക്കും.

വന്ദേ മെട്രോ ട്രെയിനുകളിൽ യാത്രക്കാർക്ക് ഓട്ടോമാറ്റിക് എൻട്രി, എക്സിറ്റ് വാതിലുകൾ, മൊബൈൽ ചാർജിംഗ് സോക്കറ്റുകൾ, കവാച്ച് ട്രെയിൻ ആൻ്റി കൊളിഷൻ സിസ്റ്റം, ഡിഫ്യൂസ്ഡ് ലൈറ്റിംഗ്, റൂട്ട് ഇൻഡിക്കേറ്റർ ഡിസ്പ്ലേകൾ, റോളർ ബ്ലൈൻഡുകളോട് കൂടിയ വിശാലമായ പനോരമിക് സീൽ ചെയ്ത വിൻഡോകൾ, മറ്റ് സൗകര്യപ്രദമായ സവിശേഷതകൾ എന്നിവയെല്ലാം വാഗ്ദാനം ചെയ്യും. ബുളളറ്റ് ട്രെയിനുകളെ കുറിച്ചാണ് നിങ്ങളുടെ അഭിപ്രായം എന്താണെന്ന് താഴെ കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.

More from DriveSpark

Article Published On: Friday, June 28, 2024, 14:03 [IST]
English summary
Indias first bullet train will start running in 2026 details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X