6.15 കോടിയുടെ ഫെറാറി പുരോസാങ്ഗ്വേ ഇന്ത്യയിൽ ആദ്യമായി സ്വന്തമാക്കിയ കോടീശ്വരനെ കണ്ടോ

ഏതൊരു കൊച്ചുകുട്ടിക്കും സുപരിചിതമായ പേരാണ് ഫെറാറി എന്നത്. ഇന്ത്യയിലെ ആദ്യത്തെ ഫെരാരി പുരോസാങ്ഗ്വേ ബെംഗളൂരു നഗരത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇറ്റാലിയൻ എക്സോട്ടിക് കാർ നിർമ്മാതാവിൻ്റെ ആദ്യ എസ്‌യുവി 2022-ലാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്, അതും ആസ്പിറേറ്റഡ് വി12 എഞ്ചിൻ്റെ കരുത്തോടെ. ആദ്യത്തെ ഫെരാരി പുരോസാങ്ഗ്വേ ബംഗളൂരുവിലെ ബൂപേഷ് റെഡ്ഡിയുടെ 'ബ്രൺ ഗാരേജ്' എന്നറിയപ്പെടുന്ന ഗാരേജിലേക്ക് എത്തിയിരിക്കുകയാണ്.

ഫെരാരി ആദ്യമായി ഫോർ ഡോർ, ഫോർ സീറ്റർ അവതരിപ്പിക്കുന്ന മോഡലാണ് ഇത് എന്ന പ്രത്യേകതയുണ്ട്. ബ്ലാക്ക് വീലുകളും ഇറിക്കോ ഇൻ്റീരിയറും സഹിതം നീറോ ഡേടോണ ബ്ലാക്ക് ഷേഡിൽ പൂർത്തിയാക്കിയ അതിശയകരമായ സ്പെക്കിലാണ് മോഡൽ ഇന്ത്യയിലെത്തിയത്. രണ്ടാം നിരയിലെ രണ്ട് സീറ്റുകൾ ഉൾപ്പെടെ സ്‌പോർട്‌സ് സീറ്റുകൾക്കൊപ്പം അൽകൻ്റാര ലെതറാണ് ക്യാബിനിൽ. എസ്‌യുവിയിലേക്ക് കയറാൻ റിയർ-ഹിംഗ്ഡ് ഡോറുകൾ വഴി പിൻ സീറ്റുകളിലേക്ക് ആക്‌സസ് ചെയ്യാൻ കഴിയും.

6.15 കോടിയുടെ ഫെറാറി പുരോസാങ്ഗ്വേ ഇന്ത്യയിലെത്തി

സൂപ്പർ എക്സോട്ടിക് പെർഫോമൻസ് എസ്‌യുവി സെഗ്‌മെൻ്റിലെ ബെൻ്റ്‌ലി ബെൻ്റെയ്‌ഗ, ലംബോർഗിനി ഉറുസ് പെർഫോമൻ്റെ, ആസ്റ്റൺ മാർട്ടിൻ ഡിബിഎക്‌സ്, മസെരാട്ടി ലെവൻ്റെ ട്രോഫിയോ എന്നിവയ്‌ക്കുള്ള ഇറ്റാലിയൻ മാർക്വീയുടെ ഉത്തരമാണ് ഫെരാരി പുരോസാങ്ഗ്വേ. 715 BHP പരമാവധി പവറും 716 NM പീക്ക് ടോർക്ക് ട്യൂൺ ചെയ്ത 6.5 ലിറ്റർ വി12 എഞ്ചിനിൽ നിന്നാണ് വാഹനത്തിന് കരുത്ത് പകരുന്നത്. മോട്ടോർ 2-സ്പീഡ് പവർ ട്രാൻസ്മിഷൻ യൂണിറ്റും ഒരു 8-സ്പീഡ് DCT റിയർ-സെറ്റ് ഡ്യുവൽ-ക്ലച്ച് യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്നു, ഇത് നാല് വീലുകളിലേക്കും ഒരു പോലെ പവർ നൽകാൻ സഹായിക്കുന്നു.

പുരോസാങ്ഗ്വേയ്ക്ക് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിൽ എത്താൻ 3.3 സെക്കൻഡ് മാത്രം മതി, 0-200 കിലോമീറ്റർ വേഗത 10.6 സെക്കൻഡിനുള്ളിൽ എത്തുന്നു. മണിക്കൂറിൽ 310 കിലോമീറ്ററാണ് വാഹനത്തിൻ്റെ പരമാവധി വേഗത. പെർഫോമൻസ് ഓഫറിന് ആക്റ്റീവ് സസ്പെൻഷൻ, സെറാമിക് ബ്രേക്കുകൾ, മുൻ ചക്രങ്ങളിൽ ടോർക്ക് വെക്റ്ററിംഗ്, ഒരു ഇലക്ട്രോണിക് ഡിഫറൻഷ്യൽ, ഫോർ വീൽ സ്റ്റിയറിംഗ് എന്നിവ ലഭിക്കുന്നു.

6.15 കോടിയുടെ ഫെറാറി പുരോസാങ്ഗ്വേ ഇന്ത്യയിലെത്തി

ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും പ്രായോഗികമായ ഫെരാരിയാണ് ഫെരാരി പുരോസാങ്ഗ്വേ, ഇത് ഇന്ത്യയ്ക്കായി നീക്കിവച്ചിരിക്കുന്ന നിരവധി ഉദാഹരണങ്ങളിൽ ആദ്യത്തേതായിരിക്കാം. ഫെരാരി എപ്പോഴും തങ്ങളുടെ ആദ്യത്തെ എസ്‌യുവിക്ക് ആവശ്യക്കാരേറെയാണെന്ന് അവകാശപ്പെട്ടിട്ടുണ്ട്, ഫെരാരി പുരോസാങ്ഗ്വേയുടെ വില ഇന്ത്യയിൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും V12 എസ്‌യുവിക്ക് 6.5 കോടി രൂപ (എക്സ്-ഷോറൂം) വില പ്രതീക്ഷിക്കാം.

ഫെറാറിയുടെ 499P എൻഡ്യൂറൻസ് റേസ് കാറിൽ ഉപയോഗിക്കുന്ന പവർട്രെയിനിന് സമാനമായ ടർബോചാർജ്ഡ് V6 എഞ്ചിനുമായി ജോടിയാക്കിയ ശക്തമായ ഹൈബ്രിഡ് സെറ്റ്-അപ്പ് പുതിയ ഹൈപ്പർകാർ ഉപയോഗിക്കാനാണ് സാധ്യതയെന്നാണ് റിപ്പോട്ടുകൾ പുറത്തുവരുന്നത്. 2024ൽ എത്താൻ സാധ്യതയുള്ള മറ്റൊരു മോഡൽ 812 സൂപ്പർഫാസ്റ്റിന് പകരമാണ്. കാറിൻ്റെ ടെസ്റ്റ്മ്യൂളുകൾ യൂറോപ്യൻ റോഡുകളിൽ വളരെക്കാലമായി കണ്ടുവരുന്നതാണ്.

കൂടാതെ കാർ V12 എഞ്ചിൻ നിലനിർത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. 812 സൂപ്പർഫാസ്റ്റിന് പകരക്കാരനെയും ഫെറാറി പരീക്ഷിക്കുന്നുണ്ട്. 2025-ൽ ആരംഭിക്കുന്ന ഫോർമുല 1 ടീമിനായി ലൂയിസ് ഹാമിൽട്ടണിൻ്റെ സേവനം ഉറപ്പാക്കിക്കൊണ്ട് ഫെറാറി അടുത്തിടെ മോട്ടോർസ്പോർട്സിൽ തരംഗമായി. ഫെറാറി വാഹനം ഇപ്പോൾ മലയാളികൾക്ക് കൂടുതൽ സുപരിചിതം ദുൽഖർ സൽമാൻ വാങ്ങിയ പുതിയ മോഡലിലൂടെയാണ്.

എലഗൻസും ടെക്നോളജിയും സമന്വയിക്കുന്ന ഒരു സൂപ്പർകാറാണ് 296 GTB. ഇലക്ട്രിക് മോട്ടോറുമായി കണക്ട് ചെയ്ത 3.0 ലിറ്റർ V6 എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ മറ്റേതൊരു ഫെറാറിയെയും പോലെ തന്നെ പെർഫോമെൻസിനായി ട്യൂൺ ചെയ്തിരിക്കുന്നു. ഈ ഹൈബ്രിഡ് സജ്ജീകരണം 818 PS മാക്സ് പവർ പുറപ്പെടുവിക്കുന്നു.

ഇത് ഫെറാറി ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ശക്തമായ V6 എഞ്ചിനാക്കി ഈ യൂണിറ്റിനെ മാറ്റുന്നു. ഫെറാറി 296 GTB -ക്ക് വെറും 2.9 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. കൂടാതെ മണിക്കൂറിൽ 330 കിലോമീറ്ററായി സൂപ്പർകാറിന്റെ പരമാവധി വേഗത പരിമിതപ്പെടുത്തിയിരിക്കുന്നു.

More from DriveSpark

Article Published On: Monday, February 26, 2024, 13:36 [IST]
English summary
Indias first ever ferrari purosangue bought by boopesh reddy video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X