രാമേശ്വരം-മാനാമധുര പാത; ഇന്ത്യയിലെ ആദ്യത്തെ ഹരിത ഇടനാഴി
ഇന്ത്യയിലെ ആദ്യത്തെ ഹരിത ഇടനാഴിയായി ദക്ഷിണ റെയിൽവെയുടെ രാമേശ്വരം-മാനമധുര റൂട്ടിനെ പ്രഖ്യാപിച്ചു. കേന്ദ്ര റെയിൽവെ മന്ത്രി സുരേഷ് പ്രഭുവാണ് പ്രഖ്യാപനം നടത്തിയത്.
പാമ്പൻ പാലം ലോക എൻജിനിയറിംഗ് വിസ്മയങ്ങളിൽ ഒന്ന്
ഈ റൂട്ടിൽ സർവീസ് നടത്തുന്ന എല്ലാ ട്രെയിനുകളിലും ബയോടോയ്‌ലെറ്റ് ഉൾപ്പെടുത്തി കൊണ്ടാണ് ഹരിത ഇടനാഴിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

120 കിലോമീറ്റർ ദൈർഘ്യമുള്ള രാമേശ്വരം-മാനാമധുര പാതയ്ക്കാണ് ഇന്ത്യൻ റെയിൽവെയുടെ ആദ്യ ഹരിത ഇടനാഴി എന്ന പദവി ലഭിച്ചത്.

14 സ്റ്റേഷനുകളുള്ള ഈ പാതയിൽ നിലവിൽ 26 ട്രെയിനുകളാണ് ദിവസേനയായി സർവീസ് നടത്തുന്നത്. ഈ റൂട്ടിലോടുന്ന എല്ലാ ട്രെയിനുകളിലും ജൈവശുചിമുറി സ്ഥാപിച്ചിട്ടുണ്ട്.

ശുചിമുറികളിൽ നിന്നുള്ള മാലിന്യം ട്രാക്കുകളിലേക്ക് നേരിട്ട് തുറന്നുവിടുന്നതിന് പകരം ബാക്ടീരയെ കൊണ്ട് വിഘടിപ്പിച്ച് നിർമാർജനം ചെയ്യുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

ഈ ശുചിമുറികളുടെ പ്രവർത്തനം എത്രത്തോളം ഫലവത്താണെന്നറിയാൻ രാമേസ്വരം റെയിൽവെ സ്റ്റേഷനിൽ ബയോടോയിലെറ്റ് ലാമ്പും സജ്ജമാക്കിയിട്ടുണ്ട്.

മാല്യനങ്ങൾ ട്രാക്കിലേക്ക് പുറന്തള്ളപ്പെടില്ല എന്ന കാരണത്താൽ ജൈവശുചിമുറികളുളള ട്രെയിനുകള്‍ കടന്നു പോകുന്ന ഈ പാത ഇനിമുതൽ മാലിന്യമുക്തമായിരിക്കും.

ഇക്കാരണത്താലാണ് രാമേശ്വരം-മാനാമധുര റൂട്ടിനെ ഇന്ത്യയുടെ ആദ്യത്തെ ഹരിത ഇടനാഴിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത ഘട്ടത്തില്‍ ഗുജറാത്തിലെ രണ്ടു റൂട്ടുകളാണ് ഹരിത ഇടനാഴിയായി പ്രഖ്യാപിക്കാനായി റെയിൽവെയുടെ പരിഗണനയിലുള്ളത്.

2019 ഓടെ എല്ലാ ട്രെയിനുകളിലും ജൈവ ശുചിമുറി ഉൾപ്പെടുത്തികൊണ്ട് രാജ്യത്തെ റെയിൽവെ പാതകൾ എല്ലാം മാലിന്യമുക്തമാക്കി ഹരിത ഇടനാഴിയായി പ്രഖ്യാപിക്കാനാണ് റെയില്‍വെ പദ്ധതിയിട്ടിരിക്കുന്നത്.

വേഗതയിൽ ഗതിമാനെ പിന്നിലാക്കി ടാൽഗോ; കേരളത്തിലേക്കും ഉടൻ

കാർനീക്കം വേഗത്തിലാക്കാൻ'ഓട്ടോ എക്സ്പ്രസു'മായി റെയിൽവെ


Click it and Unblock the Notifications








