വിമാന വേഗമുള്ള ട്രെയിന്‍, ഹൈപ്പര്‍ലൂപ് ഇന്ത്യയിൽ വരുന്നൂ!

Written By:

വിമാന വേഗമുള്ള ട്രെയിന്‍ ഇന്ത്യയിലേക്ക് വരുന്നു. അതെ, കേട്ടത് ശരിയാണ്. ഇലോണ്‍ മസ്‌കിന്റെ വിപ്ലവ ആശയം, ഹൈപ്പര്‍ലൂപിനെ ആന്ധ്രസര്‍ക്കാര്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു.

വിമാന വേഗമുള്ള ട്രെയിന്‍, ഹൈപ്പര്‍ലൂപ് ഇന്ത്യയിൽ വരുന്നൂ!

ആന്ധ്രപ്രദേശിലെ അമരാവതിക്കും വിജയവാഡയ്ക്കുമിടയില്‍ ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ് ലൈനിനെ ഹൈപ്പര്‍ലൂപ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസ് (HTT) സ്ഥാപിക്കും.

വിമാന വേഗമുള്ള ട്രെയിന്‍, ഹൈപ്പര്‍ലൂപ് ഇന്ത്യയിൽ വരുന്നൂ!

അമരാവതിയെയും വിജയവാഡയെയും ബന്ധിപ്പിക്കുന്ന ഹൈപ്പര്‍ലൂപ് ലൈനിന് വേണ്ടി എച്ച്ടിടിയുമായി ആന്ധ്രസര്‍ക്കാര്‍ ധാരണപത്രത്തില്‍ ഒപ്പിട്ടു.

വിമാന വേഗമുള്ള ട്രെയിന്‍, ഹൈപ്പര്‍ലൂപ് ഇന്ത്യയിൽ വരുന്നൂ!

പുതിയ ഗതാഗത സംവിധാനത്തിന് കീഴില്‍ ഇരു നഗരങ്ങളും തമ്മിലുള്ള യാത്രാദൈര്‍ഘ്യം അഞ്ച് മിനിറ്റായി ചുരുങ്ങും. നിലവില്‍ ഒരു മണിക്കൂറിലേറെ ദൈര്‍ഘ്യമേറിയ യാത്രയാണ് അമരാവതിയും വിജയവാഡയും തമ്മില്‍.

Recommended Video - Watch Now!
2017 Skoda Octavia Launched In India | In Malayalam - DriveSpark മലയാളം
വിമാന വേഗമുള്ള ട്രെയിന്‍, ഹൈപ്പര്‍ലൂപ് ഇന്ത്യയിൽ വരുന്നൂ!

ഹൈപ്പര്‍ലൂപ് പദ്ധതിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് 2500 ല്‍ ഏറെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.

വിമാന വേഗമുള്ള ട്രെയിന്‍, ഹൈപ്പര്‍ലൂപ് ഇന്ത്യയിൽ വരുന്നൂ!

പ്രാരംഭഘട്ടത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിന് കീഴിലുള്ള സ്വകാര്യ നിക്ഷേപകരില്‍ നിന്നുമാണ് പദ്ധതിയ്ക്കായുള്ള പണം സ്വരൂപിക്കുക.

വിമാന വേഗമുള്ള ട്രെയിന്‍, ഹൈപ്പര്‍ലൂപ് ഇന്ത്യയിൽ വരുന്നൂ!

ആദ്യ ഘട്ടത്തില്‍, ആറ് മാസം നീളുന്ന സാധ്യത പഠനം എച്ച്ടിടി നടത്തും. ഓക്ടോബര്‍ മുതല്‍ ആരംഭിക്കാനിരിക്കുന്ന സാധ്യത പഠനത്തില്‍, ഹൈപ്പര്‍ലൂപിനായുള്ള മികച്ച ഭൂപ്രദേശത്തെ കണ്ടെത്താന്‍ ശ്രമിക്കും.

വിമാന വേഗമുള്ള ട്രെയിന്‍, ഹൈപ്പര്‍ലൂപ് ഇന്ത്യയിൽ വരുന്നൂ!

സാധ്യത പഠനത്തിന് ശേഷമുള്ള രണ്ടാം ഘട്ടത്തിലാണ് ഇന്ത്യയുടെ ആദ്യ ഹൈപ്പര്‍ലൂപ് ലൈനിനെ HTT നിര്‍മ്മിക്കുക. സാധാരണ റെയില്‍ ലൈനില്‍ നിന്നും വ്യത്യസ്തമാണ് ഹൈപ്പര്‍ലൂപ് ലൈന്‍.

വിമാന വേഗമുള്ള ട്രെയിന്‍, ഹൈപ്പര്‍ലൂപ് ഇന്ത്യയിൽ വരുന്നൂ!

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ റെയില്‍ ലൈനിലും മൂന്നിരിട്ടി വേഗതയാണ് ഹൈപ്പര്‍ലൂപ് ട്രെയിനുകള്‍ കൈവരിക്കുക. മണിക്കൂറില്‍ 1100 കിലോമീറ്റര്‍ വേഗത വരെയാകും ഹൈപ്പര്‍ലൂപ് ട്രെയിനുകള്‍ ഇന്ത്യയില്‍ സ്വീകരിക്കുക.

വിമാന വേഗമുള്ള ട്രെയിന്‍, ഹൈപ്പര്‍ലൂപ് ഇന്ത്യയിൽ വരുന്നൂ!

ആന്ധ്രപ്രദേശ് ഇക്കണോമിക് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ പിന്തുണയോടെയാണ് എച്ച്ടിടി ഹൈപ്പര്‍ലൂപ് ലൈൻ സ്ഥാപിക്കുക. ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ് സ്ഥാപിക്കുന്നതിന് വേണ്ടി ആന്ധ്രപ്രദേശ് സര്‍ക്കാരുമായി ധാരണപത്രം ഒപ്പിട്ടതായി എച്ച്ടിടി സഹസ്ഥാപകനും ചെയര്‍മാനുമായ ബിബോബ് ഗ്രെസ്ത പറഞ്ഞു.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
India’s First Hyperloop Line To Connect Amaravati And Vijayawada. Read in Malayalam.
Story first published: Thursday, September 7, 2017, 15:15 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark