ഉറൂസിൻ്റെ ഈ കളർ രാജ്യത്ത് ആദ്യമായി സ്വന്തമാക്കിയത് ഇവരാണ്, ഡെലിവറി വീഡിയോ കാണാം

ഇറ്റാലിയൻ കാർ നിർമ്മാതാക്കളിൽ നിന്നുള്ള ഏറ്റവും ജനപ്രിയവും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതുമായ മോഡലുകളിൽ ഒന്നാണ് ലംബോർഗിനി ഉറുസ് . അവതരിപ്പിച്ചത് മുതൽ സൂപ്പർ എസ്‌യുവി സൂപ്പർകാർ പ്രേമികളുടെയും ലോകമെമ്പാടുമുള്ള സമ്പന്നരായ സെലിബ്രിറ്റികളുടെയും ബിസിനസുകാരുടെയും ശ്രദ്ധ ആകർഷിച്ചിച്ചിരുന്നു. 2022-ൽ, ലംബോർഗിനി എസ്‌യുവിയുടെ പെർഫോമൻസ് പതിപ്പായ ഉറുസ് പെർഫോമൻ്റെ ഇന്ത്യയിൽ അവതരിപ്പിച്ചു.

ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ കീർത്തി സിംഗ് രഹേജയും ഭർത്താവ് രോഹിത് രഹേജയും രാജ്യത്തെ ആദ്യത്തെ വിയോള പാസിഫേ നിറമുളള ഉറൂസ് പെർഫോമൻ്റെ സ്വന്തമാക്കിയിരിക്കുകയാണ്. ദമ്പതികൾ പങ്കിട്ട വീഡിയോയിൽ അവരുടെ ബ്രാൻഡ്-ന്യൂ എസ്‌യുവിയായ ലംബോർഗിനി ഉറുസ് പെർഫോമൻ്റെ ഡെലിവറി ചെയ്യുന്നത് കാണിക്കുന്നുണ്ട്. ഇതിൻ്റെ പ്രധാന ആകർഷണം മുൻപ് സൂചിപ്പിച്ചത് പോലെ നിറമാണ്.

Indias First Lamborghini Urus Viola Pasifae Performante Bought By Instagram Influencer

സ്‌പോർട്ടി എക്‌സ്‌ഹോസ്റ്റ് നോട്ട് ഉൾപ്പെടെയുള്ള പുറംഭാഗത്തിൻ്റെയും ഇൻ്റീരിയറും നമ്മുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. ഡീലർഷിപ്പിൽ നിന്ന് വാഹനവുമായി പുറത്തേക്ക് ഓടിച്ചു പോകുന്ന ദമ്പതികളെയും വീഡിയോയിൽ കാണാം. ഉറൂസ് എന്നും വാഹനപ്രേമികളുടെ ഇടയിലും ബിസിനസുകാരുടെ ഇടയിലും വലിയ ജനപ്രീതിയുളള മോഡൽ തന്നെയാണ്. പെർഫോമൻസ് പതിപ്പായ പെർഫോമൻ്റെയുടെ വിശദാംശങ്ങൾ നോക്കിയാലോ

ഉറൂസിന് രാജ്യത്ത് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താണ് പുത്തൻ മോഡൽ കമ്പനി രാജ്യത്ത് അവതരിപ്പിച്ചത്. പെർഫോമൻസ് വേരിയന്റിനെ പരിമിതമായ യൂണിറ്റുകളിലാവും ലംബോർഗിന് പരിചയപ്പെടുത്തിയിരിക്കുന്നത്. മോഡലിന് സമാനമായ 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിൻ തന്നെയാണ് പെർഫോമന്റെ പതിപ്പിനും ലഭിക്കുന്നത്. എന്നാൽ പെർഫോമൻസ് ഉയർത്താനായി ഇപ്പോൾ കൂടുതൽ ശക്തവും എന്നാൽ ഭാരം കുറഞ്ഞതുമായ എഞ്ചിനാണ് ലംബോർഗിനി ഉപയോഗിച്ചിരിക്കുന്നത്. ഇതിന് പരമാവധി 666 bhp പവർ വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Indias First Lamborghini Urus Viola Pasifae Performante Bought By Instagram Influencer

സ്റ്റാൻഡേർഡ് ഉറൂസ് മോഡലുകളേക്കാൾ ഏകദേശം 16 bhp കരുത്തോളം കൂടുതലാണ് പെർഫോമന്റെ പതിപ്പിനെന്ന് ഇത് അർഥമാക്കുന്നു. അതേസമയം ടോർക്ക് ഔട്ട്പുട്ട് 850 Nm ആയി മാറ്റമില്ലാതെ തുടരുന്നുവെന്നും ലംബോർഗിനി ഉറപ്പുവരുത്തിയിട്ടുണ്ട്. വെറും 3.3 സെക്കൻഡിൽ പെർഫോർമാന്റെ ലക്ഷ്വറി സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന് 0-100 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ കഴിയും. എന്നാൽ ഉയർന്ന വേഗത 306 കിലോമീറ്ററായി ഇറ്റാലിയൻ വാഹന നിർമാതാക്കൾ പരിമിതപ്പെടുത്തിയിട്ടുണ്ട്.

നിലവിലുള്ള എയർ സസ്‌പെൻഷനു പകരമായി ഒരു കോയിൽ സ്പ്രിംഗ് സജ്ജീകരണം സ്വീകരിച്ചതാണ് ഉറൂസ് പെർഫോമന്റെയിലെ ഏറ്റവും വലിയ മാറ്റം. എന്നിരുന്നാലും ഉറൂസ് എസ് എയർ സസ്‌പെൻഷൻ നിലനിർത്തിയിട്ടുണ്ട്. മികച്ച ഹാൻഡ്‌ലിംഗ് നൽകാൻ പുത്തൻ പെർഫോമൻസ് വേരിയന്റിനെ ഇത് സഹായിക്കുമെന്ന് ലംബോർഗിനി അവകാശപ്പെടുന്നു. ഒരു സ്‌പോർട്‌സ് സസ്പെൻഷനിലേക്ക് മാറിയതോടെ വാഹനത്തിന് സബ്ബിയ (സാൻഡ്), നീവ് (സ്നോ), ടെറ (മഡ്) എന്നീ മൂന്ന് ഓഫ്-റോഡ് മോഡുകൾ നഷ്‌ടമായി.

Indias First Lamborghini Urus Viola Pasifae Performante Bought By Instagram Influencer

സ്റ്റാൻഡേർഡ് മോഡലുകളെ അപേക്ഷിച്ച് 47 കിലോഗ്രാം ഭാരം കുറയ്ക്കാൻ ലംബോർഗിനിക്ക് കഴിഞ്ഞിട്ടുണ്ട്. എസ്‌യുവിക്ക് ഇപ്പോൾ മൊത്തം 2,150 കിലോഗ്രാം ഭാരമാണുള്ളത്. കൂളിംഗ് വെന്റുകളുള്ള ഒരു പുതിയ ബോണറ്റ്, അൽപ്പം കൂടുതൽ ആക്രമണാത്മക മുൻ ബമ്പർ ഡിസൈൻ, വശങ്ങളിൽ പുതിയ വെന്റുകളുള്ള റീഡിസൈൻ ചെയ്ത പിൻ ബമ്പർ എന്നിവ പോലെയുള്ള സൂക്ഷ്മമായ മാറ്റങ്ങളോടെയാണ് ഉറൂസ് പുതിയ രൂപത്തിൽ എത്തിയിരിക്കുന്നത്. ഓപ്‌ഷണലായി 23 ഇഞ്ച് അലോയ് വീലുകൾക്ക് വേണ്ടിയുള്ള പുതിയ രൂപകല്പന കൂടാതെ പ്രൊഫൈലിൽ കാര്യമായ മാറ്റമൊന്നും കമ്പനി വരുത്തിയിട്ടില്ല.

ലക്ഷ്വറി സ്പോർട്ടി എസ്‌യുവിയായ ഉറൂസ് പെർഫോമന്റെയുടെ ഇന്റീരയറിലേക്ക് നോക്കിയാൽ ബ്ലാക്ക് അൽകന്റാര സ്റ്റാൻഡേർഡായി ലഭിക്കുന്നു. പക്ഷേ ലെതർ ഒരു ഓപ്‌ഷണലായി ഉപയോഗിക്കാം. സീറ്റുകൾക്ക് ഒരു പുതിയ ഷഡ്ഭുജാകൃതിയിലുള്ള ഡിസൈൻ ലഭിക്കുന്നുവെന്നത് കൂടാതെ സീറ്റുകളിലും ഡോറുകളിലും റൂഫ് ലൈനിംഗിലും 'പെർഫോർമന്റ്' ബാഡ്ജുകൾ ഇടംപിടിച്ചിട്ടുമുണ്ട്. കൂടാതെ, ലംബോർഗിനി ഒരു ഡാർക്ക് പാക്കേജും ഇതിനൊപ്പം വാഗ്ദാനം ചെയ്യുന്നു. അത് ഉടനീളം വിവിധ ആക്‌സന്റുകൾക്ക് മാറ്റ് ബ്ലാക്ക് ഫിനിഷ് നൽകുന്നു.

കൂടുതൽ മികച്ച അനുഭവത്തിനായി സ്റ്റിയറിങ്ങും റീട്യൂൺ ചെയ്തിട്ടുണ്ടെന്ന് ബ്രാൻഡ് പറയുന്നു. പുതിയ ട്രിമ്മുകൾ, പുതിയ എക്‌സ്‌ഹോസ്റ്റ്, കാർബൺ ഫൈബർ ഓപ്ഷനുകൾ എന്നിവയും മറ്റും മോഡലിലെ മറ്റ് പരിഷ്ക്കാരങ്ങളെ പൂരകമാക്കുന്നു. ഔഡി RSQ8, ആസ്റ്റൺ മാർട്ടിൻ DBX 707, മസെരാട്ടി ലെവാന്റെ ട്രോഫിയോ എന്നിവയുമായാണ് ഉറൂസിന്റെ പുതിയ ഹൈ പെർഫോമൻസ് വേരിയന്റ് മത്സരിക്കുക.

More from DriveSpark

Article Published On: Friday, February 16, 2024, 15:14 [IST]
English summary
Indias first lamborghini urus viola pasifae performante bought by instagram influencer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X