ഫോർഡിനിതൊന്നും കാണണ്ടല്ലോ; രാജ്യത്തെ ആദ്യ ഫോർഡ് ഫിഗോ ലിമോസിൻ,വൈറൽ വീഡിയോ
പലതരം മോഡിഫിക്കഷനുകൾ കാണാൻ സാധിക്കും നമ്മുടെ രാജ്യത്ത്. എന്നാൽ ചിലതൊക്കെ വളരെ ഭയാനകവും തീവ്രവുമായതാണ്. 2021 -ൽ രാജ്യം വിട്ട ഫോർഡ് കമ്പനി ചിലപ്പോൾ തങ്ങളുടെ വാഹനത്തിൽ കാണിക്കുന്ന മോഡിഫിക്കേഷൻ കണ്ടാൽ തിരിച്ചു വന്നേക്കുമെന്ന് വരെ തോന്നിയേക്കാം. അത്തരത്തിലൊരു മോഡിഫിക്കേഷൻ്റെ വിശേഷങ്ങളാണ് നിങ്ങളുമായി പങ്കുവയ്ക്കാനുളളത്. ആഡംബര വാഹനങ്ങളുടെ മോഡൽ ഉണ്ടാക്കുന്ന വാർത്തകൾ നിങ്ങളിലേക്ക് ഞങ്ങൾ എത്തിച്ചിട്ടുണ്ട്. എന്നാൽ ഒരു ലിമോസിൻ കാർ ഉണ്ടാക്കിയ വ്യക്തിയുടെ വിവരങ്ങളാണ് പറയാൻ പോകുന്നത്. ഇന്ത്യയിലെ ആദ്യ ഫോർഡ് ഫിഗോ ലിമാസിൻ. ടെക്നിക്കൽ പാർത്ഥ എന്ന യുട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
എങ്ങനെ വാഹനം ഈ വിധത്തിലാക്കി എന്ന് വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. വാഹനത്തിൻ്റെ ബോഡിയുടെ മധ്യഭാഗത്ത് നിന്ന് മുറിച്ചുമാറ്റിയതിന് ശേഷം. വാഹനത്തിൻ്റെ നീളം വർദ്ധിപ്പിക്കുന്നതിനും രണ്ട് ഭാഗങ്ങളിൽ നിന്ന് വീണ്ടും ഒന്നിപ്പിക്കുന്നതിനും ൃ ബോഡി പാനലുകൾക്കുള്ളിലൂടെ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. എക്‌സ്‌ഹോസ്റ്റ് പൈപ്പ്, മറ്റ് കേബിളുകൾ, പൈപ്പുകൾ, ട്രാൻസ്മിഷൻ ഷാഫ്റ്റ് തുടങ്ങിയ മെക്കാനിക്കൽ ഭാഗങ്ങളിൽ പോലും മാറ്റം വരുത്തിയിട്ടുണ്ട്.

വാഹനം മൊത്തത്തിൽ മോഡിഫിക്കേഷൻ നടത്തിയതിന് ശേഷം ഡ്രൈവർ വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യുകയും അത് വിജയകരമാകുകയും ചെയ്തു. എന്നാൽ കാഴ്ച്ചയിൽ വലിയ സംഭവം ആണ് എന്ന് വിചാരിക്കുന്നുണ്ട് എങ്കിലും പ്രാക്റ്റിക്കാലിറ്റിയിലേക്ക് വരുമ്പോൾ പൂർണ വിജയമാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. വാഹനത്തിൻ്റെ പ്രവർത്തനങ്ങളിൽ തകരാരൊന്നും തന്നെയില്ല.
എന്തായാലും രാജ്യം വിട്ടതിന് ശേഷം ഫോർഡിൻ്റെ വാഹനങ്ങൾക്ക് ഡിമാൻ്റ് കുറയുന്ന കാഴ്ചയാണ് കാണുന്നത്. അത് കൊണ്ട് തന്നെ വാഹനങ്ങളിൽ പലതരം പരീക്ഷണങ്ങൾ നടത്തുന്നത് ഫോർഡ് എന്ന ബ്രാൻഡിനെ ജനങ്ങളുടെ മനസിൽ നിന്ന് മായാതെ നിർത്തുകയാണ്. സമ്പൂർണ ഇറക്കുമതിയായി ചില കാറുകൾ പുറത്തിറക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചാണ് അമേരിക്കൻ വാഹന നിർമാതാക്കൾ ഇന്ത്യയിൽ നിന്നും പിൻവാങ്ങിയത്.
രാജ്യത്ത് എൻഡവറും റാപ്റ്ററും ഇന്ത്യന്‍ നിരത്തുകളില്‍ കണ്ടതോടെ ഫോര്‍ഡ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന ഊഹാപോഹങ്ങൾക്ക് ശക്തിയാർജിക്കുകയും ചെയ്‌തു കൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിലെ അടച്ചിട്ടിരിക്കുന്ന കമ്പനി തുറക്കാനുളള ചർച്ചകൾ പുരോഗമിക്കുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിൽ, തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന ഗ്ലോബൽ ബിസിനസ് ഓപ്പറേഷൻസിൽ ഫോർഡിന് 12,000 തൊഴിലാളികളോളമുണ്ട്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇവിടെ 2,500 മുതൽ 3,000 വരെ തൊഴിലവസരങ്ങൾ വർധിക്കുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നതും. 2022-ല്‍ ഫാക്ടറികള്‍ പൂട്ടിയതിനെ തുടർന്ന് ഗുജറാത്തിലെ ഫാക്ടറി ടാറ്റ മോട്ടോർസിന് വിൽക്കുകയും ചെയ്‌തു. എന്നാൽ തമിഴ്നാട്ടിലെ ഫാക്ടറി ഫോർഡ് വിൽക്കാൻ തയാറായിരുന്നില്ല. ചെന്നൈയിലെ മധ്യമലയില്‍ ഏകദേശം 350 ഏക്കര്‍ സ്ഥലത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ചെന്നൈയില്‍ പ്ലാന്‍റ് വില്‍ക്കാന്‍ ഫോര്‍ഡ് മോട്ടോഴ്സ് ശ്രമിച്ചിരുന്നുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു.

സാനന്ദിലെ എഞ്ചിൻ നിർമാണ സൗകര്യങ്ങൾക്കൊപ്പം ഫോഡ് ഏറ്റവും കൂടുതൽ ശമ്പളം മുടക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഫോര്‍ഡ് പുതുതായി വിപണിയിലിറക്കുന്ന വൈദ്യുത കാറുകള്‍ ചെന്നൈയിലെ പ്ലാന്റില്‍ നിര്‍മിക്കാന്‍ ആലോചനയുണ്ടെന്നാണ് വിവരം. ഒപ്പം എൻഡവറും ഇവിടെ ഒരുങ്ങിയേക്കും. പ്രതിവർഷം 1.50 ലക്ഷം കാറുകളും 3.40 ലക്ഷം എഞ്ചിനുകളും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 350 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന തമിഴ്‌നാട് പ്ലാൻ്റിൽ നിന്ന് പുതിയ എൻഡവർ കയറ്റുമതി ചെയ്യാനും ഫോർഡ് പദ്ധതിയിടുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








