അങ്ങനെ ആദ്യത്തെ 'സോളാർ' ട്രെയിനും പാളത്തിലിറങ്ങുന്നു

By Praseetha

ലോകത്തിലെ നാലാമത്തെ വലിയ ശൃംഖലയായ ഇന്ത്യൻ റെയിൽവെ സൗരോർജ്ജ ട്രെയിനുകൾക്ക് തുടക്കമിടുന്നു. പ്രകൃതിമലിനീകരണം പാടെ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയിൽവെ ഈ മാറ്റത്തിനൊരുങ്ങുന്നത്.

ഇന്ത്യയുടെ ഹൃദയതുടിപ്പാണ് ട്രെയിനുകൾ അറിയാം ചില കാര്യങ്ങൾ

മെയ്‌മാസം അവസാനത്തോടുകൂടി രാജസ്ഥാനിലാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യയോട്ടം നടത്തുന്നത്. മലിനീകരണം കുറയ്ക്കുന്നതിനൊപ്പം റെയിൽവേയ്ക്ക് വരുന്ന ഇന്ധനചിലവ് ഗണ്യമായി കുറയ്ക്കാനാണ് ഈ തീരുമാനം കൈകൊണ്ടിരിക്കുന്നത്.

അങ്ങനെ ആദ്യത്തെ 'സോളാർ' ട്രെയിനും പാളത്തിലിറങ്ങുന്നു

പതിവ് ഡീസൽ എൻജിനുകൾ തന്നെയായിരിക്കും ഉപയോഗിക്കുന്നതെങ്കിലും ട്രെയിനിനകത്തെ ആവശ്യങ്ങൾക്കായിരിക്കും സൗരോർജ്ജം കൂടുതലായും ഉപയോഗിക്കുക.

അങ്ങനെ ആദ്യത്തെ 'സോളാർ' ട്രെയിനും പാളത്തിലിറങ്ങുന്നു

36000 വാട്ട് ഊർജ്ജം ഉല്പാദിപ്പിക്കുന്ന 12 സോളാർ പാനലുകളായിരിക്കും ഓരോ കോച്ചിനുമുകളിലും ഘടിപ്പിക്കുക.

അങ്ങനെ ആദ്യത്തെ 'സോളാർ' ട്രെയിനും പാളത്തിലിറങ്ങുന്നു

ഇതുവഴി വർഷംതോറും ഓരോ കോച്ചില്‍ നിന്നും 1.24 ലക്ഷം രൂപയുടെ ലാഭം റെയില്‍വേയ്ക്ക് നേടിയെടുക്കാൻ സാധിക്കും.

അങ്ങനെ ആദ്യത്തെ 'സോളാർ' ട്രെയിനും പാളത്തിലിറങ്ങുന്നു

ട്രെയിനിനകത്തെ വൈദ്യുതാവശ്യം നിറവേറ്റാമെന്നതിനോടൊപ്പം പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കുറക്കുന്നതിനും സൗരോര്‍ജ്ജ ട്രെയിനുകൾക്ക് കഴിയും.

അങ്ങനെ ആദ്യത്തെ 'സോളാർ' ട്രെയിനും പാളത്തിലിറങ്ങുന്നു

ഈ സംരംഭം വിജയകരമാവുകയാണെങ്കിൽ പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് 200 ടൺ ആക്കി കുറയ്ക്കാനാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

അങ്ങനെ ആദ്യത്തെ 'സോളാർ' ട്രെയിനും പാളത്തിലിറങ്ങുന്നു

കൂടാതെ റെയിൽവേയുടെ ഒരോ വര്‍ഷത്തെ ഡീസല്‍ ഉപയോഗവും 90,000 ലിറ്ററിലേക്ക് കുറക്കുന്നതിന് സാധിക്കും.

അങ്ങനെ ആദ്യത്തെ 'സോളാർ' ട്രെയിനും പാളത്തിലിറങ്ങുന്നു

ഇന്ധനചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ട് റെയിൽവേ ഇതിനകം തന്നെ സിഎൻജി, ബയോഡീസൽ നാച്ചുറൽ ഗ്യാസ് എന്നിവ ഉപയോഗപ്പെടുത്തി വരുന്നുണ്ട്.

അങ്ങനെ ആദ്യത്തെ 'സോളാർ' ട്രെയിനും പാളത്തിലിറങ്ങുന്നു

നിലവിൽ ദില്ലി ഡിവിഷന്റെ കീഴിലാണ് സിഎൻജി ഉപയോഗപ്പെടുത്തി വരുന്നത്. പരിസ്ഥിതി മലിനീകരണമില്ലാത്ത നല്ലൊരു നാളേയ്ക്ക് വേണ്ടിയാണ് റെയിൽവേയുടെ ഈ നടപടികൾ.

അങ്ങനെ ആദ്യത്തെ 'സോളാർ' ട്രെയിനും പാളത്തിലിറങ്ങുന്നു

എല്ലാ കോച്ചുകളിലും സോളാർ പാനൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആദ്യ പാസഞ്ചർ ട്രെയിനാണ് പരീക്ഷണ ഘട്ടത്തിലുള്ളത്.

അങ്ങനെ ആദ്യത്തെ 'സോളാർ' ട്രെയിനും പാളത്തിലിറങ്ങുന്നു

തൊഴിലാളികൾക്കുള്ള വേതനം കഴിഞ്ഞാല്‍ റെയില്‍വേ പിന്നെ കൂടുതല്‍ പണം ചെലവിടുന്നത് ഇന്ധനത്തിന് വേണ്ടിയാണ്. അതിനാൽ റെയില്‍വേയുടെ ഇന്ധന ബില്‍ വെട്ടിച്ചുരുക്കാൻ ഈ ട്രെയിനുകൾക്ക് കഴിയും.

കൂടുതൽ വായിക്കൂ

മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ അത്യാഡംബര കോച്ചുകളിറക്കി

കൂടുതൽ വായിക്കൂ

ഇന്ത്യയുടെ അഭിമാനമായ ലോകത്തിലെയാദ്യത്തെ ഹോസ്പിറ്റൽ ട്രെയിൻ

Most Read Articles

Malayalam
കൂടുതല്‍... #ട്രെയിൻ #train
English summary
India Is All Set To Conduct Trial Run Of Its First Solar Powered Train
Story first published: Wednesday, May 18, 2016, 12:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X