പരൽ മീനുകളോട് കുശലം ചൊല്ലി വണ്ടിയും കാത്തു നിൽക്കാം! രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ സ്റ്റേഷൻ ഇതാ തയ്യാർ

ഇൻഫ്രാസ്ട്രക്ചർ വികസനത്തിലേക്കുള്ള രാജ്യത്തിൻ്റെ വൻ കുതിപ്പ് വെളിപ്പെടുത്തുന്ന ഒരു സുപ്രധാന പദ്ധതിയായ ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിൽ ഉദ്ഘാടനം ചെയ്തു. 15,400 കോടി രൂപയുടെ ഒന്നിലധികം കണക്ടിവിറ്റി പദ്ധതികൾക്കും അദ്ദേഹം ഇതോടൊപ്പം തറക്കല്ലിട്ടു.

പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത മെട്രോ റെയിൽവേ സർവീസുകളിൽ കൊൽക്കത്ത മെട്രോയുടെ കവി സുഭാഷ്, മജെർഹട്ട്, എസ്പ്ലനേഡ് സ്റ്റേഷനുകളിൽ നിന്നുള്ള ഓപ്പറേഷനുകളും ഉൾപ്പെടുന്നു. കൊൽക്കത്ത മെട്രോയുടെ ഈസ്റ്റ്-വെസ്റ്റ് ഇടനാഴിയിലെ (കൊറിഡോർ) ഹൗറ മൈതാൻ-എസ്പ്ലനേഡ് സെക്ഷൻ്റെ ഭാഗമാണ് ഈ അണ്ടർവാട്ടർ സർവീസ്, ഹൂഗ്ലി നദിക്ക് താഴെ 4.8 കിലോമീറ്റർ ദൂരം ഇത് ഉൾക്കൊള്ളുന്നു എന്നത് ശ്രദ്ധേയമാണ്.

പശ്ചിമ ബംഗാൾ തലസ്ഥാനത്തിൻ്റെ ഇരട്ട നഗരങ്ങളായ ഹൗറയെയും സോൾട്ട് ലേക്കിനെയും ബന്ധിപ്പിക്കുന്നതാണ് ഈ മെട്രോ സർവീസ്. ആറ് സ്റ്റേഷനുകളിൽ മൂന്നെണ്ണം ഭൂമിക്കടിയിലായിരിക്കും എന്നതും ശ്രദ്ധേയമാണ്. വെറും 45 സെക്കൻഡിനുള്ളിൽ ഹൂഗ്ലിയുടെ കീഴിലുള്ള 520 മീറ്റർ നീളുന്ന പാദയിലൂടെ ഇത് കടന്നു പോവും എന്ന് പ്രതീക്ഷിക്കുന്നു.

നിരവധി സ്‌കൂൾ വിദ്യാർഥികൾക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ അണ്ടർവാട്ടർ മെട്രോയിലെ ആദ്യ യാത്ര. മെട്രോ ട്രെയിനിൻ്റെ ഉള്ളിൽ നിന്നുള്ള ഒരു വീഡിയോ, മോദി തൻ്റെ അരികിൽ ഇരിക്കുന്ന സ്കൂൾ കുട്ടികളുമായി ഇടപഴകുന്നത് കാണിക്കുന്നു. മറ്റൊരു മെട്രോ ട്രെയിൻ കടന്നുപോയപ്പോൾ അദ്ദേഹം യാത്രക്കാരെ കൈകാട്ടി അഭിസംബോധനം ചെയ്യുന്നതും കാണാം.

വെസ്റ്റ് ബംഗാൾ ബിജെപി അധ്യക്ഷൻ സുകാന്ത മജുംദാർ, സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, നിരവധി മെട്രോ ജീവനക്കാർ എന്നിവരും പ്രധാനമന്ത്രിയെ മെട്രോ ട്രെയിൻ യാത്രൽ അനുഗമിച്ചു. ഉദ്ഘാടന ചടങ്ങിൽ ഉന്നത ഉദ്യോഗസ്ഥരും, നിരവധി പ്രമുഖരും, രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.

ഉദ്ഘാടനം നടന്നും എങ്കിലും പാസഞ്ചർ സർവീസുകൾ പിന്നീട് മാത്രമേ ആരംഭിക്കൂ എന്ന് ഈസ്റ്റ് റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ കൗശിക് മിത്ര വ്യക്തമാക്കിയതാി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 2023 ഏപ്രിലിൽ കൊൽക്കത്ത മെട്രോ പരീക്ഷണങ്ങളുടെ ഭാഗമായി ഇന്ത്യയിൽ ആദ്യം അണ്ടർവാട്ടർ ടണലിലൂടെ ട്രെയിൻ ഓടിച്ചുകൊണ്ട് ചരിത്രമെഴുതിയതിന് ഒരു വർഷത്തിനുള്ളിൽ തന്നെ ഈ പ്രൊജക്ട് പൂർത്തീകരിച്ചു.

അണ്ടർവാട്ടർ മെട്രോ സർവീസ്, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിലെ ജനങ്ങൾക്കുള്ള സമ്മാനമാണ്, എന്ന് കൗശിക് മിത്ര പറഞ്ഞു. ഏറെ നാളത്തെ സ്വപ്നമാണ് ഈ ഉദ്ഘാടനത്തോടെ സാക്ഷാത്കരിച്ചിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അണ്ടർവാട്ടർ മെട്രോ ടണലിന് പുറമെ കവി സുഭാഷ്-ഹേമന്ത മുഖോപാധ്യായ, തരാതല-മജെർഹത്ത് മെട്രോ സെക്ഷനുകളും പ്രധാനമന്ത്രി കൊൽക്കത്തയിൽ ഉദ്ഘാടനം ചെയ്തു.

മറ്റ് അനുബന്ധ വാർത്തകളിൽ കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ റൂട്ടും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉത്ഘാടനം ചെയ്തിരിക്കുകയാണ്. ഇതോടെ കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം പൂർത്തിയായിരിക്കുകയാണ്. ഏകദേശം 7377 കോടി രൂപയോളമാണ് ഇപ്പോൾ പൂർത്തീകരിച്ച ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി ചെലവായത്.

പുതിയ പാത യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തില്‍ 25 സ്റ്റേഷനുകളാണ് നിലവിലുള്ളത്. കൂടാതെ മെട്രോ പാതയുടെ ആകെ നീളം 28.125 കിലോമീറ്ററായി ഉയർന്നിരിക്കുന്നു. ഇതു കൂടാതെ കൊച്ചി മെട്രോ നെടുമ്പാശേരി ഗിഫ്റ്റ് സിറ്റി വരെ വികസിപ്പിക്കാൻ ആലോചന ഉണ്ടെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.

More from DriveSpark

Article Published On: Wednesday, March 6, 2024, 16:32 [IST]
English summary
Indias first under water metro station inugrated by pm modi in kolkata
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X