ഇത് അംബാനി ഗരാജോ കാര്‍ ഷോറൂമോ അല്ല! ലക്ഷ്വറി കാറുകളുടെ കമനീയ ശേഖരമുള്ള അപ്പാര്‍ട്ട്‌മെന്റ്

ഒരു താമസസമുച്ചയത്തിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ മിക്കവാറും ഒരുപാട് കാറുകളുണ്ടാകും. അതില്‍ കൂടുതലും സാധാരണ കാറുകളായിരിക്കും. ചില സ്ഥലങ്ങളില്‍ മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി എന്നിവയുടെ ആഡംബര കാറുകളും കണ്ടേക്കാം. എന്നാല്‍ ഇനി പറയാന്‍ പോകുന്നഅപ്പാര്‍ട്ട്‌മെന്റിന്റെ പാര്‍ക്കിംഗ് മറ്റുള്ളവയില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമാണ്.

കാരണം ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ആഡംബര കാറുകള്‍ എല്ലാം തന്നെ കാണാന്‍ കഴിയുന്ന ഒരു അപാര്‍ട്‌മെന്റാണത്. ഹരിയാനയിലെ ഗുരുഗ്രാമിലെ സെക്ടര്‍ 42-ലാണ് ഈ അപ്പാര്‍ട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. റോള്‍സ് റോയ്സ്, ബെന്റ്ലി, പോര്‍ഷ, ഫെറാറി തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളില്‍ നിന്നുള്ള അപൂര്‍വ ആഡംബര കാറുകളാണ് ഡിഎല്‍എഫ് ദി കാമെലിയാസ് എന്ന ആഡംബര അപ്പാര്‍ട്ടുമെന്റിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ അണിനരക്കുന്നത്.

parking lot of dlf camellias

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സൊസൈറ്റികളില്‍ ഒന്നാണിത്. ചുരുക്കിപ്പറഞ്ഞാല്‍ സമ്പന്നര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടം. കാര്‍സ് ഇന്ത്യ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലാണ് ആഡംബര കാറുകളുടെ ഈ കമനീയ ശേഖരം കാണിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ അപ്പാര്‍ട്ട്‌മെന്റിലെ ആളുകള്‍ അള്‍ട്രാ ലക്ഷ്വറി കാറുകള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് വീഡിയോ കണ്ടാല്‍ നമുക്ക് തോന്നും. കാരണം ആ വീഡിയോയില്‍ ഒരൊറ്റ സാധാരണ കാര്‍ പോലും മഷിയിട്ട് നോക്കിയാല്‍ കാണാന്‍ സാധിക്കില്ല.

അപ്പാര്‍ട്ട്മെന്റില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളില്‍ പോര്‍ഷ 992 911 ടര്‍ബോ S സൂപ്പര്‍കാര്‍, മെര്‍സിഡീസ് ബെന്‍സ് GLS, മെര്‍സിഡീസ് മെയ്ബാക്ക് GLS 600, ലംബോര്‍ഗിനി ഉറൂസ്, പോര്‍ഷ കയെന്‍ എസ്‌യുവി, ബെന്റ്ലി ഫ്‌ലൈയിംഗ് സ്പര്‍, ഔഡി A8L, ഔഡി RS7 എന്നിവ ഉള്‍പ്പെടുന്നു. ഇതിന് പുറമെ ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറുകളില്‍ ഒന്നായ റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറും ഇവിടെ പാര്‍ക്ക് ചെയ്തിട്ടുണ്ട്.

parking lot of dlf camellias

ഇത്രയും വിലകൂടിയ കാറുകള്‍ അണിനിരക്കുന്ന ഇന്ത്യയിലെ മറ്റൊരു ഗരാജ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടേതാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര കാറുകള്‍ സ്വന്തമായുള്ള കുടുംബങ്ങളിലൊന്നാണ് അംബാനിമാരുടേത്. മുകേഷ്‌-നിത അംബാനിമാരുടെ ഇളയ പുത്രനായ അനന്തിന്റെ പ്രീ-വെഡ്ഡിംഗ് ചടങ്ങുകള്‍ക്ക് അതിഥികളെ കൊണ്ടുവരാന്‍ ഉപയോഗിച്ച വാഹനങ്ങള്‍ തന്നെ നാം കണ്ടതാണ്.

അപ്പോള്‍ പിന്നെ അംബാനിയുടെ മുംബൈയിലെ സ്വന്തം വസതിയായ അന്റിലയിലെ പ്രത്യേക പാര്‍ക്കിംഗ് സ്ഥലലത്തുള്ള കാറുകളുടെ എണ്ണം ഊഹിക്കാമല്ലോ. അംബാനി ഗരാജ് കാണിക്കുന്ന ചില വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡസന്‍ കണക്കിന് അപൂര്‍വവും വിലപിടിപ്പുള്ളതുമായ കാറുകളാണ് ആന്റിലയിലെ ഗരാജിന്റെ ഗമ കൂട്ടുന്നത്. ആഡംബരത്തിന്റെ പര്യായമായ റോള്‍സ് റോയ്‌സിന്റെ മാത്രം അഞ്ച് കാറുകള്‍ ഇവരുടെ പക്കലുണ്ട്.

parking lot of dlf camellias

ഇതുകൂടാതെ, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍, പോര്‍ഷെ കയെന്‍, ബെന്റ്ലി ബെന്റെയ്ഗ, മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ്, മെര്‍സിഡീസ് AMG G63 തുടങ്ങിയ കാറുകളും അവിടെ കാണാം. ഹരിയാനയിലെ ഡിഎല്‍എഫ് കാമെലിയാസ് അപ്പാര്‍ട്ട്മെന്റിലെ പാര്‍ക്കിംഗ് ലോട്ട് അംബാനി ഗരാജിനെ അനുസ്മരിപ്പിക്കുന്നതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചില യൂസര്‍മാര്‍ കമന്റിടുന്നത്.

ഇവിടെ നിരന്ന് കിടക്കുന്ന കാറുകളില്‍ പലതിനും ഒരു കോടിയിലേറെ വില മതിക്കുന്നതാണ്. ഉദാഹരണത്തിന് നമുക്ക് റോള്‍സ് റോയ്‌സ് ഗോസ്റ്റ് തന്നെ എടുക്കാം. 6.95 കോടി രൂപ മുതല്‍ 7.95 കോടി രൂപ വരെയാണ് 4 ഡോര്‍ സലൂണിന്റെ എക്‌സ്‌ഷോറൂം വില. ഈ കാര്‍ നിരത്തിലെത്തിക്കാന്‍ ലക്ഷങ്ങള്‍ വീണ്ടും മുടക്കണം.

parking lot of dlf camellias

അതുകൊണ്ട് തന്നെ നല്ല സമ്പന്നരായ ആളുകളാണ് ഈ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ എന്ന് ഉറപ്പിച്ച് പറയാം. ഡിഎല്‍എഫ് അപ്പാര്‍ട്ട്മെന്റിലെ ഈ ആഡംബര കാര്‍ ശേഖരത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ ഏറെ കാഴ്ചക്കാരെ നേടുന്നുണ്ട്. ഇതുപോലെ കോടികള്‍ വിലമതിക്കുന്ന കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന മറ്റേതെങ്കിലും അപ്പാര്‍ട്ട്‌മെന്റുകള്‍ നിങ്ങള്‍ക്ക് അറിയാമോ?. അറിയാമെങ്കില്‍ അവ കമന്റ് ബോക്‌സിലൂടെ അറിയിക്കൂ.

More from DriveSpark

Article Published On: Wednesday, March 6, 2024, 18:35 [IST]
English summary
Indias most expensive cars in a single parking lot of dlf camellias gurugram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X