10 കി.മീ ഓടാന്‍ വേണ്ടത് 30 മിനിറ്റിനടുത്ത്! ഇന്ത്യയില്‍ ഏറ്റവും മോശം ട്രാഫിക്കുള്ള നഗരം ഏതെന്നറിയാമോ?

ഇന്നത്തെ കാലത്ത് ചുരുങ്ങിയത് ഒരു വാഹനമെങ്കിലുമില്ലാത്ത വീടുകള്‍ കുറവാണ്. വണ്ടിയുമായി പുറത്തിറങ്ങുമ്പോള്‍ ആരും മനസ്സില്‍ ആഗ്രഹിക്കുന്നത് ബ്ലോക്കില്‍ ഒന്നും പെട്ടേക്കല്ലേ എന്നാണ്. കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കില്ലെന്ന് മാത്രമല്ല ഇന്ധന നഷ്ടം കൂടിയുണ്ടാക്കന്നതിനാല്‍ ട്രാഫിക്ക് ബ്ലോക്ക് വാഹന ഉടമകളുടെ പേടിസ്വപ്‌നമായി മാറുന്നു.

ട്രാഫിക്കിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മോശം നഗരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ആംസ്റ്റര്‍ഡാം ആസ്ഥാനമായുള്ള ലൊക്കേഷന്‍-ഫൈന്‍ഡിംഗ് ടെക്നോളജി സ്പെഷ്യലിസ്റ്റായ ടോംടോം ആണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നായി 55 രാജ്യങ്ങളില്‍ നിന്നുള്ള 387 നഗരങ്ങളിലാണ് പഠനം നടത്തിയത്. പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള നാല് നഗരങ്ങള്‍ ഇടംനേടിയിട്ടുണ്ട്.

london traffic

നമ്മുടെ രാജ്യത്തെ ഏറ്റവും മോശം ട്രാഫിക്കുള്ള നഗരം ഏതാണെന്ന് അറിയാനായിരിക്കും ഏവര്‍ക്കും താല്‍പര്യം. അതിന് മുമ്പ് ലോകത്ത് ഒന്നാം സ്ഥാനത്ത് ഏത് നഗരമാണെന്ന് അറിയണ്ടേ?. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ലോകത്തിലെ ഏറ്റവും മോശം ട്രാഫിക്കുള്ള നഗരങ്ങളുടെ പട്ടികയില്‍ ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടന്‍ ആണ് ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. ലണ്ടനില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശരാശരി 37 മിനിറ്റും 20 സെക്കന്‍ഡും വേണ്ടിവരുമെന്ന് പഠനം പറയുന്നു.

തിരക്കേറിയ സമയങ്ങളില്‍ ലണ്ടനിലെ വാഹനസഞ്ചാരികള്‍ 148 മണിക്കൂര്‍ ട്രാഫിക്കില്‍ പാഴാക്കിയതായി കണ്ടെത്തി. ഇന്ത്യയിലേക്ക് വരുമ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ട്രാഫിക്കുള്ള നഗരം മറ്റേതുമല്ല കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവാണ്. ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ബാംഗ്ലൂരുകാര്‍ 132 മണിക്കൂറാണ് ട്രാഫിക്കില്‍ കിടന്ന് നഷ്ടപ്പെടുത്തിയത്. ബാംഗ്ലൂരില്‍ 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശരാശരി 28 മിനിറ്റും 10 സെക്കന്‍ഡും വേണമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

bengaluru traffic

കൂടാതെ, തിരക്കേറിയ സമയങ്ങളില്‍ ബെംഗളൂരുവില്‍ വാഹനവുമായി പുറത്തിറങ്ങുന്നവര്‍ക്ക് മണിക്കൂറില്‍ ശരാശരി 18 കിലോമീറ്റര്‍ വേഗതയില്‍ മാത്രമേ ഡ്രൈവ് ചെയ്യാന്‍ കഴിയൂ എന്നും പഠനം വെളിപ്പെടുത്തുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളുടെ പട്ടികയില്‍ ആദ്യ 10-ല്‍ ഇടം നേടിയ മറ്റൊരു ഇന്ത്യന്‍ നഗരമാണ് മഹാരാഷ്ട്രയിലെ പൂനെ. ടോംടോം പുറത്തുവിട്ട പട്ടികയില്‍ ബെംഗളൂരു ആറാം സ്ഥാനത്തും പൂനെ ഏഴാം സ്ഥാനത്തുമാണ്.

കഴിഞ്ഞ വര്‍ഷം പൂനെക്കാര്‍ 128 മണിക്കൂര്‍ ട്രാഫിക്കില്‍ ചെലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പൂനെ നഗരത്തിലെ യാത്രക്കാര്‍ തിരക്കുള്ള സമയങ്ങളില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശരാശരി 27 മിനിറ്റും 50 സെക്കന്‍ഡും ചെലവഴിക്കുന്നതായാണ് റിപ്പോര്‍ട്ട്. തിരക്കുള്ള സമയങ്ങളില്‍ പൂനെയില്‍ വാഹനമോടിക്കുന്നവര്‍ക്ക് മണിക്കൂറില്‍ 19 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ ഡ്രൈവ് ചെയ്യാന്‍ കഴിയില്ലെന്നും ടോംടോമിന്റെ പഠനം വെളിപ്പെടുത്തുന്നു.

mumbai traffic

തലസ്ഥാന നഗരമായ ന്യൂഡല്‍ഹിയും വാണിജ്യ തലസ്ഥാനമായ മുംബൈയുമാണ് ടോംടോമിന്റെ പട്ടികയില്‍ ഇടംനേടിയ മറ്റ് രണ്ട് ഇന്ത്യന്‍ നഗരങ്ങള്‍. പട്ടികയില്‍ ഡല്‍ഹിക്ക് 44-ാം സ്ഥാനവും മുംബൈക്ക് 55-ാം സ്ഥാനവുമാണ്. തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശരാശരി 21 മിനിറ്റ് 40 സെക്കന്‍ഡ് വേണം. ഡല്‍ഹിയുടെ കണക്കുകള്‍ മുന്‍വര്‍ഷവുമായി തട്ടിച്ച് നോക്കുമ്പോള്‍ തിരക്ക് അല്‍പ്പം കുറഞ്ഞതായാണ് തോന്നുന്നത്.

ഇവിടെ ഇപ്പോള്‍ 2022-നേക്കാള്‍ 30 മിനിറ്റ് വേഗതയുള്ളതായാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ ഗതാഗതക്കുരുക്കിന് അല്‍പ്പം ശമനമുണ്ടായതായി പറയാം. തിരക്കേറിയ സമയത്ത് ഡല്‍ഹിയിലെ വാഹനയാത്രക്കാര്‍ക്ക് 81 മണിക്കൂര്‍ നഷ്ടപ്പെടുത്തി. മാത്രമല്ല പീക്ക് സമയത്ത് മണിക്കൂറില്‍ 24 കിലോമീറ്റര്‍ ശരാശരി വേഗതയില്‍ മാത്രമാണ് വണ്ടിയോടിക്കാന്‍ പറ്റിയത്.

bengaluru traffic

മുംബൈയിലേക്ക് വരുമ്പോള്‍ ഇവിടെ 10 കിലോമീറ്റര്‍ ഓടാനെടുക്കുന്ന ശരാശരി യാത്രാ സമയം 21 മിനിറ്റും 20 സെക്കന്‍ഡും ആണെന്ന് പഠനം പറയുന്നു. നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ ഫലമായി 2023-ല്‍ തിരക്കുള്ള സമയങ്ങളില്‍ വാഹനമോടിക്കുന്നവര്‍ക്ക് 92 മണിക്കൂര്‍ നഷ്ടമായി. പോയ വര്‍ഷം തിരക്കേറിയ സമയങ്ങളിലെ യാത്രയുടെ ശരാശരി വേഗത മണിക്കൂറില്‍ 23 കിലോമീറ്ററായിരുന്നു. ലോകത്ത് ജനസംഖ്യയില്‍ ഒന്നാമത് നില്‍ക്കുന്ന രാജ്യമായ ഇന്ത്യ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണി കൂടിയാണ്.

രാജ്യത്ത് വാഹനങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയുമാണ്. ഉയര്‍ന്ന ജനസാന്ദ്രതയുള്ള പല നഗരങ്ങളും ഗതാഗതക്കുരുക്ക് കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള നഗരങ്ങള്‍ ഒന്നുമില്ലെങ്കിലും ഈ വന്‍നഗരങ്ങളില്‍ ജോലി ചെയ്യുന്ന ഒത്തിരി മലയാളികളുണ്ട്. പ്രത്യേകിച്ച് ബെംഗളൂരുവില്‍. ഒരു വട്ടമെങ്കിലും ബാംഗ്ലൂര്‍ സന്ദര്‍ശിച്ചവര്‍ അവിടുത്തെ ട്രാഫിക് അനുഭവിച്ചിട്ടുണ്ടാകും. ലോകത്തില്‍ തന്നെ ഏറ്റവും മോശം ട്രാഫിക്കുള്ള പട്ടികയില്‍ ആറാം സ്ഥാനം നേടിയ ബാംഗ്ലൂരിലെ ട്രാഫിക്കില്‍ നിങ്ങള്‍ 'പെട്ടിട്ടുണ്ടോ'?. ഉണ്ടെങ്കില്‍ അനുഭവം കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Monday, February 5, 2024, 15:38 [IST]
English summary
Indias most traffic congested city in 2023 is bengaluru latest study found
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X