ടോക്കിയോയിൽ നീരജിനെ സൈഡാക്കിയ ജാവലിനിലെ 'സച്ചിന്‍'! കാര്‍ ശേഖരം തെളിയിക്കും അവന്‍ ആരാണെന്ന്

ഇന്ത്യയില്‍ ജാവലിന്‍ ത്രോ എന്ന കായിക ഇനം ജനപ്രിയമാക്കിയത് നീരജ് ചോപ്രയെന്ന ഹരിയാനകാരന്‍ ആയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം ഇന്ത്യന്‍ ജാവലിന്‍ രംഗത്ത് സച്ചിന്‍ യാദവ് എന്ന പുതിയൊരു താരം ഉദയം ചെയ്തിരിക്കുകയാണ്. 25 വയസ്സുകാരനായ ഈ കായികതാരം ടോക്കിയോയില്‍ നടന്ന ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ തന്റെ മികച്ച പ്രകടനം പുറത്തെടുത്ത് ശ്രദ്ധ നേടി. 86.27 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് നാലാം സ്ഥാനം കരസ്ഥമാക്കിയ സച്ചിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അത്‌ലറ്റിക്‌സ് ലോകത്തെ ചര്‍ച്ചകള്‍.

നേരിയ വ്യത്യാസത്തില്‍ മെഡല്‍ മെഡല്‍ നഷ്ടമായെങ്കിലും നീരജിന് ശേഷം ലോക വേദിയില്‍ ഒരു ശക്തനായ താരത്തിന്റെ കടന്നുവരവ് ഇന്ത്യന്‍ കായിക ലോകം ആഘോഷിക്കുകയാണ്. ടോക്കിയോയില്‍ നിലവിലെ ചാമ്പ്യനും രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവുമായ നീരജ് ചോപ്രയ്ക്ക് നിരാശാജനകമായ അനുഭവമായിരുന്നു. 84.03 മീറ്റര്‍ ദൂരത്തേക്ക് ജാവലിന് പായിച്ച് എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. 2021-ന് ശേഷം ആദ്യമായാണ് നീരജ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നിന്ന് പുറത്താകുന്നത്.

sachin yadav car collection

പാകിസ്ഥാന്റെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് അര്‍ഷാദ് നദീമിനും ടോക്കിയോയില്‍ തിളങ്ങാനായില്ല. 82.75 മീറ്റര്‍ ദൂരവുമായി പത്താം സ്ഥാനത്താണ് അദ്ദേഹം എത്തിയത്. ഇതോടെ ഇന്ത്യ-പാക് മത്സരമെന്ന ആരാധകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ഈ അവസരത്തില്‍ സച്ചിന്‍ യാദവിനെ പറ്റിയാണ് മൊത്തം കായിക ലോകം ഇന്റര്‍നെറ്റില്‍ തിരയുന്നത്. അതില്‍ ഒട്ടേറെ പേര്‍ക്ക് അദ്ദേഹത്തിന്റെ കാറുകള്‍ ഏതൊക്കെയെന്ന് അറിയാനും താല്‍പര്യമുണ്ട്.

സച്ചിന്‍ യാദവിന്റെ കാര്‍ ശേഖരം പരിശോധിക്കുമ്പോള്‍, പ്രായോഗികതയ്ക്കും സ്‌റ്റൈലിനും അദ്ദേഹം ഒരുപോലെ പ്രാധാന്യം നല്‍കുന്നുവെന്ന് മനസ്സിലാക്കാം. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ കോംപാക്റ്റ് എസ്‌യുവിയായ ഹ്യുണ്ടായി വെന്യു അദ്ദേഹത്തിനുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആകര്‍ഷകമായ ഡിസൈനും ഫീച്ചര്‍ സമ്പന്നമായ ഇന്റീരിയറും മികച്ച മൂല്യവുമാണ് വെന്യുവിനെ ശ്രദ്ധേയമാക്കുന്നത്.

hyundai venue

വിവിധ മോഡലുകള്‍ക്ക് അനുസരിച്ച്, കാര്യക്ഷമമായ ടര്‍ബോ-പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ എഞ്ചിനുകള്‍, ഓവര്‍-ദി-എയര്‍ അപ്ഡേറ്റുകളുള്ള കണക്റ്റഡ് കാര്‍ സിസ്റ്റം, ആറ് എയര്‍ബാഗുകള്‍, ഇഎസ്സി പോലുള്ള നൂതന സുരക്ഷാ ഫീച്ചറുകള്‍ എന്നിവ വെന്യുവില്‍ ലഭ്യമാണ്. മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും ഹൈവേകളിലെ സുഗമമായ യാത്രയും, രാജ്യത്തുടനീളമുള്ള മത്സരങ്ങള്‍ക്കായി യാത്ര ചെയ്യുന്ന ഒരാള്‍ക്ക് ഇത് മികച്ചൊരു ചോയ്‌സാണ്. നിലവില്‍ 7.94 ലക്ഷം രൂപ മുതലാണ് സബ് കോംപാക്ട് എസ്‌യുവിയുടെ വില ആരംഭിക്കുന്നത്.

വെന്യുവിനൊപ്പം മാരുതി സുസുക്കി വാഗണ്‍ ആറും സച്ചിന്‍ യാദവിന്റെ ശേഖരത്തിലുണ്ട്. ഇന്ത്യന്‍ കാര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ എന്നും പ്രിയപ്പെട്ട വാഹനമാണിത്. വാഗണ്‍ ആറിന്റെ 'ടോള്‍-ബോയ്' ഡിസൈന്‍ വിശാലമായ ഹെഡ്റൂമും എളുപ്പത്തില്‍ കയറാനും ഇറങ്ങാനുമുള്ള സൗകര്യവും നല്‍കുന്നു.
വിശ്വസനീയവും ഇന്ധനക്ഷമതയുമുള്ള 1.0 ലിറ്റര്‍ അല്ലെങ്കില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളാണ് ഇതിന്റെ പ്രത്യേകത.

maruti wagonr

കുറഞ്ഞ വിലയും പരിപാലന ചിലവും, പരിശീലന സെഷനുകളിലേക്കുള്ള യാത്രകള്‍ക്കും ടൂര്‍ണമെന്റുകള്‍ക്കിടയിലുള്ള ദൈനംദിന ആവശ്യങ്ങള്‍ക്കും ഇത് അനുയോജ്യമാക്കുന്നു. ജിഎസ്ടി കട്ടിന് ശേഷം നിലവില്‍ 4,98,900 രൂപ മുതലാണ് നിലവില്‍ വാഗണ്‍ആറിന്റെ വില തുടങ്ങുന്നത്.
ടോക്കിയോയിലെ സച്ചിന്‍ യാദവിന്റെ യാത്ര ഒരു മെഡലില്‍ അവസാനിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യന്‍ അത്ലറ്റിക്‌സ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

ഹ്യുണ്ടായി വെന്യുവും മാരുതി സുസുക്കി വാഗണ്‍ ആറും വളര്‍ന്നുവരുന്ന താരങ്ങള്‍ പോലും പ്രായോഗികതയ്ക്കും സ്‌റ്റൈലിനും പ്രാധാന്യം നല്‍കുന്നു എന്നതിന് അടിവരയിടുന്നുവെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. ഒളിമ്പിക് മെഡല്‍ ജേതാവായ നീരജുമായി ജര്‍മന്‍ ബ്രാന്‍ഡ് ആയ ഔഡിയടക്കം കൈകോര്‍ത്തിരുന്നു. വരുന്ന അന്താരാഷ്ട്ര ഇവന്റുകളില്‍ പോഡിയം ഫിനിഷ് ചെയ്ത് താരമായി മാറിയാല്‍ സച്ചിനെ തേടിയും വമ്പന്‍ ബ്രാന്‍ഡുകള്‍ വരും.

മാത്രമല്ല അന്താരാഷ്ട്ര വേദികളില്‍ തിളങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും കാറുകള്‍ സമ്മാനിക്കാറുണ്ട്. അത്തരത്തില്‍ വലിയ സൗഭാഗ്യങ്ങളാണ് സച്ചിനെ കാത്തിരിക്കുന്നത്. ഏതായാലും ഭാവിയില്‍ നീരജിനെ പോലെ ജാവലിന്‍ കൊണ്ട് സുവര്‍ണ നേട്ടങ്ങള്‍ എറിഞ്ഞിടാന്‍ സച്ചിനും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

More from DriveSpark

Article Published On: Friday, September 19, 2025, 18:38 [IST]
English summary
Indias new javelin sensation sachin yadav car collection includes hyundai venue maruti wagonr
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X