ഹോസ്റ്റസ്‍മാരും വിമാനതുല്യ സജ്ജീകരണങ്ങളുമായി ഗാട്ടിമാൻ എക്സ്പ്രസൊരുങ്ങി..

By Praseetha

രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം 'ഗാട്ടിമാൻ എക്സ്പ്രസ് ' യാഥാർത്ഥ്യമാവുന്നു. ഇന്ത്യയുടെ ഏറ്റവും വേഗതകൂടിയ ഈ സെമി ബുള്ളറ്റ് ട്രെയിൻ ഏപ്രിൽ അഞ്ചിനാണ് കന്നിയാത്രയാരംഭിക്കുന്നത്. ദില്ലിയിൽ നിന്ന് ആഗ്രയിലേക്കാണ് ഈ ട്രെയിൻ സർവീസ് ഏർപ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യൻ റെയിൽവേയുടെ 50 കൗതുകകരമായ വസ്തുതകൾ

റെയില്‍വെ മന്ത്രി സുരേഷ് പ്രഭു സ്റ്റേഷനിൽ നേരിട്ട് എത്താതെ തന്നെ റിമോര്‍ട്ട് കണ്‍ട്രോള്‍ വഴി റെയില്‍ ഭവനില്‍ നിന്നാണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ പത്തുമണിക്കാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്.

 ഹോസ്റ്റസ്‍മാരും വിമാനതുല്യ സജ്ജീകരണങ്ങളുമായി ഗാട്ടിമാൻ എക്സ്പ്രസൊരുങ്ങി..

മൃദുവായ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ റോസാപ്പുക്കൾ തന്ന് വിമാനത്തിലെതുപ്പോലെ നിങ്ങളെ സ്വീകരിക്കാൻ ഗാട്ടിമാനിലും സുന്ദരികളെ ഒരുക്കിയിട്ടുണ്ട്. ദില്ലിയിൽ നിന്ന് ആഗ്രയിലേക്ക് സർവീസാരംഭിക്കാൻ പോകുന്ന ഈ സെമി ബുള്ളറ്റ് ട്രെയിനിലാണ് റെയിൽവെ ഹോസ്റ്റസുമാരെ നിയമിച്ചിട്ടുള്ളത്.

 ഹോസ്റ്റസ്‍മാരും വിമാനതുല്യ സജ്ജീകരണങ്ങളുമായി ഗാട്ടിമാൻ എക്സ്പ്രസൊരുങ്ങി..

ഹൈ പവര്‍ എമര്‍ജന്‍സി ബ്രേക്കിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് ഫയര്‍ അലാറം,ഓരോ സീറ്റിന് പിന്നിലും 8 ഇഞ്ച് എല്‍ഇഡി ഡിസ്‌പ്ലേ, യാത്രക്കാര്‍ക്ക് ജിപിഎസ് വഴി വിവരം ലഭിക്കുന്ന സംവിധാനം, വിനോദത്തിനായി ലൈവ് ടിവി, കോച്ചുകള്‍ക്ക് സ്ലൈഡിംഗ് ഡോറുകള്‍ എന്നീ ആധുനിക സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

 ഹോസ്റ്റസ്‍മാരും വിമാനതുല്യ സജ്ജീകരണങ്ങളുമായി ഗാട്ടിമാൻ എക്സ്പ്രസൊരുങ്ങി..

ആധുനിക സൗകര്യങ്ങളോട് കൂടിയ ചെയര്‍ കാറും എക്‌സിക്യൂട്ടീവ് കോച്ചുമടക്കം 12 കോച്ചുകളാണ് ഈ ട്രെയിനിലുള്ളത്.

 ഹോസ്റ്റസ്‍മാരും വിമാനതുല്യ സജ്ജീകരണങ്ങളുമായി ഗാട്ടിമാൻ എക്സ്പ്രസൊരുങ്ങി..

വിമാനത്തിലേതു പോലുള്ള കാറ്ററിംഗ് സര്‍വീസ് ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യന്‍, കോണ്ടിനെന്റല്‍ മെനുവടക്കം വൈവിധ്യമായ ഭക്ഷണങ്ങളാണ് യാത്രക്കാർക്കായി ഒരുക്കിയിട്ടുള്ളത്.

 ഹോസ്റ്റസ്‍മാരും വിമാനതുല്യ സജ്ജീകരണങ്ങളുമായി ഗാട്ടിമാൻ എക്സ്പ്രസൊരുങ്ങി..

മണിക്കൂറില്‍ 160കിലോമീറ്റർ വരെ വേഗതയിൽ ഓടുന്ന ഇന്ത്യയിലെ ആദ്യത്തെ സെമി ബുള്ളറ്റ് ട്രെയിനാണിത്. ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലത്തൊന്‍ കേവലം നൂറ് മിനിട്ട് മാത്രമേ ഇതിന് ആവശ്യമുള്ളൂ.

 ഹോസ്റ്റസ്‍മാരും വിമാനതുല്യ സജ്ജീകരണങ്ങളുമായി ഗാട്ടിമാൻ എക്സ്പ്രസൊരുങ്ങി..

കന്നി യാത്രയില്‍ കൊമേഴ്‌സ്യല്‍ യാത്രക്കാരെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് റെയിൽവെ അറിയിച്ചിട്ടുള്ളത്.

 ഹോസ്റ്റസ്‍മാരും വിമാനതുല്യ സജ്ജീകരണങ്ങളുമായി ഗാട്ടിമാൻ എക്സ്പ്രസൊരുങ്ങി..

ശതാബ്ദിയേക്കാൾ ഉയര്‍ന്ന ടിക്കറ്റ് നിരക്കാവും യാത്രക്കാര്‍ക്ക് നല്‍കേണ്ടതായി വരിക. ടിക്കറ്റ് പരിശോധനയ്ക്കും മറ്റുമായി സ്വകാര്യ സേവന ദാതാക്കളെയാണ് റെയിൽവെ ചുമതലപ്പെടുത്തിയിട്ടുള്ളത്.

 ഹോസ്റ്റസ്‍മാരും വിമാനതുല്യ സജ്ജീകരണങ്ങളുമായി ഗാട്ടിമാൻ എക്സ്പ്രസൊരുങ്ങി..

ദില്ലി-ആഗ്ര റൂട്ടിലെ സര്‍വീസ് വിജയകരമായാൽ കാണ്‍പൂര്‍-ദില്ലി, ചണ്ഡീഗഢ്-ദില്ലി,നാഗ്പൂര്‍-ബിലാസ്പൂര്‍, ഗോവ-മുംബൈ, ഹൈദരാബാദ്-ചെന്നൈ, നാഗ്പൂര്‍-സെക്കന്തരാബാദ് തുടങ്ങിയ ഒമ്പത് റൂട്ടുകളില്‍ കൂടി ഇത്തരം ട്രെയിൻ സർവീസ് നടത്താൻ റെയില്‍വെ പദ്ധതിയിടുന്നുണ്ട്.

 ഹോസ്റ്റസ്‍മാരും വിമാനതുല്യ സജ്ജീകരണങ്ങളുമായി ഗാട്ടിമാൻ എക്സ്പ്രസൊരുങ്ങി..

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിനിന് പച്ചക്കൊടി വീശി

വാപ് 7 ഇന്ത്യയുടെ വേഗതയേറിയ ലോക്കോമോട്ടീവ് എൻജിൻ

More from DriveSpark

Article Published On: Saturday, April 2, 2016, 11:33 [IST]
English summary
Gatimaan Express, India’s fastest train, hits tracks next week
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X