ടയർ വിപണി കട്ട ശോകമെന്ന് റിപ്പോർട്ട്, റബർ ബോർഡിന് കൊടുത്ത മുന്നറിയിപ്പ് ഇങ്ങനെ

രാജ്യത്തെ ടയർ വ്യവസായം കുറച്ചുകാലമായി നാച്ചുറൽ റബ്ബറിൻ്റെ ലഭ്യത കുറവ് കാരണം ബുദ്ധിമുട്ടിലാണ് എന്ന് ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. പ്ലാൻ്റ് അടച്ചുപൂട്ടലും ഉൽപാദന തടസ്സങ്ങളും ഒഴിവാക്കാൻ നാച്ചുറൽ റബ്ബറിൻ്റെ ലഭ്യത മെച്ചപ്പെടുത്താൻ വ്യവസായ അസോസിയേഷൻ റബ്ബർ ബോർഡിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അപ്പോളോ ടയേഴ്‌സ്, ബ്രിഡ്ജ്‌സ്റ്റോൺ ഇന്ത്യ, സിയറ്റ്, ഗുഡ്ഇയർ ഇന്ത്യ, ജെകെ ടയേഴ്‌സ്, എംആർഎഫ് എന്നിങ്ങനെ ആറ് കമ്പനികളുമായിട്ടാണ് ഇന്ത്യയിലെ ടയർ വ്യവസായത്തിൻ്റെ 95 ശതമാനത്തോളം വിൽപ്പന ഉളളത്. ഹെവി-ഡ്യൂട്ടി, സൈക്കിൾ ടയറുകൾ, ട്യൂബുകൾ, ഹോസുകൾ, അതുപോലെ കൺവെയർ ബെൽറ്റുകൾ, ഫോം മെത്തകൾ, പാദരക്ഷകൾ, ബലൂണുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ പ്രധാന ഘടകമാണ് നാച്ചുറൽ റബ്ബർ.

രാജ്യത്ത് സ്വാഭാവിക റബ്ബറിൻ്റെ ഉപഭോഗം ഉൽപ്പാദനത്തേക്കാൾ കൂടുതലാണ്. 2023-24 ൽ ഇന്ത്യ 8.5 ലക്ഷം ടൺ പ്രകൃതിദത്ത റബ്ബർ ഉൽപ്പാദിപ്പിച്ചതായി കണക്കാക്കപ്പെടുന്നു, അതേസമയം ഉപഭോഗം 14.2 ലക്ഷം ടണ്ണാണ്. റബ്ബർ ബോർഡിൻ്റെ കണക്കുകൾ പ്രകാരം മാർച്ചിൽ സ്വാഭാവിക റബ്ബറിന് കിലോയ്ക്ക് 177 രൂപയാണ് ശരാശരി വില. ഇന്ത്യയുടെ മൊത്തം ആഭ്യന്തര പ്രകൃതിദത്ത റബ്ബർ സ്റ്റോക്ക് ഈ സാമ്പത്തിക വർഷത്തിൻ്റെ തുടക്കത്തിൽ 3.7 ലക്ഷം ടണ്ണായിരുന്നു.

ഇരുചക്ര വാഹനങ്ങൾ, യാത്രാ വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ, ഓഫ്-റോഡ് വാഹനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 200 ദശലക്ഷം യൂണിറ്റുകൾ കവിയുന്ന വാർഷിക ഉൽപ്പാദനം, ലോകത്തിലെ ഏറ്റവും വലിയ ടയർ വ്യവസായമാണ് ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം എന്ന് പറയുന്നത്. അടുത്തിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യവസായത്തോട് ഫാമുകളുമായി പ്രവർത്തിക്കാനും റബ്ബറിൻ്റെ ഇറക്കുമതി കുറയ്ക്കാനും ആവശ്യപ്പെട്ടിരുന്നു.

ഒരു വാഹനത്തെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ ടയറുകൾ എന്ന് പറയുന്നത്. വാഹനത്തിൻ്റെ ഏറ്റവും ശ്രദ്ധ വേണ്ട ഒരു ഭാഗം കൂടിയാണ് ടയറുകൾ എന്ന് പറയാം. ടാർ റോഡുമായി താരതമ്യപ്പെടുത്തുമ്പോൾ, കോൺക്രീറ്റ് റോഡുകൾ വളരെ വേഗത്തിൽ ചൂടാകുന്നു. പ്രത്യേകിച്ച് വേനൽ കാലത്ത് വാഹനങ്ങളുടെ ടയർ പൊട്ടുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വേഗപരിധിക്കുള്ളിൽ നിൽക്കുന്നത് ടയർ പൊട്ടിയാലും വാഹനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ ഡ്രൈവറെ സഹായിക്കുന്നു.

നിങ്ങളുടെ കാറിൽ ഒരു നീണ്ട റോഡ് യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ, യാത്ര ആരംഭിക്കുന്നതിന് മുമ്പ് ടയറിന്റെ അവസ്ഥ പരിശോധിക്കാൻ എപ്പോഴും ഞങ്ങൾ ഓർപ്പിക്കുന്നു. ടയറിൽ ബൾജുകളോ കീറലുകളോ കണ്ടാൽ, യാത്ര ആരംഭിക്കുന്നതിന് മുമ്പ് അത് ഒരു സ്പെയർ വീൽ ഉപയോഗിച്ച് മാറ്റുക. നിങ്ങൾ ഒരു നീണ്ട യാത്രയിലായിരിക്കുമ്പോൾ അത്തരം ബൾജുകളും കീറലുകളും യഥാർത്ഥത്തിൽ ടയർ പൊട്ടുന്നതിലേക്ക് നയിച്ചേക്കാം.

ദീർഘദൂര യാത്രകളിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇടവേളകളാണ്. രണ്ട് മണിക്കൂർ തുടർച്ചയായ ഡ്രൈവിംഗിന് ശേഷം ബ്രേക്ക് എടുക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്. കോൺക്രീറ്റ് ഹൈവേകളിലും എക്‌സ്പ്രസ് വേകളിലും ഒരു ഇടവേളയില്ലാതെ വാഹനമോടിക്കുന്നത് സമ്മർദ്ദം മൂലം ടയർ പൊട്ടാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത്തരം ഇന്റർവെല്ലുകൾ ടയറുകൾ തണുക്കാൻ അനുവദിക്കുന്നതിനാൽ ടയർ പൊട്ടാനുള്ള സാധ്യത കുറയ്ക്കും.

ടയർ പ്രഷർ പതിവായി പരിശോധിക്കുക എന്ന ശീലം യഥാർത്ഥത്തിൽ ടയർ പ്രഷർ നിരീക്ഷിക്കാൻ നിങ്ങളെ സഹായിക്കും, പ്രത്യേകിച്ച് നിങ്ങളുടെ വാഹനങ്ങളിൽ ട്യൂബ്ലെസ് ടയറുകളാണ് ഉപയോഗിക്കുന്നതെങ്കിൽ, ടയറുകളിൽ എന്തെങ്കിലും ചെറിയ പഞ്ചറുകൾ നിങ്ങൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. ആഴ്ചയിൽ ഒരിക്കൽ ടയറുകളിലെ പ്രഷർ പരിശോധിക്കുന്നത് മതിയാകും. ഫ്യുവൽ സ്റ്റേഷനിലെ എയർ പ്രഷർ ഗേജിൽ നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ നിങ്ങൾക്ക് എല്ലായ്പ്പോഴും ഒരു ടയർ പ്രഷർ ഗേജ് ഇതിനായി ഉപയോഗിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, July 5, 2024, 9:07 [IST]
English summary
Indias tyre industry is struggling with shortage of natural rubber details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X