സിനിമാക്കാര്‍ക്ക് പോലും പറ്റിയില്ല, ഇന്ത്യയില്‍ ഈ കാര്‍ ആദ്യമായി സ്വന്തമാക്കിയത് എംഎല്‍എ! ആള് ചില്ലറക്കാരനല്ല

ധനികരായ രാഷ്ട്രീയ നേതാക്കള്‍ക്ക് കുറവില്ലാത്ത ഒരു രാജ്യമാണ്. പണവും പവറും ഒരുമിച്ചുള്ള ആളുകള്‍ക്ക് സമൂഹത്തിലുണ്ടാകുന്ന വില പ്രത്യേകം പറയേണ്ടതില്ലെല്ലോ. രാഷ്ട്രീയത്തിലിറങ്ങി പണക്കാരായവരും സമ്പന്നനായ ശേഷം രാഷ്ട്രീയക്കാരായ ആളുകളുമുണ്ട്. അവരുടെ ഐഡന്റിറ്റികളില്‍ ഒന്ന് കൂടിയാണ് കാര്‍. അതുകൊണ്ട് തന്നെ തന്റെ സമ്പന്നരായ രാഷ്ട്രീയക്കാര്‍ കാറില്‍ വ്യത്യസ്തത പുലര്‍ത്താന്‍ ശ്രമിക്കാറുണ്ട്. ഇപ്പോള്‍ തെലങ്കാനയിലെ ഒരു എംഎല്‍എ ഇന്ത്യയില്‍ മറ്റാര്‍ക്കും ഇല്ലാത്ത ഒരു ആഡംബര കാര്‍ വാങ്ങി തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ്. ഇന്ത്യയില്‍ നിലവില്‍ അധികാരത്തിലിരിക്കുന്ന പ്രായം കുറഞ്ഞ എംഎല്‍എയായ മൈനാമ്പള്ളി രോഹിത്താണ് (Mynampally Rohith) കക്ഷി.

ഹൈദരാബാദ് സ്വദേശിയായ ഇദ്ദേഹം തെലങ്കാനയിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിനെയാണ് നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്. മേദക്കില്‍ നിന്നുള്ള എംഎല്‍എയായ ഇദ്ദേഹം മുമ്പും വില കൂടിയ കാറുകള്‍ വാങ്ങി ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഫെറാറി സ്‌പൈഡര്‍ 488, മെര്‍സിഡീസ് മെയ്ബാക്ക് S 560, ഹമ്മര്‍ H2, മെര്‍സിഡീസ് G63 AMG, ടൊയോട്ട വെല്‍ഫെയര്‍, GMC സിയറ എന്നിവയാണ് രോഹിത്തിന്റെ ഗരാജിലുള്ള ശ്രദ്ധേയമായ കാറുകള്‍.

india first g580 eq delivere dr mynapally rohit

അദ്ദേഹത്തിന് സ്വന്തമായി ഒരു സ്വകാര്യ ജെറ്റ് പോലും ഉണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇപ്പോള്‍ ഒരു മെര്‍സിഡീസ് ബെന്‍സ് G580 EQ (Mercedes-Benz G580 EQ) മോഡല്‍ ചേര്‍ത്ത് ഗരാജ് വലുതാക്കിയിരിക്കുകയാണ് അദ്ദേഹം. പ്രശസ്തമായ ജി-വാഗണ്‍ കാര്‍ മോഡലിന്റെ ഇലക്ട്രിക് പതിപ്പാണ് ഈ കാര്‍. മാധ്യമ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ ഇലക്ട്രിക് ജി-വാഗണ്‍ സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കസ്റ്റമറാണ് രോഹിത്ത്. അതായത് ഇക്കാര്യത്തില്‍ സിനിമാ താരങ്ങളെ പോലും ഇദ്ദേഹം പിന്നിലാക്കി.

ഈ കാര്‍ മോഡല്‍ അടുത്തിടെയാണ് ജര്‍മന്‍ വാഹന ഭീമന്‍ ഇന്ത്യയിലെത്തിച്ചത്. ജനുവരിയില്‍ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025-ലൂടെയാണ് കമ്പനി ഈ കാര്‍ ഇന്ത്യയിലേക്ക് അവതരിപ്പിച്ചത്. ലുക്കും ഫീച്ചറുകളും കാരണം ഈ ഇലക്ട്രിക് എസ്‌യുവി ഓട്ടോ എക്‌സ്‌പോയില്‍ വണ്ടിപ്രാന്തന്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇലക്ട്രിക് കാറിന്റെ ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇപ്പോള്‍ പുത്തന്‍ കാറിന്റെ ഡെലിവറി ആരംഭിച്ചുവെന്ന സൂചന നല്‍കി രോഹിത് മൈമ്പള്ളിയുടെ കാറിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്.

rohit mynapally cars

പുത്തന്‍ മെര്‍സിഡീസ് ബെന്‍സ് G580 EQ ഇലക്ട്രിക് എസ്‌യുവിയുടെ ഒരു യൂണിറ്റിന്റെ വില മൂന്ന് കോടിയിലധികം രൂപ വരും. ഡീപ് ബ്ലാക്ക് ഷെയ്ഡിലുള്ള കാറാണ് എംഎല്‍എ വാങ്ങിയിരിക്കുന്നത്. വിലയ്ക്ക് അനുസൃതമായി പ്രീമിയം സവിശേഷതകള്‍, ടെക് ഫീച്ചറുകള്‍, ആഡംബര സുഖസൗകര്യങ്ങള്‍ എന്നിവ ബെന്‍സ് ഈ ഇലക്ട്രിക് എസ്‌യുവയില്‍ ഉദാരമായി നല്‍കിയിട്ടുണ്ട്.

അതില്‍ പ്രധാനം 12.3 ഇഞ്ച് വലുപ്പമുള്ള രണ്ട് സ്‌ക്രീനുകളാണ്. അവയിലൊന്ന് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായും മറ്റൊന്ന് ക്ലസ്റ്ററായും പ്രവര്‍ത്തിക്കും. കൂടാതെ, ഹീറ്റഡ്‌വെന്റിലേഷന്‍ സൗകര്യങ്ങളോടുകൂടിയ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകള്‍ എസ്‌യുവിയില്‍ ജര്‍മന്‍ ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകളും ഈ കാര്‍ വാഗ്ദാനം ചെയ്യുന്നു. പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ 116 kWh ശേഷിയുള്ള ബാറ്ററി പായ്ക്കാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്.

india first g580 eq delivere dr mynapally rohit

ഈ ആഡംബര ഇലക്ട്രിക് എസ്‌യുവി ഫുള്‍ചാര്‍ജില്‍ 473 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 587 PS പവറും 1164 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിവുള്ള ഇലക്ട്രിക് മോട്ടോറുകളാണ് ഇതിന്റെ കരുത്ത്. പൊര്‍ഫോമന്‍സ് വശം നോക്കിയാല്‍ വെറും 5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്നാണ് മെര്‍സിഡീസ് പറയുന്നത്.പരമാവധി വേഗത മണിക്കൂറില്‍ 180 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, February 5, 2025, 14:35 [IST]
English summary
Indias youngest serving mla rohith mynampally becomes countries first electric g wagen owner
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X