റെക്കോർഡ് ചരിത്രവുമായി ഇൻഡിഗോ എയർലൈൻസ്; 2023 -ലെ യാത്രക്കാരുടെ എണ്ണം പുറത്തുവിട്ട് കമ്പനി
ബജറ്റ് എയർലൈൻസ് എന്നറിയപ്പെടുന്ന ഇൻഡിഗോ എയർലൈൻസ് ഒരു വർഷത്തിനുള്ളിൽ 100 ദശലക്ഷം യാത്രക്കാർക്കാണ് സർവീസ് കൊടുത്തത്. 2023-ൽ ഈ ചരിത്ര നാഴികക്കല്ല് സ്വന്തമാക്കിയതോടെ, യാത്രക്കാരുടെ തിരക്കിന്റെ കാര്യത്തിൽ ലോകമെമ്പാടുമുള്ള ഏറ്റവും വലിയ 10 കാരിയർമാരുടെ പട്ടികയിൽ എയർലൈനെ ഉൾപ്പെടുത്തുകയും ചെയ്തു.
ഈ വർഷം പതിനേഴാം വാർഷികം ആഘോഷിച്ച ഗുരുഗ്രാം ആസ്ഥാനമായുള്ള എയർലൈൻ, ഈ എണ്ണം കൈവരിക്കുന്ന ഏറ്റവും വേഗതയേറിയ വിമാനക്കമ്പനികളിലൊന്നായി മാറിയിരിക്കുകയാണ്. 2022-ൽ, ആഭ്യന്തര, അന്തർദേശീയ നെറ്റ്‌വർക്കുകളിൽ 78 ദശലക്ഷത്തിലധികം യാത്രക്കാർക്ക് ഫ്ലൈയിംഗ് സേവനങ്ങൾ നൽകാൻ ഇൻഡിഗോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വർഷം മൊത്തം എണ്ണത്തിൽ 23 ശതമാനമാണ് വളർച്ചയുണ്ടായത്.

ഒരു വർഷത്തിനുള്ളിൽ 100 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്തുകൊണ്ട് ഈ ചരിത്ര നാഴികക്കല്ല് കൈവരിക്കുന്നതിൽ ഞങ്ങൾക്ക് അവിശ്വസനീയമാംവിധം സന്തോഷമുണ്ടെന്നാണ് എയർലൈനിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പീറ്റർ എൽബേഴ്സ് പ്രതികരിച്ചത്.അതോടൊപ്പം തന്നെ, കഴിഞ്ഞ 6 മാസമായി ഇൻഡിഗോ ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ നെറ്റ്‌വർക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.നെറ്റ്‌വർക്കിലേക്ക് 20-ലധികം പുതിയ അന്താരാഷ്ട്ര റൂട്ടുകൾ ചേർത്തു.
വരും മാസങ്ങളിൽ ബിസിനസ്സിനായി ഇൻഡിഗോ ഒരു റോഡ്‌മാപ്പ് സൃഷ്ടിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ബാലി, ഇന്തോനേഷ്യ, സൗദി അറേബ്യയിലെ മദീന തുടങ്ങിയ അന്താരാഷ്‌ട്ര ഡെസ്റ്റിനേഷനുകളെ തങ്ങളുടെ സർവീസിൽ ചേർക്കാനും സാമ്പത്തികമായും പാരിസ്ഥിതികമായും ഏറ്റവും മികച്ച രീതിയിൽ വൻ വളർച്ച കൈവരിക്കാനുമാണ് ഇത് കൊണ്ട് കമ്പനി ലക്ഷ്യമിടുന്നത്.

10 വർഷം കൊണ്ട് എ320 സെഗ്മെൻ്റിലെ 1330 വിമാനങ്ങൾ വാങ്ങാനാണ് ഇൻഡിഗോയുടെ ലക്ഷ്യം. ഇതിന് മുൻപ് ഇത്തരത്തിലൊരു മൊത്തമായി വാങ്ങിയത് എയർ ഇന്ത്യയായിരുന്നു. അതിനെ മറികടക്കുന്ന ഒന്നാണ് ഇപ്പോൾ ഇൻഡിഗോ നടത്തിയിരിക്കുന്നത്. വളരെ ലാഭത്തിൽ പോകുന്ന ഒരു കമ്പനിയാണ് ഇൻഡിഗോ. പല എയർലൈൻസുകളും ഇപ്പോൾ നഷ്ടത്തിൻ്റേയും പൂട്ടലിൻ്റേയും വക്കിലെത്തി നിൽക്കുകയാണ്.
വിമാന യാത്ര പലര്‍ക്കും പലതാണ്. ചിലര്‍ക്ക് അത് നല്ല സുഖകരമായ അനുഭവമാകുമ്പോള്‍ ചിലര്‍ക്ക് അത് വിരസമായി അനുഭവപ്പെടുന്നു. എന്നാല്‍ ദീര്‍ഘദൂര-വിദേശ യാത്രകള്‍ക്ക് വിമാനമല്ലാതെ മറ്റൊരു എളുപ്പ മാര്‍ഗമില്ല. എങ്കിലും വിമാന യാത്രയില്‍ നമ്മള്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി ലഗേജ് ആണ്. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ഇങ്ങനെ ലഗേജുകളെ പറ്റി വേവലാതിപ്പെടേണ്ടി വരാറില്ല. കാരണം ട്രെയിനില്‍ യാത്രാ ലഗേജുകള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും, അത് ശക്തമായി പരിശോധിക്കപ്പെടാറില്ല.

എന്നാല്‍ വിമാനങ്ങളുടെ കാര്യം അങ്ങനെയല്ല. ഒരു യാത്രക്കാരന് അനുവദനീയമായ പരമാവധി ഭാരത്തില്‍ 100 ഗ്രാം പോലും കൂടരുത് എന്നാണ് എയര്‍ലൈനുകാര്‍ പറയുക. ഇതിനാല്‍ തന്നെ ലഗേജ് ഭാരം ഒപ്പിക്കല്‍ യാത്രക്കാര്‍ക്ക് വലിയ തലവേദനയാണ്. നിശ്ചിത ഭാരത്തില്‍ കൂടുതലാണെങ്കില്‍ അതിന് നമ്മള്‍ അധികം പണം നല്‍കേണ്ടിവരും.
വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ അനുവദിച്ചിരിക്കുന്ന ഭാരത്തേക്കാള്‍ കൂടുതല്‍ ലഗേജുകള്‍ കൊണ്ടുപോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് കരുതുക. എങ്കില്‍ ആ ഭാരത്തിന് നിങ്ങള്‍ പണം നല്‍കാന്‍ തയ്യാറാണെങ്കില്‍ മുന്‍കൂറായി ഓണ്‍ലൈനായി പണമടയ്ക്കുന്നതാണ് നല്ലത്. ഇതിലൂടെ യാത്രാവേളയില്‍ ഉണ്ടാകുന്ന അനാവശ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ചില സമയങ്ങളില്‍ ആവശ്യത്തിന് സ്ഥലമില്ലെങ്കിലോ കൂടുതല്‍ നിരക്ക് ഈടാക്കുകയോ ചെയ്താല്‍ അധിക ലഗേജ് കൊണ്ടുപോകാന്‍ എയര്‍ലൈനുകള്‍ വിസമ്മതിക്കുന്നു.

നിങ്ങള്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് സമീപത്തുള്ള ഏതെങ്കിലും കടയില്‍ നിന്നോ മറ്റോ ലഗേജ് ഒന്ന് തൂക്കി നോക്കുക. ഭാരം കൂടുതലാണെങ്കില്‍ തന്നെ എന്ത് എടുക്കണം, എന്ത് ഒഴിവാക്കാം എന്ന് ചിന്തിക്കാന്‍ സമയം ലഭിക്കും. നിങ്ങള്‍ വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്തുകഴിഞ്ഞ ശേഷം ഭാരം കൂടുതലാണെന്ന് കണ്ടാല്‍ കുറച്ച് സാധനങ്ങള്‍ പുറത്ത് വെക്കേണ്ടി വരും. നിങ്ങള്‍ മുന്‍കൂട്ടി ഭാരം പരിശോധിച്ചാല്‍ അത് പാഴ്‌സലായി അയക്കാന്‍ ക്രമീകരണങ്ങള്‍ ചെയ്യാം.
നിങ്ങള്‍ ഒരു ഗ്രൂപ്പായോ കുടുംബമായോ ആണ് യാത്ര ചെയ്യുന്നതെന്ന് വെക്കുക. വിമാനക്കമ്പനികളെ സംബന്ധിച്ചിടത്തോളം ഒരാള്‍ക്ക് ഇത്രയും ലഗേജ് കൊണ്ടുപോകാന്‍ അനുവാദം ഉണ്ടാകും. നിങ്ങള്‍ ഗ്രൂപ്പായാണ് യാത്രചെയ്യുന്നതെങ്കില്‍ ചിലര്‍ക്ക് ലഗേജ് ഭാരം കുറവായിരിക്കും. അത്തരം സാഹചര്യത്തില്‍ കൂടെയുള്ളയാളുമായി ലഗേജ് പങ്കിടാം. ഇതുവഴി നിങ്ങള്‍ പണം ലാഭിക്കാനാകും.
ലഗേജ് കൊണ്ടുപോകാന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ബാഗിന്റെ ഭാരവും മൊത്തം ഭാരത്തില്‍ കണക്കാക്കും. അതിനാല്‍ നിങ്ങളുടെ ലഗേജ് ഒരു ഭാരമുള്ള ബാഗില്‍ ഇടുകയാണെങ്കില്‍, ആ ബാഗിന്റെ ഭാരം കാരണം നിങ്ങള്‍ കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്ന വസ്തുക്കളുടെ അളവ് കുറഞ്ഞേക്കാം. അതിനാല്‍ വിമാന യാത്രയ്ക്കായി ഏപ്പോഴും ഭാരം കുറഞ്ഞ ബാഗ് ഉപയോഗിക്കുക. കൂടുതല്‍ സാധനങ്ങള്‍ എളുപ്പത്തില്‍ കൊണ്ടുപോകാന്‍ ഇത് നിങ്ങളെ സഹായിക്കും.


Click it and Unblock the Notifications








