എലിമീശ ഗ്യാപ്പിൽ രക്ഷപ്പെട്ട് ഇൻഡിഗോ വിമാനങ്ങൾ, സംഭവം നടന്നത് ദില്ലി എയർപോർട്ടിൽ
ചില സിനിമകളിലെ സീനുകളിൽ നമ്മൾ കാണാറുണ്ട് രണ്ട് വിമാനം അടുത്ത് വരികയും എന്നാൽ സുരക്ഷിതമായി രണ്ടും കടന്ന് പോകുന്നതൊക്കെ, എന്നാൽ സിനിമയിൽ എന്ത് വേണമെങ്കിലും നടത്താമല്ലോ, യഥാർത്ഥത്തിൽ ഇങ്ങനെ വന്നാൽ വലിയ അപകടമായിരിക്കും സംഭവിക്കുക എന്ന് എല്ലാവർക്കും അറിയാമല്ലോ. അത്തരമൊരു ഗുരുതര വീഴ്ച്ചയാണ് ദില്ലി എയർപോർട്ടിൽ ഇൻഡിഗോ വിമാനങ്ങൾക്ക് സംഭവിച്ചത്.
വ്യോമയാന രംഗത്ത് സംഭവിച്ച ഗുരുതരമായ വീഴ്ച്ചയാണിത് എന്ന് കാണിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ വേണ്ടിയാണ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എന്നാൽ, വിഷയത്തിൽ ഇൻഡിഗോ ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.

എയർബസ് എ321നും എയർബസ് എ320നുമാണ് ഇൻഡിഗോ എയർലൈൻസിൻ്റെ രണ്ട് വിമാനങ്ങൾ. ആദ്യത്തേത് ഡൽഹി-ഹൈദരാബാദ് റൂട്ടിൽ സർവീസ് നടത്താൻ തയ്യാറെടുക്കുമ്പോൾ, രണ്ടാമത്തേത് ഉടൻ തന്നെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് റായ്പൂരിലേക്ക് പുറപ്പെടാൻ ടേക്ക് ഓഫ് ചെയ്തു. ഒരു കാരണവശാലും രണ്ട് വിമാനങ്ങൾ ഒരേ റൺവേയിൽ വരാറില്ല.
എയർബസ് എ321 ഡൽഹി വിമാനത്താവളത്തിൽ നിന്ന് റൺവേ 27 ഉപയോഗിച്ച് പുറപ്പെട്ടതായി എഎഐബി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുറപ്പെടുന്നതിന് എയർ ട്രാഫിക് കൺട്രോളർ ഡിപ്പാർട്ട്‌മെൻ്റിൽ നിന്ന് വിമാനത്തിന് ഗ്രീൻ സിഗ്നൽ നൽകുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട്, വിമാനം RWY 29R ൻ്റെ ടേക്ക്ഓഫ് റൺവേയിലേക്ക് തിരിഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേ സമയത്ത് തന്നെ, A320-നും ടേക്ക് ഓഫിന് അനുമതി ലഭിച്ചയുടനെ, റൺവേ 29 വലത് വശത്ത് നിന്ന് പറന്നുയരുകയായിരുന്നു.

10 വർഷം കൊണ്ട് എ320 സെഗ്മെൻ്റിലെ 1330 വിമാനങ്ങൾ വാങ്ങാനാണ് ഇൻഡിഗോയുടെ ലക്ഷ്യം. ഇതിന് മുൻപ് ഇത്തരത്തിലൊരു മൊത്തമായി വാങ്ങിയത് എയർ ഇന്ത്യയായിരുന്നു. അതിനെ മറികടക്കുന്ന ഒന്നാണ് ഇപ്പോൾ ഇൻഡിഗോ നടത്തിയിരിക്കുന്നത്. വളരെ ലാഭത്തിൽ പോകുന്ന ഒരു കമ്പനിയാണ് ഇൻഡിഗോ. പല എയർലൈൻസുകളും ഇപ്പോൾ നഷ്ടത്തിൻ്റേയും പൂട്ടലിൻ്റേയും വക്കിലെത്തി നിൽക്കുകയാണ്.
ഇൻഡിഗോയ്ക്ക് ഇതിന് മുൻപും ചില അബദ്ധങ്ങളും സംഭവിച്ചിരുന്നു. എട്ട് ട്രാൻസിറ്റ് യാത്രക്കാരുമായി ഇൻഡിഗോ അമൃത്സറിൽ നിന്ന് ബെംഗളൂരു വഴി ചെന്നൈയിലേക്ക് 6E 478 വിമാന സർവീസ് നടത്തിയിരുന്നു. അമൃത്‌സറിൽ നിന്നുള്ള വിമാനത്തിലെ എട്ട് ട്രാൻസിറ്റ് യാത്രക്കാർക്ക് സമയക്കുറവ് കാരണം ബെംഗളൂരുവിലെത്തിയ ശേഷം ചെന്നൈയിലേക്കുള്ള അവരുടെ വിമാനത്തിൽ കയറാൻ സാധിച്ചില്ലെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.
ഇൻഡിഗോ ഗ്രൗണ്ട് സ്റ്റാഫ് യാത്രക്കാരെ കണക്ഷൻ ചെയ്യാൻ സഹായിക്കുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി, എന്നാൽ സമയക്കുറവ് കാരണം അവർക്ക് വിമാനത്തിൽ കയറാൻ കഴിഞ്ഞില്ല. യാത്രക്കാർക്ക് ഒറ്റരാത്രികൊണ്ട് താമസവും ലഭ്യമായ അടുത്ത വിമാനത്തിൽ ബുക്കിംഗും വാഗ്ദാനം ചെയ്തു. എന്നാൽ യാത്രക്കാരിൽ ചിലർ വിമാനത്താവളത്തിൻ്റെ ലോഞ്ചിൽ തന്നെ കഴിച്ചുകൂട്ടിയെന്നാണ് അറിഞ്ഞത്. സാധാരണ ഇങ്ങനെയുളള അനിഷ്ടസംഭവങ്ങളുണ്ടാകാത്തതാണ്. എന്നാൽ എന്തെങ്കിലും പാകപിഴകൾ വന്നാൽ എയർലൈൻസ് അത് പരിഹരിക്കുകയും ചെയ്യും.
വിമാനത്തിൻ്റെ മുന്നിൽ അതായത് ക്യാബിന് അടുത്തുളള സീറ്റുകളാണ് കൂടുതലായി തെരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്നത്. എന്ന് കരുതി ബാക്കി സീറ്റുകൾ മോശമാണ് എന്ന് വിചാരിക്കരുതേ. നിങ്ങളുടെ യാത്രയുടെ ദൈർഘ്യം അനുസരിച്ച് സീറ്റുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. കാരണം മുന്നിലെ സീറ്റുകൾ തെരഞ്ഞെടുക്കുകയാണെങ്കിൽ ദൂരയാത്രയിൽ നിങ്ങൾക്ക് ഒരു ക്ഷീണവും ഉണ്ടാകില്ല എന്നതാണ് സത്യം. നിരക്ക് നോക്കുമ്പോൾ നിങ്ങൾ മധ്യഭാഗത്തുളള സീറ്റുകൾ തെരഞ്ഞെടുക്കാനാണ് സാധ്യത.
വിമാനത്തിൻ്റെ മോഡലും കമ്പനിയും അനുസരിച്ച് വിലയിലും വ്യത്യാസം വരും എന്ന് ഓർക്കുക. മുൻവശത്തേക്ക് നിങ്ങൾക്ക് മാറാനും സാധിക്കും. കൂടുതൽ പണം നൽകിയാൽ നിങ്ങളുടെ സീറ്റ് അപഗ്രേഡ് ചെയ്യാൻ സാധിക്കും. മുന്നിൽ സീറ്റ് ലഭിച്ചാൽ ധാരാളം ലെഗ്റൂം ഉണ്ട്, ഇറങ്ങാൻ വളരെ എളുപ്പമാണ്. അങ്ങനെ ഒരുപാട് ഗുണങ്ങളുണ്ട്.
മുൻപ് യാത്ര ചെയ്തിട്ടുളളവരാണ് നിങ്ങൾ എങ്കിൽ നിങ്ങളുടെ ഓരോ യാത്രയ്ക്കും പോയിൻ്റുകൾ ലഭിക്കും. ഈ പോയിൻ്റുകൾ നിങ്ങൾ പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഗുണം ചെയ്യും. ഈ പോയിൻ്റുകൾ റെഡീം ചെയ്യാൻ സാധിക്കുന്നു. ഇതിന് എയർ മൈൽ എന്നാണ് വിളിക്കുന്നത്. അതായത് നിങ്ങൾ ബുക്ക് ചെയ്യുന്ന എയർലൈൻസിൻ്റെ സൈറ്റിൽ ലോഗിൻ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ റിവാർഡ് പോയിൻ്റുകൾ റെഡീം ചെയ്യാൻ സാധിക്കും.


Click it and Unblock the Notifications








