എന്ത് വിശ്വസിച്ച് വിമാനത്തിൽ കയറും, ഇന്ധനം കാലിയാകുന്നത് വരെ പറപ്പിച്ചു നോക്കി ഇൻഡിഗോ പൈലറ്റ്
വിമാനത്തിൽ യാത്ര ചെയ്യണം എന്നത് എല്ലാവരുടേയും ആഗ്രഹമാണ് എന്നാൽ യാത്ര ചെയ്യുമ്പോൾ അനിഷ്ടസംഭവങ്ങൾ വന്നാലാണ് പ്രശ്നം. സമൂഹമാധ്യമങ്ങളിൽ പരാതി കൊണ്ട് വൈറലാകുന്നത് എപ്പോഴും ഇൻഡിഗോ എയർലൈൻസാണ് മുന്നിൽ. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഇന്ധനം തീരുന്നത് വരെ പറപ്പിച്ചാലുളള അവസ്ഥ എന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ. ഒരു യാത്രക്കാരൻ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അയോധ്യയിൽനിന്ന് ഡൽഹിക്കുള്ള ഇൻഡിഗോ വിമാനം ചണ്ഡിഗഡിൽ ലാൻഡ് ചെയ്തപ്പോൾ ഇന്ധന ടാങ്ക് കാലിയാണ് എന്നാണ് ആരോപണം.
ആരോപണം ഉയർന്നതോടെ ഇൻഡിഗോയ്‌ക്കെതിരെ വിരമിച്ച പൈലറ്റ് ഉൾപ്പെടെയുള്ളവർ വരെ രംഗത്തെത്തിയിരുന്നു. ഏപ്രിൽ 13ന് സർവീസ് നടത്തിയ ഇൻഡിഗോ വിമാനത്തിലാണ് ഈ സംഭവം ഉണ്ടായത്. യാത്രക്കാരനായ സതീഷ് കുമാറാണ് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന അനുഭവമെന്ന് വിശേഷിപ്പിച്ച് സംഭവത്തെക്കുറിച്ച് സമൂഹമാധ്യമത്തിൽ പങ്കിട്ടത്.

45 മിനിട്ട് മാത്രം പറക്കാനുളള ഇന്ധനമേയുളളു എന്ന് പറഞ്ഞ പൈലറ്റ് രണ്ടുതവണ ലാൻഡ് ചെയ്യാനുള്ള ശ്രമം വിജയിക്കാതായപ്പോൾ ചണ്ഡിഗഡിലേക്കു പോകുകയാണെന്ന് 5.30ന് പൈലറ്റ് അറിയിച്ചു എന്നാണ് യാത്രക്കാരൻ പറഞ്ഞത്. ഒടുവിൽ 6.10നാണ് ചണ്ഡിഗഢ് വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നത്. 45 മിനിറ്റ് പറക്കാനുള്ള ഇന്ധനം മാത്രമേ ഉള്ളൂവെന്ന് അറിയിച്ചശേഷം 115 മിനിറ്റ് ആയപ്പോഴാണ് ലാൻഡ് ചെയ്തത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക.
വെറും ഒന്നോ രണ്ടോ മിനിറ്റ് നേരം കൂടി പറക്കാനുള്ള ഇന്ധനമേ ഉണ്ടായിരുന്നുള്ളൂവെന്ന് ലാൻഡ് ചെയ്തു കഴിഞ്ഞപ്പോൾ ജീവനക്കാർ പറയുന്നതിൽനിന്നു മനസ്സിലായി എന്നാണ് സമൂഹമാധ്യമത്തിൽ പങ്കു വച്ച പോസ്റ്റിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. ഇൻഡിഗോയെ പറ്റി നിരവധി പരാതികൾ ഉയർന്നു വരുന്നുണ്ട്. അമൃത്‌സറിൽ നിന്നുള്ള വിമാനത്തിലെ എട്ട് ട്രാൻസിറ്റ് യാത്രക്കാർക്ക് സമയക്കുറവ് കാരണം ബെംഗളൂരുവിലെത്തിയ ശേഷം ചെന്നൈയിലേക്കുള്ള അവരുടെ വിമാനത്തിൽ കയറാൻ സാധിച്ചില്ലെന്നുളള വാർത്തകൾ വന്നിരുന്നു.

ഇൻഡിഗോ എയർലൈൻസിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് യാത്രക്കാർക്ക് ഒറ്റരാത്രികൊണ്ട് താമസവും ലഭ്യമായ അടുത്ത വിമാനത്തിൽ ബുക്കിംഗും വാഗ്ദാനം ചെയ്തു എന്നാണ്. എന്നാൽ യാത്രക്കാരിൽ ചിലർ വിമാനത്താവളത്തിൻ്റെ ലോഞ്ചിൽ തന്നെ കഴിച്ചുകൂട്ടിയെന്നാണ് അറിഞ്ഞത്. സാധാരണ ഇങ്ങനെയുളള അനിഷ്ടസംഭവങ്ങളുണ്ടാകാത്തതാണ്. എന്നാൽ എന്തെങ്കിലും പാകപിഴകൾ വന്നാൽ എയർലൈൻസ് അത് പരിഹരിക്കുകയും ചെയ്യും.
വിമാനത്തിൻ്റെ മറ്റ് വിവരങ്ങളിലേക്ക് നോക്കിയാൽ 10 വർഷം കൊണ്ട് എ320 സെഗ്മെൻ്റിലെ 1330 വിമാനങ്ങൾ വാങ്ങാനാണ് ഇൻഡിഗോയുടെ ലക്ഷ്യം. ഇതിന് മുൻപ് ഇത്തരത്തിലൊരു മൊത്തമായി വാങ്ങിയത് എയർ ഇന്ത്യയായിരുന്നു. അതിനെ മറികടക്കുന്ന ഒന്നാണ് ഇപ്പോൾ ഇൻഡിഗോ നടത്തിയിരിക്കുന്നത്. വളരെ ലാഭത്തിൽ പോകുന്ന ഒരു കമ്പനിയാണ് ഇൻഡിഗോ. പല എയർലൈൻസുകളും ഇപ്പോൾ നഷ്ടത്തിൻ്റേയും പൂട്ടലിൻ്റേയും വക്കിലെത്തി നിൽക്കുകയാണ്.
വിമാന യാത്ര പലര്‍ക്കും പലതാണ്. ചിലര്‍ക്ക് അത് നല്ല സുഖകരമായ അനുഭവമാകുമ്പോള്‍ ചിലര്‍ക്ക് അത് വിരസമായി അനുഭവപ്പെടുന്നു. എന്നാല്‍ ദീര്‍ഘദൂര-വിദേശ യാത്രകള്‍ക്ക് വിമാനമല്ലാതെ മറ്റൊരു എളുപ്പ മാര്‍ഗമില്ല. എങ്കിലും വിമാന യാത്രയില്‍ നമ്മള്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി ലഗേജ് ആണ്. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ഇങ്ങനെ ലഗേജുകളെ പറ്റി വേവലാതിപ്പെടേണ്ടി വരാറില്ല. കാരണം ട്രെയിനില്‍ യാത്രാ ലഗേജുകള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും, അത് ശക്തമായി പരിശോധിക്കപ്പെടാറില്ല.
എന്നാല്‍ വിമാനങ്ങളുടെ കാര്യം അങ്ങനെയല്ല. ഒരു യാത്രക്കാരന് അനുവദനീയമായ പരമാവധി ഭാരത്തില്‍ 100 ഗ്രാം പോലും കൂടരുത് എന്നാണ് എയര്‍ലൈനുകാര്‍ പറയുക. ഇതിനാല്‍ തന്നെ ലഗേജ് ഭാരം ഒപ്പിക്കല്‍ യാത്രക്കാര്‍ക്ക് വലിയ തലവേദനയാണ്. നിശ്ചിത ഭാരത്തില്‍ കൂടുതലാണെങ്കില്‍ അതിന് നമ്മള്‍ അധികം പണം നല്‍കേണ്ടിവരും. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ അനുവദിച്ചിരിക്കുന്ന ഭാരത്തേക്കാള്‍ കൂടുതല്‍ ലഗേജുകള്‍ കൊണ്ടുപോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് കരുതുക.
എങ്കില്‍ ആ ഭാരത്തിന് നിങ്ങള്‍ പണം നല്‍കാന്‍ തയ്യാറാണെങ്കില്‍ മുന്‍കൂറായി ഓണ്‍ലൈനായി പണമടയ്ക്കുന്നതാണ് നല്ലത്. ഇതിലൂടെ യാത്രാവേളയില്‍ ഉണ്ടാകുന്ന അനാവശ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ചില സമയങ്ങളില്‍ ആവശ്യത്തിന് സ്ഥലമില്ലെങ്കിലോ കൂടുതല്‍ നിരക്ക് ഈടാക്കുകയോ ചെയ്താല്‍ അധിക ലഗേജ് കൊണ്ടുപോകാന്‍ എയര്‍ലൈനുകള്‍ വിസമ്മതിക്കുന്നു.


Click it and Unblock the Notifications








