ഇൻഡിഗോ കൂടുതൽ ഉയരങ്ങളിലേക്ക്, വരുന്നു പുത്തൻ 30 എയർക്രാഫ്റ്റുകൾ

വളരെ ഇക്കണോമിക്കലായി വിമാനയാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നരുടെ ആദ്യ ചോയിസാണ് ഇൻഡിഗോ. 110-ലധികം ആഭ്യന്തര, അന്തർദേശീയ ഡെസ്റ്റിനേഷനുകളിൽ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ നെറ്റ്‌വർക്ക് ഉള്ള ഇൻഡിഗോ 2023-ൽ 100 ദശലക്ഷം യാത്രക്കാരെയാണ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന എയർലൈനുകളിൽ ഒന്നായി ഇൻഡിഗോ തങ്ങളുടെ സ്ഥാനം പിടിക്കുന്നു.

ഇൻഡിഗോ തങ്ങളുടെ അന്താരാഷ്‌ട്ര സർവീസ് വിപുലീകരിക്കുന്നതിനുള്ള ഒരു വലിയ നീക്കം നടത്തിയിരിക്കുകയാണ്. 30 വൈഡ് ബോഡി A350-900 വിമാനങ്ങൾക്കായി അവർ ഓർഡർ നൽകിയതോടെ ബ്രാൻഡിൻ്റെ വളർച്ചയുടെ ഒരു സുപ്രധാന ചുവടുവെപ്പ് അടയാളപ്പെടുത്തുകയാണ്. ഇന്ത്യൻ നഗരങ്ങളെ ലോകമെമ്പാടുമുള്ള ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്നാണ് ഇൻഡിഗോ അവകാശപ്പെടുന്നത്.

30

എ350 വിമാനങ്ങളുടെ നിർമാതാക്കളായ എയർബസും ഇൻഡിഗോയുടെ തീരുമാനത്തെ അഭിനന്ദിച്ചിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് ആഗോള വ്യോമയാനത്തിൽ ഇന്ത്യയ്ക്ക് എങ്ങനെ കൂടുതൽ അവസരങ്ങൾ തുറക്കുമെന്ന് കാണിക്കുന്നതാണ് എന്നാണ് എയർബസ് ഇവിപി ബെനോയ്റ്റ് ഡി സെൻ്റ്-എക്‌സുപെറി അഭിപ്രായപ്പെട്ടത്.

ഇതുവരെ, ഇൻഡിഗോ പ്രധാനമായും നാരോ ബോഡി എയർബസ് വിമാനങ്ങളാണ് പ്രവർത്തിപ്പിച്ചിരുന്നത്, നിർദ്ദിഷ്ട റൂട്ടുകൾക്കായി വെറും രണ്ട് ബോയിംഗ് 777 വിമാനങ്ങൾ മാത്രം. എന്നാൽ ഈ പുതിയ വാങ്ങലിലൂടെ അവർ വൈഡ് ബോഡി മാർക്കറ്റിലേക്ക് ചുവടുവെക്കുകയാണ്. ഈ പുതിയ വിമാനങ്ങളിൽ റോൾസ് റോയ്‌സിൻ്റെ ട്രെൻ്റ് XWB എഞ്ചിൻ ആണ് ലഭിക്കുന്നത്.

30

ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, ഇൻഡിഗോ റോൾസ്-റോയ്‌സുമായി 60 ട്രെൻ്റ് XWB-84 എഞ്ചിനുകൾക്കായി ഒരു കരാർ ഒപ്പിട്ടു, കരാർ പ്രകാരം, റോൾസ് റോയ്‌സിൻ്റെ സമഗ്രമായ ടോട്ടൽകെയർ സേവനം സുഗമമായ പ്രവർത്തനങ്ങൾക്കും സുപ്രധാന വശമായ എഞ്ചിനുകളുടെ സർവീസും പരിപാലനവും ഉറപ്പാക്കും.

ഞങ്ങളുടെ ട്രെൻ്റ് XWB-84 എഞ്ചിനുകൾക്കായി ഇൻഡിഗോയിൽ നിന്നുള്ള ഈ ഗണ്യമായ ഓർഡർ റോൾസ്-റോയ്‌സിൻ്റെ മികച്ച വിജയമാണെന്നാണ് റോൾസ്-റോയ്‌സ് പിഎൽസി ചീഫ് കസ്റ്റമർ ഓഫീസർ എവെൻ മക്‌ഡൊണാൾഡ് പറഞ്ഞത്. എയർലൈൻ ഓപ്പറേറ്റർമാർക്കിടയിൽ ഭാവിയിൽ തിരഞ്ഞെടുക്കാവുന്നതുമായ എഞ്ചിൻ എന്ന നിലയിൽ ട്രെൻ്റ് XWB യുടെ സ്ഥാനം ഇത് വീണ്ടും സ്ഥിരീകരിക്കുന്നു. റോൾസ് റോയ്‌സിൻ്റെ പ്രധാന വിപണിയാണ് ഇന്ത്യ.

പുതിയ വിമാനങ്ങളുടെ കൃത്യമായ കോൺഫിഗറേഷൻ ഇതുവരെ നിർണ്ണയിച്ചിട്ടില്ലെങ്കിലും, 2027-ൽ ഡെലിവറികൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഭാവിയിലെ ആവശ്യകതകളെ അടിസ്ഥാനമാക്കി 70 എയർബസ് A350 ഫാമിലി പ്ലെയിനുകൾ കൂടി വാങ്ങാൻ ഇൻഡിഗോയ്ക്ക് പദ്ധതിയുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

500 പുത്തൻ വിമാനങ്ങൾ വാങ്ങാൻ പോകുന്നു എന്നൊരു വാർത്ത ഇൻഡിഗോ നേരത്തെ അറിയിച്ചിരുന്നു.ഒറ്റത്തവണയായി ഇത്രയും വിമാനങ്ങൾ വാങ്ങുന്നത് വ്യോമയാന മേഖലയുടെ ചരിത്രത്തിൽ ആദ്യമാണെന്നാണ് കമ്പനി പറയുന്നത്. 10 വർഷം കൊണ്ട് എ320 സെഗ്മെൻ്റിലെ 1330 വിമാനങ്ങൾ വാങ്ങാനാണ് ഇൻഡിഗോയുടെ ലക്ഷ്യം. ഇതിന് മുൻപ് ഇത്തരത്തിലൊരു മൊത്തമായി വാങ്ങിയത് എയർ ഇന്ത്യയായിരുന്നു. അതിനെ മറികടക്കുന്ന ഒന്നാണ് ഇപ്പോൾ ഇൻഡിഗോ നടത്തിയിരിക്കുന്നത്.

വളരെ ലാഭത്തിൽ പോകുന്ന ഒരു കമ്പനിയാണ് ഇൻഡിഗോ. പല എയർലൈൻസുകളും ഇപ്പോൾ നഷ്ടത്തിൻ്റേയും പൂട്ടലിൻ്റേയും വക്കിലെത്തി നിൽക്കുകയാണ്.എഞ്ചിനുകൾ വിതരണം ചെയ്യുന്നതിൽ പ്രാറ്റ് ആൻഡ് വിറ്റ്നി വരുത്തിയ പിഴവ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നയിച്ചത്. അതിൻ്റെ ഫലമായി കഴിഞ്ഞ ദിവസമാണ് ഗോ ഫസ്റ്റ് പാപ്പർ ഹർജി ഫയൽ ചെയ്തത്. അത് കൊണ്ട് തന്നെ ഇത് പകുതിയിലധികം വിമാനങ്ങൾ നിലത്തിറക്കാൻ എയർലൈനിനെ നിർബന്ധിതരാക്കുകയും ചെയ്തു.

61 വിമാനങ്ങളുളള ഗോ ഫസ്റ്റ് എയർലൈൻസിൽ 28 എണ്ണം നിർത്തിവച്ചിരിക്കുകയാണ്. അതിൽ 25 വിമാനങ്ങൾക്കും എഞ്ചിൻ തകരാറാണ്. നിങ്ങൾ ഇൻഡിഗോയിൽ വിമാനയാത്ര ചെയ്തിട്ടുണ്ടോ, വിമാനത്തിലെ യാത്രയും സർവീസും നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ, നിങ്ങൾക്ക് എന്തെങ്കിലും ദുരനുഭവം ഉണ്ടായിട്ടുണ്ടോ എന്ന് കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.

More from DriveSpark

Article Published On: Friday, April 26, 2024, 14:18 [IST]
English summary
Indigo expands global reach by placing an order for 30 additional aircraft
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X