പത്തല്ല, നൂറല്ല; 500 പുത്തൻ വിമാനങ്ങൾ വാങ്ങാൻ ഇൻഡിഗോ
എല്ലാവർക്കും സുപരിചിതമായ എയർലൈൻസാണ് ഇൻഡിഗോ. പുതിയതായി കമ്പനി 500 വിമാനങ്ങൾ കൂടി എയർബസിൽ നിന്ന് വാങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. ഒറ്റത്തവണയായി ഇത്രയും വിമാനങ്ങൾ വാങ്ങുന്നത് വ്യോമയാന മേഖലയുടെ ചരിത്രത്തിൽ ആദ്യമാണെന്നാണ് കമ്പനി പറയുന്നത്. എ320 എന്ന് വിമാനമാണ് ഇൻഡിഗോ വാങ്ങാൻ പോകുന്നത്.
10 വർഷം കൊണ്ട് എ320 സെഗ്മെൻ്റിലെ 1330 വിമാനങ്ങൾ വാങ്ങാനാണ് ഇൻഡിഗോയുടെ ലക്ഷ്യം. ഇതിന് മുൻപ് ഇത്തരത്തിലൊരു മൊത്തമായി വാങ്ങിയത് എയർ ഇന്ത്യയായിരുന്നു. അതിനെ മറികടക്കുന്ന ഒന്നാണ് ഇപ്പോൾ ഇൻഡിഗോ നടത്തിയിരിക്കുന്നത്. വളരെ ലാഭത്തിൽ പോകുന്ന ഒരു കമ്പനിയാണ് ഇൻഡിഗോ. പല എയർലൈൻസുകളും ഇപ്പോൾ നഷ്ടത്തിൻ്റേയും പൂട്ടലിൻ്റേയും വക്കിലെത്തി നിൽക്കുകയാണ്.

യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർലൈൻസാണ് ലുഫ്താൻസാ. പ്രാറ്റ് ആൻ്റ് വിറ്റ്നി എഞ്ചിനുകളാണ് ലുഫ്താൻസയിൽ ഉളളത്. കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗോ ഫസ്റ്റ് എയർലൈൻസ് തങ്ങളുടെ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. പ്രാറ്റ് ആൻ്റ് വിറ്റ്നി എഞ്ചിനുകളാണ് അതിലും ഉളളത്. എഞ്ചിനുകൾ കേടായത് കാരണമാണ് വിമാനങ്ങൾ റദ്ദാക്കിയത്. ഇതേ പ്രശ്നമാണ് ലുഫ്താൻസയും നേരിടുന്നത്. മൂന്നിലൊന്ന് വിമാനങ്ങളാണ് ലുഫ്താൻസ റദ്ദാക്കിയത്.
അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻ്റ് വിറ്റ്നിയുടെ ഇൻ്റർനാഷണൽ എയ്റോ എഞ്ചിൻ നിർമിച്ചതിൽ വന്ന പിഴവ് ലുഫ്താൻസ ആരോപിച്ചിരുന്നു. എയർക്രാഫ്റ്റുകളുടെ എഞ്ചിൻ നിർമിക്കുന്നതിലും സർവീസ് ചെയ്യുന്നതിലും എല്ലാം പ്രധാനിയാണ് പ്രാറ്റ് ആൻ്റ് വിറ്റ്നി എന്ന കമ്പനി. പ്രാറ്റ് ആൻഡ് വിറ്റ്‌നി എഞ്ചിനുകളുപയോഗിക്കുന്ന രണ്ട് ഇന്ത്യൻ എയർലൈൻസുകളാണ് ഗോ ഫസ്റ്റ്, ഇൻഡിഗോ എന്നിവർ. രണ്ട് എയർലൈനുകൾക്കും പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്.

എഞ്ചിനുകൾ വിതരണം ചെയ്യുന്നതിൽ പ്രാറ്റ് ആൻഡ് വിറ്റ്നി വരുത്തിയ പിഴവ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നയിച്ചത്. അതിൻ്റെ ഫലമായി കഴിഞ്ഞ ദിവസമാണ് ഗോ ഫസ്റ്റ് പാപ്പർ ഹർജി ഫയൽ ചെയ്തത്. അത് കൊണ്ട് തന്നെ ഇത് പകുതിയിലധികം വിമാനങ്ങൾ നിലത്തിറക്കാൻ എയർലൈനിനെ നിർബന്ധിതരാക്കുകയും ചെയ്തു. 61 വിമാനങ്ങളുളള ഗോ ഫസ്റ്റ് എയർലൈൻസിൽ 28 എണ്ണം നിർത്തിവച്ചിരിക്കുകയാണ്. അതിൽ 25 വിമാനങ്ങൾക്കും എഞ്ചിൻ തകരാറാണ്.
2019 ഡിസംബറിലാണ് പ്രാറ്റ് ആൻഡ് വിറ്റ്നി നൽകിയ എൻജിനുകളുടെ ഏഴ് ശതമാനം തകരാറിലായത്. 2022 ഡിസംബറിൽ ഇത് 50 ശതമാനമായി ഉയര്‍ന്നു. പുതിയ എൻജിൻ സമയബന്ധിതമായി ലഭ്യമാക്കാമെന്ന ഉറപ്പുകളുളെല്ലാം കമ്പനി ലംഘിച്ചിരുന്നു. രണ്ട് എയർലൈൻസുകളാണ് ഒരേ സമയം ഒരേ പ്രശ്നം മൂലം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നിരിക്കുന്നത്.

നിങ്ങള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് കണ്‍ഫോം അല്ലെങ്കില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടാകും. എന്നാല്‍ വിമാനയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എപ്പോഴും കണ്‍ഫോം ടിക്കറ്റ് മാത്രമേ നമുക്ക് ലഭിക്കൂ. ഇതല്ലാത്ത പക്ഷം വിമാനത്തില്‍ ബുക്കിംഗ് ഫുള്‍ ആണെന്നും ടിക്കറ്റ് ലഭ്യമല്ലെന്നുമുള്ള അറിയിപ്പായിരിക്കും ലഭിക്കുക.
എയര്‍ലൈനുകള്‍ ഡിമാന്‍ഡിന് അനുസരിച്ച് ഒരു സര്‍വീസിന് ഓവര്‍ബുക്കിംഗ് സ്വീകരിക്കുന്നു. ഒരു വിമാനത്തില്‍ 180 പേര്‍ക്ക് യാത്ര ചെയ്യാമെന്ന് വെക്കുക. ആ വിമാനത്തിലെ ടിക്കറ്റ് റദ്ദാക്കുന്ന ആളുകളുടെ ശരാശരി എണ്ണത്തെ അടിസ്ഥാനമാക്കി എയര്‍ലൈനുകള്‍ എല്ലാ ടിക്കറ്റുകളും ഓവര്‍ബുക്ക് ചെയ്യും. ടിക്കറ്റുകള്‍ റദ്ദ് ചെയ്യപ്പെടുമ്പോള്‍ സീറ്റുകള്‍ കാലിയാക്കി പോകുന്നത് കമ്പനിക്ക് നഷ്ടമാണെല്ലോ.
ടിക്കറ്റിംഗ് ട്രെന്‍ഡുകളെക്കുറിച്ചുള്ള ഡാറ്റ വിശകലനം ചെയ്ത ശേഷമാണ് എത്ര ടിക്കറ്റുകള്‍ ഓവര്‍ബുക്ക് ചെയ്യണമെന്ന് എയര്‍ലൈനുകള്‍ തീരുമാനിക്കുന്നത്. ഇവ പലപ്പോഴും കൃത്യമാണ്. വളരെ അപൂര്‍വമായി മാത്രമേ മറുത്ത് സംഭവിക്കാറുള്ളൂ. അത്തരം സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് ഓഫര്‍ നല്‍കി രംഗം ശാന്തമാക്കാന്‍ വിമാന കമ്പനികള്‍ ശ്രമിക്കും. തങ്ങളുടെ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനും അവരെ വഞ്ചിക്കാതിരിക്കാനുമാണ് വിമാനക്കമ്പനികള്‍ ഈ ട്രിക്കുകള്‍ പ്രയോഗിക്കന്നതെന്നാണ് പറയപ്പെടുന്നത്.


Click it and Unblock the Notifications








