കമ്പോഡിയന്‍ കാടുകളിലേക്ക് സാഹസികയാത്ര പോകാം
ഇന്ത്യയിലെ പ്രമുഖ സാഹസിക ടൂറിംഗ് കമ്പനിയായ ഇൻഡ്യാമോട്ടോർഡ് ഒരു കമ്പോഡിയൻ യാത്രയ്ക്കുള്ള സന്നാഹങ്ങളൊരുക്കുന്നു. സാഹസിക ബൈക്ക് യാത്രകളിഷ്ടപ്പെടുന്നയാളാണ് നിങ്ങളെങ്കിൽ ഇതൊരു അസുലഭ അവസരമായിരിക്കും.
"ടോമ്പ് റൈഡർ - ടൂർ ഓഫ് കമ്പോഡിയ - എ റൈഡ് ത്രൂ ദി അൺഎക്സ്പ്ലോർഡ് ട്രയൽസ്" എന്നാണ് ഈ സാഹസികയാത്രയുടെ പേര്. ഏഴുദിവസം നീണ്ടുനിൽക്കുന്ന യാത്രയാണ് ആസുത്രണം ചെയ്യുന്നത്.

കമ്പോഡിയയിലെ മനുഷ്യരെത്താത്ത കൊടുംകാടുകളിലൂടെയും ബീച്ചുകളിലൂടെയുമെല്ലാമാണ് ഈ സാഹസികയാത്ര. മാർച്ച് 16 മുതൽ 22 വരെ നീളുന്ന യാത്ര തുടങ്ങുന്നത് കമ്പോഡിയയുടെ തലസ്ഥാനമായ പ്നോം പെന്നിലാണ്.
മനുഷ്യസ്പർശം അധികമേറ്റിട്ടില്ലാത്ത നിഗൂഢമായ കടൽത്തീരങ്ങളും ചെറു ദ്വീപുകളുമെല്ലാം ധാരാളമുണ്ട് കമ്പോഡിയയിൽ. അതിപുരാതനമായ ക്ഷേത്രങ്ങളും ഏറെയുണ്ട് ഈ നാട്ടിൽ. ഇവിടങ്ങളെല്ലാം സ്പർശിച്ചുകൊണ്ടുള്ളതായിരിക്കും ഈ യാത്ര.
യാത്രയ്ക്കാവശ്യമായ മോട്ടോർസൈക്കിളുകൾ ഇൻഡ്യമോട്ടോർഡ് നൽകും. എണ്ണയും അടിച്ചുകിട്ടും. ഹോണ്ട എക്സ്ആർ250, ബാജാ 250, യമഹ എക്സ്ടി 225 എന്നീ മോട്ടോർസൈക്കിളുകളാണ് ലഭ്യമായിട്ടുള്ളത്. പരിചയസമ്പന്നരായ ഗൈഡുകളും യാത്രക്കാർക്കൊപ്പമുണ്ടാകും.
1,29,000 രൂപയാണ് ഈ യാത്രയുടെ മൊത്തം ചെലവായി നൽകേണ്ടത്. അഡംബര ഹോട്ടലുകളിലായിരിക്കും താമസസൗകര്യം. ഭക്ഷണവും ഈ തുകയിലൊതുങ്ങുന്നുണ്ട്. മെക്കാനിക്, എയർപോർടിൽ നിന്ന് താമസസ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രാസൗകര്യം എന്നിവയും ഇതിലുൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം:
ആനന്ദ് ധർമരാജ് - +91 998 082 9440
[email protected]
www.indimotard.com


Click it and Unblock the Notifications








