അച്ഛനും അമ്മയ്ക്കും യുട്യൂബറിൻ്റെ സമ്മാനം 60 ലക്ഷം രൂപയുടെ എസ്‌യുവി, കൈയ്യടിച്ച് സോഷ്യൽ മീഡിയ
മാതാപിതാക്കൾക്ക് സമ്മാനം കൊടുത്ത് ഞെട്ടിക്കുന്ന പല വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ നിങ്ങൾ കണ്ടിട്ടുണ്ടാവാം. ടൊയോട്ട ഫോർച്യൂണർ ലെജൻഡർ എന്ന സ്വപ്ന കാർ തൻ്റെ മാതാപിതാക്കൾക്ക് സമ്മാനിക്കുന്ന ഒരു യുട്യൂബ് വീഡിയോയാണ് ഇപ്പോഴത്തെ വൈറൽ വീഡിയോ. ബാബു ഭയ്യ എന്നറിയപ്പെടുന്ന ദി യുകെ07 റൈഡറാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എസ്‌യുവിയുടെ ഡെലിവറി താൻ എടുത്തിട്ടുണ്ടെന്നും കുടുംബത്തിൽ ആർക്കും ഇതിനെക്കുറിച്ച് അറിയില്ലെന്നും അവതാരകൻ വിശദീകരിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. അവൻ മാതാപിതാക്കളെ ഞെട്ടിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. രക്ഷിതാക്കൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതിനാൽ തനിക്ക് ഭയമാണെന്നും അദ്ദേഹം പറയുന്നുണ്ട്.
ഡെലിവറി കഴിഞ്ഞ്, ഉടമ കാർ നേരെ അവൻ്റെ മാതാപിതാക്കൾ താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുപോകുന്നു. വീട്ടിലേക്കുള്ള ഡ്രൈവ് ഒരുപാട് വികാരങ്ങൾ നിറഞ്ഞതായിരുന്നു, അവതാരകന് ഒരേ സമയം സന്തോഷവും ഭയവും കൊണ്ട് നിറഞ്ഞിരിക്കുന്ന അവസ്ഥയാണ്. വീട്ടിലെത്തിയപ്പോൾ മാതാപിതാക്കൾ പുറത്ത് പോയിരിക്കുകയായിരുന്നു. അവർ എത്തിയപ്പോഴേക്കും നിങ്ങളുടെ ഒരു ആഗ്രഹം ഞാൻ സാധിക്കുകയാണ് എന്ന് പറഞ്ഞ് കാറിനടുത്തേക്ക് കൊണ്ടു പോകുന്നത് കാണാം.

വാഹനം കണ്ട് സന്തോഷം കൊണ്ട് മാതാപിതാക്കളുടെ കണ്ണുനിറയുകയാണ്. ടൊയോട്ട ഫോർച്യൂണർ ലെജൻഡർ ഏഴ് സീറ്റർ എസ്‌യുവിയാണ്, ഇതിൻ്റെ വില ആരംഭിക്കുന്നത് 43.66 ലക്ഷം രൂപ മുതൽ 47.64 ലക്ഷം രൂപ വരെയാണ്. 204 PS പവറും 500 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.8 ലിറ്റർ ഡീസൽ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്തേകുന്നത്. 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഡീസൽ എഞ്ചിൻ മാത്രമാണ് ലെജൻഡർ വാഗ്ദാനം ചെയ്യുന്നത്. 4×2 അല്ലെങ്കിൽ 4×4 പവർട്രെയിൻ ഉപയോഗിച്ച് ലെജൻഡർ തിരഞ്ഞെടുക്കാം.
പുതിയതായി ഫോർച്ച്യൂണറിന് ഒരു ലീഡർ എഡീഷൻ കമ്പനി നൽകിയിട്ടുണ്ട്. സ്റ്റാൻഡേർഡ് വേരിയന്റുകളേക്കാൾ കൂടുതൽ സവിശേഷതൾ വാഗ്‌ദാനം ചെയ്‌തുകൊണ്ടാണ് ടൊയോട്ട ഫോർച്യൂണർ ലീഡർ എഡിഷൻ ഇന്ത്യൻ വിപണിയിലേക്ക് കടന്നുവരുന്നത്. ഫോർച്യൂണറിൽ തന്നെ വ്യതിരിക്തമായ സ്റ്റൈലിംഗ് ഘടകങ്ങളും അധിക ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്ന മോഡൽ തേടുന്നവർ പറ്റിയ മോഡലാണിത്. താത്പര്യമുള്ളവർക്ക് ടൊയോട്ട ഡീലർഷിപ്പ് മുഖേനയോ അല്ലെങ്കിൽ ഓൺലൈൻ വഴിയോ വാഹനം ഇപ്പോൾ ബുക്ക് ചെയ്യാനാവും.

മുന്നിലും പിന്നിലും ബമ്പർ സ്‌പോയിലറുകൾ, ബ്ലാക്ക്, വൈറ്റ്, ക്ലാരിറ്റി എന്നിവയിൽ ഡ്യുവൽ ടോൺ എക്സ്റ്റീരിയർ പെയിൻ്റ് ഓപ്ഷനും ബ്ലാക്ക് അലോയ് വീലുകളുമാണ് ടൊയോട്ട ഫോർച്യൂണർ ലീഡർ എഡിഷനെ അഴകുറ്റതാക്കാനായി കമ്പനി ഉപയോഗിച്ചിരിക്കുന്നത്. സ്‌പോയിലറുകൾ ഉൾപ്പെടെയുള്ള ചില ആക്‌സസറികൾ അംഗീകൃത ഡീലർമാർ ഇൻസ്റ്റാൾ ചെയ്യും. ഇൻ്റീരിയറിൽ ഡ്യുവൽ-ടോൺ സീറ്റുകളും വയർലെസ് ചാർജർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ-ഫോൾഡിംഗ് മിററുകൾ തുടങ്ങിയ നൂതന ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫോർച്യൂണർ ലീഡർ എഡിഷൻ അതിൻ്റെ ബോൾഡ് ശൈലിയെ കൂടുതൽ സവിശേഷതകളോടെ മെച്ചപ്പെടുത്തുകയും കരുത്തും സ്റ്റൈലും കൂടുതൽ കൈവരിക്കുവാനുമാണ് ഡിസൈൻ ചെയ്‌തിരിക്കുന്നതെന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോറിലെ സെയിൽസ്, സർവീസ്, യൂസ്ഡ് കാർ ബിസിനസ് വൈസ് പ്രസിഡന്റ് ശബരി മനോഹർ പറഞ്ഞു. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 2.8 ലിറ്റർ ഡീസൽ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്.

മാനുവൽ മോഡലുകൾ 201 bhp പവറിൽ പരമാവധി 420 Nm torque നൽകുമ്പോൾ ഫോർച്യൂണർ ലീഡർ എഡിഷൻ ഓട്ടോമാറ്റിക് വേരിയന്റ് 201 bhp കരുത്തിൽ 500 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ പ്രത്യേക പതിപ്പ് 4X2 രൂപത്തിൽ മാത്രമേ വാങ്ങാനാവൂവെന്നും ടൊയോട്ട പ്രത്യേകം പറയുന്നു. 2009-ൽ അവതരിപ്പിച്ചതു മുതൽ ടൊയോട്ട ഫോർച്യൂണർ ഇന്ത്യൻ വിപണിയിലെ സുപ്രധാന മോഡലുകളിൽ ഒന്നാണ്.
2023-24 സാമ്പത്തിക വർഷത്തിൽ ടൊയോട്ട 48 ശതമാനം വളർച്ചയുമായി മൊത്തവിൽപ്പന 2.65 ലക്ഷം യൂണിറ്റിലെത്തി. ഈ നേട്ടം കൈവരിക്കാൻ ഫോർച്യൂണർ വഹിച്ച പങ്കും ചെറുതല്ലെന്ന് വേണം പറയാൻ. മുൻ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വിൽപ്പന 1.77 ലക്ഷം യൂണിറ്റായിരുന്നു. ഈ വളർച്ചയ്ക്ക് കാരണം ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ തുടങ്ങിയ മോഡലുകളുടെ സുസ്ഥിരമായ വിജയമാണ്.


Click it and Unblock the Notifications








