വീട്ടിൽ പോകാൻ ടാക്സി കിട്ടിയില്ല; സൊമാറ്റോ ഓർഡർ ചെയ്ത് ഡെലിവറി ഏജൻ്റിനൊപ്പം കുമ്മനടിച്ച് യുവാവ്
വീട്ടിൽ പോകാൻ ടാക്സി ബുക്ക് ചെയ്യുന്നതിന് മുൻപ് ചിലർ ചെയ്യുന്നത് ലിഫ്റ്റ് അടിക്കാനാണ്, അതു കിട്ടിയില്ല എങ്കിൽ നേരെ ടാക്സി വിളിക്കും, എന്നാൽ ടാക്സിയും കിട്ടുന്നില്ല എങ്കിൽ എന്തു ചെയ്യും മല്ലയ്യാ എന്ന് ചോദിച്ചു നിന്നപ്പോഴാണ് ഒരു യുവാവിന് ഐഡിയ കിട്ടിയത്. ആൻ ഐഡിയ ക്യാൻ ചെയ്ഞ്ച് യുവർ ലൈഫ് എന്നാണല്ലോ ആദിത്യ ബിർള പറഞ്ഞേക്കുന്നത്. അടുത്തുള്ള മാളിൽ കയറി അവിടെ നിന്ന് ഒരു ബർഗർ ഓർഡർ ചെയ്തു, ഓർഡർ നൽകിയ ശേഷം, ഡെലിവറി റൈഡർ എത്തുന്നതുവരെ അദ്ദേഹം മാളിനുള്ളിലെ റെസ്റ്റോറന്റിൽ കാത്തുനിന്നു.
ഡെലിവറി ബോയ് എത്തിയപ്പോൾ അയാളോട് കാര്യങ്ങളെല്ലാം വിശദീകരിക്കുകയും അദ്ദേഹം പൂർണസമ്മതം മൂളുകയും ചെയ്തു. വീട്ടിൽ എത്തിയതിന് ശേഷം അദ്ദേഹം ഡെലിവറിയ ബോയ്ക്കൊപ്പം ചിത്രം എടുക്കുകയും ചെയ്തു. ഇതാദ്യമായിട്ടല്ല ഇത്തരം ഒരു പ്രവർത്തി നടക്കുന്നത്. ബംഗ്ലൂരുവിലെ ട്രാഫിക് ബ്ലോക്കിൽ പിസ്സ ഓർഡർ ചെയ്യുകയും, ലൈവ് ലൊക്കേഷൻ വഴി സ്ഥലം മനസിലാക്കി ഓർഡർ നൽകുകയും ചെയ്ത വാർത്ത നമ്മൾ നൽകിയിരുന്നു.

യുവ പ്രൊഫഷണലുകള്‍ അവരുടെ ഓഫീസുകളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ വഴികള്‍ തേടുകയായിരുന്നു. അവരില്‍ പലരും കൂടുതല്‍ സുഖപ്രദമായ യാത്രയ്ക്കായി 'കാര്‍പൂള്‍' ചെയ്യുന്നു. കാര്‍പൂള്‍ എന്നത് ഒരു കൂട്ടം കാര്‍ ഉടമകളെ സൂചിപ്പിക്കുന്നു. അവര്‍ ഗ്രൂപ്പിലെ എല്ലാവരെയും ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്നു. അങ്ങനെ ഒരു സമയം ഒരു കാര്‍ മാത്രമേ ഉപയോഗിക്കൂ.
കാര്‍പൂള്‍ ആപ്പുകളുടെ വരവോടെ ഒരേ ദിശയില്‍ സഞ്ചരിക്കുന്ന അപരിചിതരെയും അത്തരം ഗ്രൂപ്പുകളില്‍ ചേരാന്‍ അനുവദിക്കുന്നു.ജോലി ആവശ്യാര്‍ത്ഥം കേരളത്തിന്റെ പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ കാര്‍ പൂളിംഗ് ആപ്പുകളുടെ പ്രയോജനം അനുഭവിച്ചറിയുന്നവരാണ്. കാര്‍പൂളിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നത് ദൈനംദിന യാത്രകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുകയും നഗരവാസികള്‍ക്ക് ഒരു ശല്യമായി മാറിയ കനത്ത ട്രാഫിക് ജാമുകള്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്നാണ് പൊതുവേ ബെംഗളൂരുവില്‍ വസിക്കുന്നവര്‍ പറയുന്നത്.
മാത്രമല്ല ദൈനംദിന യാത്രകള്‍ക്കായി ചെലവഴിക്കുന്ന പണം ലാഭിക്കാനും ഇത് സഹായിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ബംഗളൂരു നഗരത്തില്‍ ഗതാഗതക്കുരുക്ക് ഏറുന്ന സാഹചര്യത്തില്‍ ദൈനംദനിന യാത്രക്കാരെ ഞെട്ടിക്കുന്ന മറ്റൊരു പ്രഖ്യാപനം വന്നിരിക്കുകയാണ്. ക്വിക്ക് റൈഡ്, സൂം തുടങ്ങിയ കാര്‍പൂളിംഗ് ആപ്പുകള്‍ പോലുള്ള വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ഈ കേസില്‍ പിടിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ കനത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സസ്പെന്‍ഡ് ചെയ്യുകയോ വാഹന ഉടമയില്‍ നിന്ന് 10,000 രൂപ പിഴയോ ഈടാക്കുകയോ ചെയ്യും. വാണിജ്യ ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ കാര്‍പൂളിംഗ് ആപ്പുകള്‍ നിയമം ലംഘിക്കുന്നതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കാര്‍ പൂളിംഗ് ആപ്പുകള്‍ക്കെതിരെ ബെംഗളൂരു നരഗത്തിലെ ടാക്സി ഡ്രൈവര്‍ നിരന്തരമായി പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പിന്റെ നടപടി.
കാര്‍ പൂളിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നവരെ ടാക്‌സി ഡ്രൈവര്‍മാര്‍ അപമാനിക്കുന്ന വീഡിയോ അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബൈക്ക് ടാക്‌സി അഗ്രിഗേറ്റര്‍മാരായ റാപ്പിഡോ, ഓല, ഊബര്‍ എന്നിവയെ എതിര്‍ക്കുന്നവക്കൊപ്പം കാര്‍ പൂളിംഗ് അഗ്രിഗേറ്റര്‍മാരായ ക്വിക്ക് റൈഡിനെയും അവര്‍ എതിര്‍ക്കുന്നു. സ്വകാര്യ വാഹനങ്ങള്‍ കാര്‍പൂളിങ്ങിന് ഉപയോഗിക്കുന്നതിനെതിരെ നടപടിയെടുക്കാന്‍ നഗരത്തിലെ വിവിധ ആര്‍ടി ഓഫീസുകള്‍ക്ക് ഗതാഗത വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാര്‍പൂളിങ്ങിന് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം വാണിജ്യ ആവശ്യങ്ങള്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് വാഹന ഉടമകള്‍ തങ്ങളുടെ വാഹനങ്ങള്‍ ടാക്‌സികളായി രജിസ്റ്റര്‍ ചെയ്യണമെന്ന് കര്‍ണാടകയിലെ ഒരു രാജ്യസഭ എംപി അഭിപ്രായപ്പെട്ടു. ബെംഗളൂരു ഗതാഗത വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 73.6 ലക്ഷം ഇരുചക്രവാഹനങ്ങളും 23.5 ലക്ഷം ഫോര്‍വീലറുകളും ഉള്‍പ്പെടെ 1.1 കോടിയിലധികം വാഹനങ്ങള്‍ നിലവില്‍ നഗരത്തിലെ നിരത്തുകളിലുണ്ട്.
ഇന്ത്യയുടെ സിലിക്കണ്‍ വാലിയെന്നറിയപ്പെടുന്ന ബെംഗളൂരുവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളയാളുകള്‍ വസിക്കുന്നുണ്ട്. നഗരത്തിലെ വാഹന ഉടമകളില്‍ ഭൂരിഭാഗവും ദിവസേന ഓഫീസില്‍ പോകുന്നവരാണ്. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷനേടാനും യാത്ര സുഖമമാക്കാനും പണം ലാഭിക്കാനും വേണ്ടിയാണ് ബെംഗളൂരു നിവാസികള്‍ കാര്‍ പൂളിംഗിനെ ആശ്രയിക്കുന്നത്. കാര്‍ പൂളിംഗ് ക്യാബ് ഡ്രൈവര്‍മാരുടെ കഞ്ഞികുടി മുട്ടിക്കുമെന്നത് തെറ്റായ വാദമെന്നാണ് ക്വിക്ക് റൈഡ് പറയുന്നത്.


Click it and Unblock the Notifications








