ഉത്തരേന്ത്യക്കാരെ ഇത്ര എളുപ്പം പറ്റിക്കാമെന്നോ? യൂട്യൂബര്‍ ഒരുക്കിയ 'പരീക്ഷണത്തില്‍' വീണത് നിരവധിപേര്‍
സമ്പാദിക്കുന്ന പണത്തിനും ചെലവഴിക്കുന്ന പണത്തിനും വരെ നികുതിയടക്കുന്ന രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. ഒരു വാഹനം വാങ്ങുമ്പോള്‍ ഏതാനും വര്‍ഷത്തേക്കുള്ള റോഡ് നികുതി നമ്മള്‍ അടയ്ക്കുന്നു. ഇതിന് പുറമെ എക്‌സ്പ്രസ് ഹൈവേകളിലും മറ്റും ടോള്‍ ബൂത്തുകളിലും വാഹന ഉപയോക്താക്കള്‍ പണം കൊടുക്കുന്നുണ്ട്. രാജ്യത്തെ റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും അവയുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമായാണ് നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ടോള്‍ പ്ലാസകള്‍ സ്ഥാപിക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് ഉയര്‍ന്ന ടോള്‍ ഫീസ് ഈടാക്കുന്നുവെന്ന് പറഞ്ഞ് പലപ്പോഴും പല സംഘടനകളും ഇത്തരം ടോള്‍ ബൂത്തുകളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാറുണ്ട്.
രാജ്യത്ത് മൊത്തത്തില്‍ ഇപ്പോള്‍ ടോള്‍ പിരിവ് ഫാസ്ടാഗ് സംവിധാനം മുഖേനയാണ്. ഇത് ടോള്‍ബൂത്തുകളിലെ തിരക്കുകള്‍ കുറയ്ക്കാനും സുതാര്യത കൈവരിക്കാനും വേണ്ടിയാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. അതായത് ടോള്‍ബൂത്തുകളിടെ കടന്ന് പോകുന്ന വാഹനങ്ങളുടെ ടാഗ് സ്‌കാര്‍ ചെയ്ത് ഓട്ടോമാറ്റിക്കായി പണം ഈടാക്കുന്ന സംവിധാമാണ് നിലവില്‍ ഉള്ളത്. എന്നാല്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇപ്പോഴും ഇത്തരം നൂതന സംവിധാനങ്ങള്‍ വന്ന വിവരം പോലും അറിയാത്ത ആളുകള്‍ ഉണ്ട് എന്നതാണ് വാസ്തവം.

അധികാരികളുടെ നടപടികള്‍ ഭയന്ന് ചോദ്യം ചെയ്യുക പോലും ചെയ്യാതെ ടോള്‍ അടച്ച് പോകുന്ന ആളുകള്‍ ഉണ്ട് എന്ന് കാണിക്കുന്ന വീഡിയോ ഇപ്പോള്‍ ഇന്റനെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പൊതുവേ വളരെ സഹകരണ മനോഭാവമുള്ള ഇന്ത്യക്കാര്‍ അധികാരികളെ ചോദ്യം ചെയ്യാതെ പലപ്പേഴും അനാവശ്യ നികുതികളും ടോളുകളും അടയ്ക്കുന്നു. ഇന്ത്യയിലെ വാഹന ഉടമകളെ കബളിപ്പിക്കാന്‍ എത്ര എളുപ്പമാണെന്ന് കാണിക്കാന്‍ വേണ്ടി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും കൂട്ടാളികളും ചേര്‍ന്ന് റോഡിന്റെ മധ്യത്തില്‍ വ്യാജ ടോള്‍ ബൂത്ത് സ്ഥാപിച്ചു.
സംശയമില്ലാത്ത ഡ്രൈവര്‍മാര്‍ ടോള്‍ നികുതി നല്‍കാന്‍ തുടങ്ങിയതോടെ ഇന്ത്യയിലെ ജനങ്ങള്‍ ഒരുകാര്യവുമില്ലാത്ത കാര്യങ്ങള്‍ക്ക് പോലും പണം നല്‍കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നാണ് ഈ പരീക്ഷണം വഴി തെളിഞ്ഞിരിക്കുന്നത്. ആളുകളില്‍ അവബോധം വളര്‍ത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എക്‌സ്‌പെരിമെന്റ് കിംഗ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു ഈ സോഷ്യല്‍ എക്‌സ്‌പെരിമെന്റ്. 3 ലക്ഷത്തോളം ആളുകളാണ് ഈ പേജ് പിന്തുടരുന്നത്.

ഒരു യഥാര്‍ത്ഥ ടോള്‍ ബൂത്ത് സ്ഥാപിക്കുന്നതിന് ലക്ഷക്കണക്കിന് രൂപ ചിലവാകും. എന്നാല്‍ വളരെ കുറഞ്ഞ ചെലവില്‍ ടോള്‍ ബൂത്ത് സജ്ജീകരിച്ചാണ് ഇന്‍ഫ്‌ലുവന്‍സറും സംഘവും പരീക്ഷണം നടത്തിയത്. 'സ്‌റ്റോപ്പ്' എന്ന് എഴുതിയ ബോര്‍ഡ് സഹിതം മഞ്ഞയും കറുപ്പും പെയിന്റ് അടിച്ച ഒരു തടസ്സവും ഇവര്‍ നടുറോഡില്‍ സ്ഥാപിച്ചു. വിശ്വാസ്യത കൈവരുത്താന്‍ ഒരു ഓഫീസ് ബൂത്തും വ്യാജ സൈറണ്‍ ഘടിപ്പിച്ച ഒരു കാര്‍ അവര്‍ സമീപത്തായി പാര്‍ക്ക് ചെയ്തിട്ടുണ്ട്.
ഇതോടൊപ്പം അവരുടെ വ്യാജ ടോള്‍ ബൂത്തില്‍ മറ്റ് ചില വാഹനങ്ങളും പാര്‍ക്ക് ചെയ്തിട്ടുണ്ട്. വീഡിയോയില്‍ ഒരു മാരുതി സുസുക്കി ഈക്കോ വാന്‍ അവരുടെ വ്യാജ ടോള്‍ ബൂത്തില്‍ ആദ്യം എത്തുന്നത് കാണാം. ആ വാഹനത്തിലുണ്ടായിരുന്നവര്‍ പണം കൊടുത്തു. വാഹന ഉടമകളില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ അവര്‍ ഉദ്ദേശിച്ചിരുന്നില്ല. പകരം അവരില്‍ അവബോധം വളര്‍ത്തുകയായിരുന്നു ഇന്‍ഫ്‌ലുവന്‍സറുടെ ലക്ഷ്യം.
ആദ്യത്തെ ഇക്കോ വാന്‍ ഡ്രൈവറില്‍ നിന്ന് അവര്‍ 50 രൂപ ടോള്‍ വാങ്ങി ഒരു 100 രൂപ നോട്ട് അയാള്‍ക്ക് നല്‍കി.

ആശയക്കുഴപ്പത്തിലായ ഇക്കോ വാന്‍ ഡ്രൈവറോട് ഇതെല്ലാം ഒരു നാടകമാണെന്ന് അറിഞ്ഞപ്പോള്‍ സന്തോഷവാനായി. ഈക്കോ വാന്‍ ഉടമ മാത്രമല്ല ഈ വഴി കടന്ന് പോയ നിരവധി വാഹനങ്ങളും ഇത് വ്യാജ ടോള്‍ ബൂത്ത് ആണെന്നറിയാതെ പണം കൊടുത്തു. ഇവരോടും ഇതോ സമീപനമാണ് ഇന്‍ഫലുവന്‍സറും സംഘവും സ്വീകരിച്ചത്. ഇത്തരം സംഭവങ്ങള്‍ ഉത്തരേന്ത്യയില്‍ മാത്രമേ അരങ്ങേറൂ എന്ന് തെറ്റിദ്ധരിക്കരുത്.
ഇന്ന് ആളുകള്‍ ഏറ്റവും കൂടുതല്‍ വില കല്‍പ്പിക്കുന്നത് സമയത്തിനായതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ പണം കൊടുത്ത് വേഗം രക്ഷപ്പെടാനാകും മലയാളികളും ശ്രമിക്കുക. ആ സമയത്ത് ഇത് വ്യാജ ടോള്‍ ബൂത്ത് ആണോ എന്ന കാര്യമൊന്നും പരിശോധിക്കാന്‍ തുനിഞ്ഞെന്ന് വരില്ല. ഇന്ത്യ പോലുള്ള തട്ടിപ്പിനായി ഇത്തരം ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ച സംഭവങ്ങളും ഉണ്ട്. അതുകൊണ്ട് ഒരു വ്യാജ ടോള്‍ ബൂത്ത് എങ്ങനെ തിരിച്ചറിയാമെന്ന് നമ്മള്‍ അറിഞ്ഞ് വെക്കേണ്ടതുണ്ട്.
ടോള്‍ ബൂത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ അല്ലെങ്കില്‍ സംസ്ഥാന അതോറിറ്റിയുടെ ലോഗോയോ അനുബന്ധ വിവരങ്ങളോ പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്ന് നിങ്ങള്‍ ആദ്യം പരിശോധിക്കണം. ഇതിനുപുറമെ, ടോള്‍ ബൂത്തില്‍ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥര്‍, സിസിടിവി ക്യാമറകള്‍, ഫാസ്റ്റ് ടാഗ് പോലുള്ള ഡിജിറ്റല്‍ പേയ്മെന്റ് ഓപ്ഷനുകള്‍ എന്നിവയുണ്ടോ എന്ന് നിങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.
വ്യാജ ടോള്‍ ബൂത്തുകള്‍ ആണെങ്കില്‍ അവര്‍ ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ സ്വീകരിച്ചെന്ന് വരില്ല. പിടിക്കപ്പെടാതിരിക്കാനാണ് അത്. ഒരു വ്യാജ ടോള്‍ ബൂത്ത് ശ്രദ്ധയില്‍ പെട്ടാല്‍ ആദ്യം ചെയ്യേണ്ടത് അത് ഏറ്റവും അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കുക എന്നതാണ്. കൂടുതല്‍ ആളുകള്‍ ഈ കെണിയില്‍ വീഴാതിരിക്കാന്‍ ഒരു പൗരന്‍ എന്ന നിലയില്‍ ഇത് നാം ചെയ്‌തേ മതിയാകൂ.


Click it and Unblock the Notifications








