റോയൽ ഷമി! പുത്തൻ Continental GT 650 സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി

സിനിമ താരങ്ങളെ പോലെ തന്നെ നമ്മുടെ ക്രിക്കറ്റ് താരങ്ങളിൽ പലരും വണ്ടി ഭ്രാന്തന്മാർ ആണ്. മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ഇതിന് ഒരു ഉത്തമ ഉദാഹരണമാണ്. തങ്ങളുടെ ഗരാജിലേക്ക് പുത്തൻ മോഡലുകൾ ചേർക്കാൻ അവരിൽ ഭൂരിഭാഗവും വളരെ ഉത്സുകരാണ്.

റോയൽ ഷമി! പുത്തൻ Continental GT 650 സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി

ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും പുതിയ റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ GT 650 തന്റെ കളക്ഷനിലേക്ക് ചേർത്തിരിക്കുകയാണ്. മിസ്റ്റർ ക്ലീൻ എന്ന ടോപ്പ് എൻഡ് വേരിയന്റാണ് അദ്ദേഹം തെരഞ്ഞെടുത്തത്.

റോയൽ ഷമി! പുത്തൻ Continental GT 650 സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി

ഇതിൽ അടിസ്ഥാനപരമായി, മോട്ടോർസൈക്കിളിന്റെ ഫ്യുവൽ ടാങ്ക് ക്രോമിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. 3.31 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്‌-ഷോറൂം വില, അതേസമയം കോണ്ടിനെന്റൽ GT 650 -യുടെ പ്രാരംഭ എക്സ്-ഷോറൂം വില 3.05 ലക്ഷം രൂപയാണ്.

റോയൽ ഷമി! പുത്തൻ Continental GT 650 സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി

നിലവിൽ റോയൽ എൻഫീൽഡിന്റെ മുൻനിര മോഡലാണ് GT 650. അതിന് മുമ്പ്, GT 535 ആയിരുന്നു റോയൽ എൻഫീൽഡിന്റെ മുൻനിര മോട്ടോർസൈക്കിൾ. ഇപ്പോൾ, GT 535 ബ്രാൻഡ് നിർത്തലാക്കി, കൂടാതെ റോയൽ എൻഫീൽഡ് പുതിയ മുൻനിര മോട്ടോർസൈക്കിളുകൾക്കായി പ്രവർത്തിക്കുകയാണ്.

റോയൽ ഷമി! പുത്തൻ Continental GT 650 സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി

കഫേ റേസർ ഡിസൈൻ ശൈലി കാരണം കോണ്ടിനെന്റൽ GT 650 ഏറ്റവും മനോഹരമായ മോട്ടോർസൈക്കിളുകളിൽ ഒന്നായി പലരും കരുതുന്നു. ഇന്നത്തെ ലോകത്ത്, പല നിർമ്മാതാക്കളും കഫേ റേസറുകൾ ചെയ്യുന്നില്ല.

റോയൽ ഷമി! പുത്തൻ Continental GT 650 സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി

ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, വൃത്താകൃതിയിലുള്ള ഹാലജൻ ഹെഡ്‌ലാമ്പ്, റേസിംഗ് കൗളോടുകൂടിയ സിംഗിൾ-സീറ്റ്, 12.5 ലിറ്റർ ഫ്യുവൽ ടാങ്ക്, ബ്ലാക്ക്-ഔട്ട് സ്‌പോക്ക് വീലുകൾ എന്നിവയുമായാണ് മോട്ടോർസൈക്കിൾ വരുന്നത്.

റോയൽ ഷമി! പുത്തൻ Continental GT 650 സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി

കോണ്ടിനെന്റൽ GT 650 -ക്ക് റോയൽ എൻഫീൽഡ് നിരവധി ആക്‌സസറികൾ വാഗ്ദാനം ചെയ്യുന്നു. ടൂറിംഗ് സീറ്റുകൾ, സസ്‌പെൻഷൻ ഫിനിഷറുകൾ, എഞ്ചിൻ ഗാർഡുകൾ, റേസിംഗ് സിംഗിൾ സീറ്റ് കൗൾസ്, ഫ്ലൈ സ്‌ക്രീനുകൾ, റിസർവോയർ ക്യാപ്‌സ്, ഓയിൽ ഫിൽട്ടർ ക്യാപ്‌സ്, ബാർ-എൻഡ് ഫിനിഷറുകൾ, ഹീൽ ഗാർഡുകൾ, സ്വിംഗ്‌ആം ബോബിൻസ്, സംമ്പ് ഗാർഡ്, ഫോർക്ക് ഗെയ്‌റ്ററുകൾ, ഇൻടേക്ക് കവറുകൾ, ബാർ-എൻഡ് മിററുകൾ, ടൂറിംഗ് മിററുകൾ, സോഫ്റ്റ് പാനിയർ റെയിലുകൾ, വാട്ടർ റെസിസ്റ്റന്റ് കവറുകൾ, ബ്ലാക്ക് സോഫ്റ്റ് പാനിയറുകൾ എന്നിവയും റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുന്നു.

റോയൽ ഷമി! പുത്തൻ Continental GT 650 സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി

എയർ-ഓയിൽ കൂൾഡ് 648 സിസി, ഫ്യൂവൽ-ഇഞ്ചക്‌റ്റഡ്, ഫോർ-സ്ട്രോക്ക്, പാരലൽ-ട്വിൻ പെട്രോൾ എഞ്ചിനിലാണ് GT 650 വരുന്നത്. ഇത് 7,150 rpm -ൽ 47 bhp പരമാവധി കരുത്തും 5,250 rpm -ൽ 52 Nm പരമാവധി torque ഉം ഉൽപ്പാദിപ്പിക്കും.

റോയൽ ഷമി! പുത്തൻ Continental GT 650 സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി

സ്ലിപ്പും അസിസ്റ്റ് ക്ലച്ചും ലഭിക്കുന്ന ആറ് സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു. ആഴത്തിലുള്ള മുഴങ്ങുന്ന ശബ്ദത്തിനായി എഞ്ചിന് 270 ഡിഗ്രി ക്രാങ്ക് ലഭിക്കുന്നു. മാത്രമല്ല, 80 ശതമാനം torque ഉം 2,500 rpm -ൽ മാത്രം ലഭ്യമാണെന്ന് റോയൽ എൻഫീൽഡ് പറയുന്നു. സുഗമവും ടോർക്കിയുമായി ഡെലിവറിയ്ക്ക് പേരുകേട്ടതാണ് ഈ എഞ്ചിൻ.

റോയൽ ഷമി! പുത്തൻ Continental GT 650 സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി

മിസ്റ്റർ ക്ലീൻ കൂടാതെ നാല് നിറങ്ങളുണ്ട്. ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ, റോക്കർ റെഡ് എന്നീ ഷേഡുകളുണ്ട്. ഇവയ്ക്ക് 3.05 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. പിന്നെ ഡക്സ് ഡീലക്സ്, വെന്റുറ സ്റ്റോം എന്നിവയുമുണ്ട്. ഇവ രണ്ടിനും 3.14 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

റോയൽ ഷമി! പുത്തൻ Continental GT 650 സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി

മുൻവശത്ത് 320 mm ഡിസ്‌കും പിന്നിൽ 240 mm ഡിസ്‌ക്കും ബ്രേക്കിംഗ് ഡ്യൂട്ടി കൈകാര്യം ചെയ്യുന്നു. സ്റ്റാൻഡേർഡായി ഡ്യുവൽ-ചാനൽ ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനത്തോടെയാണ് മോട്ടോർസൈക്കിൾ വരുന്നത്. 18 ഇഞ്ച് സ്‌പോക്ക് വീലുകളാണ് റോയൽ എൻഫീൽഡ് ഉപയോഗിക്കുന്നത്. മുൻവശത്തെ ടയറുകൾ 100/90 യൂണിറ്റാണ്, പിന്നിൽ 130/70 പ്രൊഫൈലും വരുന്നു.

റോയൽ ഷമി! പുത്തൻ Continental GT 650 സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി

ബോൾട്ട് ട്രസ്സിംഗുള്ള ഒരു ട്യൂബുലാർ ഫ്രെയിമാണ് ഷാസി. ഹാരിസ് പെർഫോമൻസ് ആണ് ഇത് ഡിസൈൻ ചെയ്തത്. മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്‌സോർബറുകളുമാണ് സസ്പെൻഷൻ ചുമതലകൾ നിർവഹിക്കുന്നത്. മുൻവശത്ത് 41 mm യൂണിറ്റാണ്, 110 mm ട്രാവലും ഇതിനുണ്ട്, പിന്നിൽ 88 mm ട്രാവലുണ്ട്, കൂടാതെ പ്രീ-ലോഡ് അഡ്ജസ്റ്റ്മെന്റും ലഭിക്കുന്നു.

More from DriveSpark

Article Published On: Saturday, June 11, 2022, 14:04 [IST]
English summary
Inidan cricketer mohammed shami gifts himself a new re continental gt 650 motorcycle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X