'ഇന്നോവാ' മയം; മന്ത്രിമാരുടെ വാഹനങ്ങൾക്ക് ചെലവ് ചുരുക്കൽ ബാധകമല്ലേ?
കേരള സർക്കാർ ചെലവ് ചുരുക്കലിൻ്റെ പാതയിലേക്ക് തിരിഞ്ഞിരിക്കുകയാണെന്ന വാർത്തകളെല്ലാം നാം എല്ലാംദിവസവും വായിക്കുന്നതാണല്ലോ, പക്ഷേ മന്ത്രിമാരുടെ ഇന്നോവയ്ക്ക് മാത്രം ഇതൊന്നും ബാധകമല്ല കേട്ടോ
വേറൊന്നും കൊണ്ടല്ല, സാമ്പത്തികമായി ചെറിയ ബുദ്ധിമുട്ടുകൾ കേരളത്തെ ബാധിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ചെലവ് ചുരുക്കൽ പദ്ധതികൾ ഒക്കെ ആവിഷ്ക്കരിക്കുന്നത്.

പക്ഷേ കേരള സർക്കാർ മന്ത്രിമാരുടെ വാഹനങ്ങൾ പുതിയത് വാങ്ങാൻ മാത്രം കാശ് പ്രശ്നമല്ല എന്നൊരു രീതിയാണ് ഇപ്പോൾ. പക്ഷേ ഏറ്റവും വലിയ തമാശ എന്നത് ചെലവുചുരുക്കാന്‍ വഴി തേടുമ്പോഴും മന്ത്രിമാര്‍ക്ക് ഇടയ്ക്കിടെ പുത്തന്‍ കാറുകള്‍ വാങ്ങാന്‍ വഴിയൊരുക്കുന്നത് വാഹന ഉപയോഗം സംബന്ധിച്ച് ടൂറിസം വകുപ്പിന്റെ കാലഹരണപ്പെട്ട നിബന്ധനകള്‍.
ഒരുലക്ഷം കിലോമീറ്റര്‍ പിന്നിട്ട, അല്ലെങ്കില്‍ മൂന്നുവര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ വി.ഐ.പി. ഉപയോഗത്തിന് നല്‍കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം. അംബാസഡര്‍ കാറുകള്‍ ഉപയോഗിച്ചിരുന്ന കാലഘട്ടത്തിലേതാണ് ഈ വ്യവസ്ഥ.
ഇന്നോവ ക്രിസ്റ്റപോലുള്ള പുതുതലമുറ വാഹനങ്ങള്‍ക്ക് അനുസരിച്ച് വ്യവസ്ഥകള്‍ മാറ്റിയിട്ടില്ല. മന്ത്രിവാഹനങ്ങളും മാറി ഉപയോഗിക്കാനുള്ള കാറുകളും കൃത്യമായി അറ്റകുറ്റപ്പണി ചെയ്യുന്നവയാണ്. അഞ്ചുലക്ഷം കിലോമീറ്റര്‍ പിന്നിട്ട ഇന്നോവകള്‍ തകരാറില്ലാതെ നിരത്തില്‍ ഓടുന്നുമുണ്ട്. എന്നിട്ടും കാലപ്പഴക്കത്തിന്റെ പേരില്‍ മന്ത്രിമാര്‍ക്കുവേണ്ടി തുടര്‍ച്ചയായി പുതിയ വാഹനങ്ങള്‍ വാങ്ങുകയാണ്. വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമതയും സുരക്ഷയും പരിശോധിച്ചശേഷം പിന്‍വലിക്കുന്ന സംവിധാനമാണ് ഉചിതം.
മന്ത്രിമാരായ ജി.ആര്‍. അനില്‍, വി.എന്‍. വാസവന്‍, വി. അബ്ദുറഹിമാന്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എന്നിവര്‍ക്കുവേണ്ടിയാണ് ഇപ്പോള്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നത്. ഇതില്‍ മന്ത്രിവാഹനങ്ങളെല്ലാം 2018-ല്‍ വാങ്ങിയതും രണ്ടുലക്ഷം കിലോമീറ്റര്‍ ഓടിയവയുമാണ്. 1.3 കോടിയാണ് അനുവദിച്ചിട്ടുള്ളത്. ഇതിനൊപ്പം ഹൈക്കോടതി ജഡ്ജിമാര്‍ക്ക് നാല് ഇന്നോവ ക്രിസ്റ്റ കാറുകള്‍ കൂടി വാങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
രണ്ടാംപിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇത് മൂന്നാംതവണയാണ് പുതിയ വാഹനങ്ങള്‍ വാങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഈ മാസം നാലിന് ചെലവുചുരുക്കല്‍ ഉത്തരവ് ഇറങ്ങിയെങ്കിലും മന്ത്രിവാഹനങ്ങളുടെ കാര്യത്തില്‍ ഇളവ് നല്‍കി.
യാത്രകൾക്ക് വാഹനം വാങ്ങുന്നതിന് ഇവിടെ ആർക്കും ഒരെതിർപ്പുമില്ല പക്ഷേ ഒരു മര്യാദ വേണ്ടേ, ന്യൂ ജെൻ വണ്ടികളെ സംബന്ധിച്ച് അഞ്ച് ലക്ഷം കിലോമീറ്റർ എന്നത് വാഹനത്തിൻ്റെ രോമത്തെ പോലും സ്പർശിച്ചില്ല എന്ന് തന്നെ പറയാം പ്രത്യേകിച്ച് ഇന്നോവ പോലെയുളള വാഹനങ്ങൾ


Click it and Unblock the Notifications








