കാറിന്റെ വിലയുള്ള ഈ സൂപ്പര്‍ ബൈക്ക് വാങ്ങുന്ന ആദ്യ ഇന്ത്യക്കാരിയായി ഇന്‍സ്റ്റ സുന്ദരി! ആളെ പിടികിട്ടിയോ?
പണ്ട് കാലത്ത് ടൂവീലറുകള്‍ ഓടിക്കുന്ന സ്ത്രീകളെ വിരളമായി മാത്രമേ നിരത്തുകളില്‍ കണ്ടിരുന്നുള്ളൂ. എന്നാല്‍ ഇന്ന് നാട്ടിന്‍പുറങ്ങളില്‍ വരെ മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്ന പെണ്‍കുട്ടികളെ കാണാം. ഞാന്‍ പറഞ്ഞ് വരുന്നത് സ്‌കൂട്ടറുകളല്ല ഗിയറുള്ള നല്ല ഒറിജിനല്‍ ബൈക്കുകള്‍. സോഷ്യല്‍ മീഡിയ വന്‍ പ്രചാരത്തിലുള്ള ഇക്കാലത്ത് പെണ്‍കുട്ടികള്‍ക്കും ബൈക്കുകളോടുള്ള ക്രേസ് കൂടി വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുന്‍സേഴ്‌സാണ് ഇതില്‍ മുന്‍പന്തിയിലുള്ളത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 'ജെകെ ദ ലയണസ്' എന്ന ഇന്‍സ്റ്റഗ്രാം പേജ് ഉടമയായ യുവതി 18 ലക്ഷം രൂപയുടെ സുസുക്കി ഹയാബുസ വാങ്ങി ഏവരെയും ഞെട്ടിച്ചിരുന്നു.
ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ നിറഞ്ഞ് നില്‍ക്കുന്ന മറ്റൊരു സെലിബ്രിറ്റി കൂടി പുത്തന്‍ സൂപ്പര്‍ ബൈക്ക് വാങ്ങിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ ആകൃതി റാണയാണ് പുത്തന്‍ അപ്രീലിയ RS 457 സ്പോര്‍ട്സ് ബൈക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഈ ബൈക്ക് വാങ്ങുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ആകൃതി. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 10 ലക്ഷത്തിലധികം പേരാണ് ആകൃതിയെ പിന്തുടരുന്നത്. സ്ത്രീകള്‍ക്കിടയില്‍ സൂപ്പര്‍ ബൈക്കുകള്‍ക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യതയാണ് ഇത് അടിവരയിടുന്നത്.

അപ്രീലിയ RS457 സൂപ്പര്‍ ബൈക്ക് വാങ്ങിയ വിവരം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയിലൂടെ ആകൃതി സഥിരീകരിച്ചിട്ടുണ്ട്. സഹോദരനൊപ്പമെത്തിയാണ് ആകൃതി ബൈക്കിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ സുദീര്‍ഘമായ അടിക്കുറിപ്പില്‍ ആകൃതി പിതാവടക്കമുള്ള തന്റെ കുടുംബാംഗങ്ങള്‍ക്ക് നന്ദി പറയുന്നുണ്ട്. താന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ ബൈക്ക് ഓടിക്കാന്‍ പഠിപ്പിച്ചുവെന്നും പ്ലസ് വണില്‍ പഠിക്കുമ്പോള്‍ സ്‌കൂട്ടി വാങ്ങിയെങ്കിലും ബൈക്ക് വാങ്ങാനായിരുന്നു അച്ഛന്‍ നിര്‍ബന്ധിച്ചതെന്ന് അവള്‍ എഴുതി.
വൈറ്റ് ആന്‍ഡ് റെഡ് ഷെയ്ഡിലുള്ള അപ്രീലിയ RS 457 ആണ് ആകൃതി തെരഞ്ഞെടുത്തിരിക്കുന്നു. ആരെയും ആകര്‍ഷിക്കുന്ന രൂപവും പവര്‍ഫുള്‍ പെര്‍ഫോമന്‍സിനും പേരുകേട്ട ഈ ബൈക്ക് കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇതിന്റെ ഡെലിവറി ആരംഭിച്ചത്.
ഇന്ത്യയില്‍ തന്നെയാണ് RS 457 സൂപ്പര്‍ബൈക്ക് പൂര്‍ണമായും നിര്‍മിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ബ്രാന്‍ഡിന്റെ വിപകള്‍ക്കായി മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള പിയാജിയോ ഇന്ത്യയുടെ ശാലയിലാണ് RS 457 നിര്‍മിക്കുക.

അപ്രീലിയ RS457 അതിന്റെ കൂടപ്പിറപ്പായ RS660 മോഡലില്‍ നിന്ന് ഡിസൈന്‍ സൂചകങ്ങള്‍ കടംകൊള്ളുന്നു. 457 സിസി പാരലല്‍ ട്വിന്റ സിലിണ്ടര്‍ എഞ്ചിനാണ് ഈ ബൈക്കിന് തുടിപ്പേകുന്നത്. പരമാവധി 47 bhp പവറും 48 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു.
പ്രീമിയം ഫീച്ചറുകള്‍ നിറഞ്ഞ ഒരു ബൈക്ക് കൂടിയാണ് അപ്രീലിയ RS457. ഏറ്റവും പ്രധാനമായി ഈ ബൈക്ക് മോഡലിന് 3 വ്യത്യസ്ത റൈഡിംഗ് മോഡുകള്‍, 3 ലെവല്‍ സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്യുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. മികച്ച സവാരി പ്രദാനം ചെയ്യുന്ന തരത്തിലാണ് ബൈക്കിന്റെ സസ്‌പെന്‍ഷന്‍ സജ്ജീകരണം.

മുന്നില്‍ 41mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ ഒരു മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുന്നത്. മികച്ച ബ്രേക്കിംഗ് അനുഭവത്തിനായി ഫ്രണ്ട് വീലില്‍ 320 mm ഡിസ്‌കും റിയര്‍ വീലില്‍ 220 mm ഡിസ്‌കും ഉപയോഗിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ കെടിഎം RC 390, കവസാക്കി നിഞ്ച 400 എന്നിവയോടാണ് അപ്രീലിയ മോഡല്‍ ഏറ്റുമുട്ടുന്നത്.
ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന ഏറ്റവും ചെലവേറിയ ബൈക്കുകളിലൊന്നായ അപ്രീലിയ RS457-ന് 4.10 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില വരുന്നത്. ഇന്ത്യയിലെ സൂപ്പര്‍ബൈക്ക് പ്രേമികള്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ഈ ബൈക്കിന് ലഭിക്കുന്നത്. പ്രശസ്ത ബോളിവുഡ് നടനും അറിയപ്പെടുന്ന വണ്ടിപ്രാന്തനുമായ ജോണ്‍ എബ്രഹാം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ ബൈക്ക് ഗരാജിലെത്തിച്ചിരുന്നു. അകൃതി റാണയെ പോലുള്ള സെലിബ്രിറ്റി ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ ഈ മോഡല്‍ വാങ്ങുന്നത് അതിന്റെ പോപ്പുലാരിറ്റി വര്‍ധിപ്പിക്കും.


Click it and Unblock the Notifications








