ട്വിന്നിംഗ് വിത്ത് വണ്ടി; വ്യത്യസ്തമായി വെർട്ടിസിനെ വീട്ടിലേക്ക് എത്തിച്ച് ഇൻഫ്ലുവൻസറും ഫാമിലിയും
ഒരു പുതിയ കാർ വാങ്ങുക എന്നത് പലപ്പോഴും പല വ്യക്തികൾക്കും തങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. ആളുകൾ അവരുടെ സ്വപ്ന കാർ വാങ്ങാൻ വർഷങ്ങളോളം കാത്തിരിക്കുകയും അതിനായി പണം സ്വരുക്കൂട്ടുകയും ചെയ്യുന്നു. പുതിയ കാർ വാങ്ങുന്ന എന്ന ഈ നേട്ടം ഓരോ വ്യക്തിയും ആഘോഷിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്.
ചിലർ ഡെലിവറി കഴിഞ്ഞ് ഒരു പാർട്ടി നടത്തിയേക്കാം, മറ്റുള്ളവർ അവരുടെ പുതിയ കാർ ലോംഗ് ഡ്രൈവിനായി കൊണ്ടുപോകുന്നു എന്നിങ്ങനെ പലതും. ഈ നിമിഷങ്ങൾ ആഘോഷിക്കാൻ ഡീലർഷിപ്പുകൾ പോലും കേക്കുകളും കൺഫെറ്റികളും പോലുള്ള പ്രത്യേക ക്രമീകരണങ്ങൾ ചെയ്യുന്നു. ഇത്തരത്തിൽ ഇന്റർനെറ്റിൽ വൈറലായ ഒരു ഡെലിവറി വീഡിയോയാണ് ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നത്.

തിരുവനന്തപുരം സ്വദേശിയായ ഒരു പിതാവ്, തങ്ങളുടെ പുത്തൻ ഫോക്‌സ്‌വാഗൺ വിർട്ടസിന്റെ ഡെലിവറിയ്ക്ക് കുടുംബത്തിലെ എല്ലാവരെയും നീല നിറത്തിലുള്ള വസ്ത്രം ധരിപ്പിച്ച് എത്തിയതാണ് ഈ വീഡിയോയെ കൗതുകമാക്കുന്നത്. ഇദ്ദേഹത്തിന്റെ മകൾ ശ്രീലക്ഷ്മി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോയിൽ, തങ്ങളുടെ പുതിയ ഫോക്സ്‌വാഗൺ വിർട്ടസ് ബ്ലൂ ഷെയ്ഡിന്റെ ഡെലിവറിയ്ക്കായി തന്റെ പിതാവ് എല്ലാവരേയും നീല നിറത്തിലുള്ള വസ്ത്രം ധരിക്കാൻ പ്രേരിപ്പിച്ചതായി സോഷ്യൽ മീഡിയ ഇൻഫ്ല്യുവൻസർ പങ്കുവെയ്ക്കുന്നു.
പെൺകുട്ടിയും അവളുടെ അമ്മയും രണ്ട് വ്യത്യസ്ത ബ്ലൂ നിറത്തിലുള്ള സാരികൾ ധരിച്ചാണ് എത്തിയത് എന്ന് കാണാം. വീഡിയോയിലുള്ള അച്ഛനുൾപ്പെടെ പുരുഷന്മാർ രണ്ടുപേരും നീല ഷർട്ടും ധരിച്ചിരുന്നു. വീട് പോലും നീല നിറത്തിൽ പെയിന്റ് ചെയ്തിരിക്കുന്നതിനാൽ, നീലയാണ് ഇവരുടെ പ്രിയപ്പെട്ട നിറമെന്ന് തോന്നുന്നു.

കുടുംബം തയ്യാറായി ഫോക്‌സ്‌വാഗൺ ഡീലർഷിപ്പിലേക്ക് തങ്ങളുടെ ഫോർഡ് ഫിഗോ ആസ്പയറിൽ ഡ്രൈവ് ചെയ്ത പോകുന്നു. ഡീലർഷിപ്പിൽ എത്തി കഴിഞ്ഞ്, പിതാവ് എല്ലാ രേഖകളും മറ്റ് ഡോക്യുമെന്റേഷനും പൂർത്തിയാക്കുന്നത് കാണാം. ഡെലിവറി എടുക്കുന്നതിന് മുമ്പ് ഡീലർഷിപ്പിന്റെ വകയായി കേക്ക് കട്ടിംഗ് നമുക്ക് കാണാനാവും. ഒടുവിൽ, കുടുംബം വീഡിയോയിൽ കാർ വെളിപ്പെടുത്തുന്നു.
ഡെലിവറി എടുത്ത ഫോക്‌സ്‌വാഗൺ വിർറ്റസ് ലാവ ബ്ലൂ ഷേഡിലാണ് പൂർത്തിയാക്കിയിരിക്കുന്നത്, ഇത് ബ്രാൻഡ് നൽകുന്ന ബലൂവിന്റെ വളരെ ആകർഷകമായ ഷേഡാണ്. ഇത് കാറിന് വളരെ ഗംഭീരവും പ്രീമിയം ലുക്കും നൽകുന്നു. ലാവ ബ്ലൂ ഷേഡിന് പുറമെ, റൈസിംഗ് ബ്ലൂ എന്ന മറ്റൊരു ബ്ലൂ ഷേഡിലും ഫോക്സ്‌വാഗൺ, സെഡാൻ വാഗ്ദാനം ചെയ്യുന്നു. ലാവ ബ്ലൂയിൽ ഒരു ഗ്രീനിഷ് ടച്ച് ഉള്ളതിനാൽ ഇത് ഒരല്പം മികച്ചതായി കാണപ്പെടുന്നു.
ഡെലിവറി കഴിഞ്ഞ് കാർ ഡീലർഷിപ്പിൽ നിന്ന് പുറത്തിറക്കി, കുടുംബം സന്തോഷത്തോടെ പുതിയ കാർ വീട്ടിലേക്ക് കൊണ്ടുപോവുന്നതായി കാണാം. ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമായ ജനപ്രിയ സെഡാനുകളിൽ ഒന്നാണ് ഫോക്‌സ്‌വാഗൺ വിർറ്റസ്. ബ്രാൻഡിന്റെ MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് സെഡാൻ ഒരുങ്ങുന്നത്.
ഇത് മറ്റ് നിരവധി ഫോക്‌സ്‌വാഗൺ, സ്കോഡ ഉൽപ്പന്നങ്ങളിലും ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമാക്കാൻ പ്ലാറ്റ്ഫോം പ്രത്യേകം കമ്പനി ട്വീക്ക് ചെയ്തിട്ടുണ്ട്. വിർട്ടസ്, ടൈഗൂൺ, സ്കോഡ സ്ലാവിയ, കുഷാഖ് എന്നിവയെല്ലാം ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 തന്ത്രത്തിന്റെ ഭാഗമാണ് എന്നതും ശ്രദ്ധേയമാണ്.

സെഗ്‌മെന്റിൽ ഹ്യുണ്ടായി വെർണ, ഹോണ്ട സിറ്റി, സ്‌കോഡ സ്ലാവിയ തുടങ്ങിയ കാറുകളുമായി മത്സരിക്കുന്ന പ്രീമിയം മിഡ് സൈസ് സെഡാൻ മോഡലാണ് ഫോക്‌സ്‌വാഗൺ വിർട്ടസ്. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, മൾട്ടി ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്രൂയിസ് കൺട്രോൾ എന്നിവയും അതിലേറെയും പോലുള്ള മാന്യമായ നിരവധി ഫീച്ചറുകൾ ഇതിൽ ലഭ്യമാണ്.
രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വിർട്ടസിനെ ഫോക്‌സ്‌വാഗൺ വാഗ്ദാനം ചെയ്യുന്നത്. 1.0 ലിറ്റർ, ത്രീ സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ. എഞ്ചി 115 PS മാക്സ് പവറും 178 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. ഈ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ലഭ്യമാണ്.

150 PS മാക്സ് പവറും 250 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ, ഫോർ സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ കമ്പനി ഓഫർ ചെയ്യുന്ന അടുത്ത എഞ്ചിൻ ഓപ്ഷൻ. ഈ പതിപ്പിനെ GT വേരിയന്റ് എന്ന് വിളിക്കുന്നു.
ഇത് ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് DSG ട്രാൻസ്മിഷൻ ഓപ്ഷനിൽ ലഭ്യമാണ്. ഇൻഫ്ലുവൻസറിന്റെ കുടുംബം വാങ്ങിയത് GT വേരിയന്റാണോ അതോ സാധാരണ 1.0 ലിറ്റർ TSI പതിപ്പാണോ എന്ന് വ്യക്തമല്ല. ഫോക്‌സ്‌വാഗൺ വിർട്ടസിന്റെ എക്സ്-ഷോറൂം വില 11.48 ലക്ഷം രൂപയിൽ തുടങ്ങി 19.29 ലക്ഷം രൂപ വരെ ഉയരുന്നു.


Click it and Unblock the Notifications








