ഇനി കളികൾ പുത്തൻ ജിംനിയിൽ! വൈറലായി സെസ്കി ഇൻസ്റ്റഗ്രാം സെൻസേഷൻ സാഷയുടെ പുത്തൻ കാർ
അല്പം പ്രായം ചെന്നവർക്ക് വലിയ പിടി ഇല്ലെങ്കിലും ഇന്നത്തെ ഇൻസ്റ്റഗ്രാം ഒൺലി ഫാൻസ് ജനറേഷന് വളരെ സുപരിചിതയാണ് സാഷ പ്രസാദ് എന്ന ഇന്ത്യൻ ഫിജിയൻ. ഇൻസ്റ്റഗ്രാമിൽ 3.0 ലക്ഷത്തിനടുത്ത് ഫോളോവേഴ്സുള്ള ഒരു കുട്ടി സെലിബ്രിറ്റി തന്നെയാണ് ഈ യുവ സുന്ദരി. ട്രാവലറും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ സാഷ ഒൺലി ഫാൻസ് എന്ന അഡൾട്ട് പ്ലാറ്റ്ഫോമിലും അത്യാവശം പോപ്പുലറാണ്. അടുത്തിടെ താൻ സ്വന്തമാക്കിയ പുത്തൻ കാറിന്റെ ചിത്രം സാഷ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിനു താഴെയായി എത്തുന്ന മലയാളത്തിലുള്ള കമന്റുകൾ മാത്രം നോക്കിയാൽ മതി സാഷയ്ക്ക് മലയാളികളുടെ ഇടയിലുള്ള റേഞ്ച് മനസിലാക്കാൻ.
ഈ റേഞ്ച് ഒക്കെ വെച്ച് ഒരു ലാൻഡ് റോവർ റേഞ്ച് റോവർ തന്നെ താരത്തിനു വാങ്ങാം, എന്നിരുന്നാലും തുടക്കം എന്ന നിലയിലാവും ഒരു സിമ്പിൾ ആന്റ് ഹമ്പിൾ സുസുക്കി ജിംനിയാണ് കൊച്ചു സുന്ദരി സ്വന്തമാക്കിയത്. എന്നാൽ സാഷ ഈ വാഹനം ഇന്ത്യയിലാണോ അതോ മറ്റേതെങ്കിലും രാജ്യത്താണോ സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല.

തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലും ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. ചിത്രത്തിൽ വാഹനം റൈറ്റ് ഹാൻഡ് ഡ്രൈവാണ് എന്ന് കാണാനാവും, എങ്കിലും ഇത് മാത്രം കണക്കിലെടുത്തി വാഹനം ഇന്ത്യയിലാണ് എന്ന് പറയാനാവില്ല. മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ വിപണികളിലേക്കും ലാറ്റിൻ അമേരിക്കൻ വിപണികളിലേക്കും മാരുതി സുസുക്കി ഇവിടുന്ന് ജിംനി കയറ്റി അയക്കുന്നുണ്ട്.
ഇന്ത്യൻ വിപണിയിൽ 12.74 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് നിലവിൽ മാരുതി സുസുക്കി ജിംനി ലൈഫ്സ്റ്റൈൽ ഓഫ്റേഡ് എസ്‌യുവി വിൽപ്പനയ്ക്ക് എത്തിക്കുന്നത്. വാഹനത്തിന്റെ ടോപ്പ് എൻഡ് മോഡലിന് 15 ലക്ഷം രൂപ വരെ വില ഉയരുന്നു. ഇന്ത്യയിൽ വലിയ പ്രതീക്ഷകളോടെയാണ് മാരുതി പുതിയ ജിംനിയെ അവതരിപ്പിച്ചത്.

എന്നിരുന്നാലും മാരുതിയുടെ കണക്കൂട്ടൽ എല്ലാം കാറ്റിൽ പറത്തിക്കൊണ്ട് പ്രതീക്ഷിച്ചതിലും മോശം സ്ഥിതിയിലേക്കാണ് വാഹനത്തിന്റെ വിൽപ്പന എന്നത് ശ്രദ്ധേയമാണ്. 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ യൂണിറ്റ് 103 bhp മാക്സ് പവറും 132.4 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു, അതോടൊപ്പം ജിംനിയിൽ സ്റ്റാൻഡേർഡായി 4X4 ട്രാൻസ്ഫർ കെയ്സും മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്.
വിപണിയിൽ എത്തിയ കാലത്ത് ഫീച്ചറുകളാൽ സമ്പന്നമായിരുന്നു ആള്. ഹെഡ്‌ലൈറ്റ് വാഷർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ സപ്പോർട്ട് ചെയ്യുന്ന 9.0 -ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സ്‌ക്രീൻ, സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പുഷ് -ബട്ടൺ സ്റ്റാർട്ട് തുടങ്ങി നിരവധി ഫീച്ചറുകളാണ് ജിംനിയിൽ മാരുതി ഒരുക്കിയിരിക്കുന്നത്.
ത്രീ -ഡോർ ഥാറും, ഫോഴ്സ് ഗൂർഖയുമായി താരതമ്യപ്പെടുത്തുമ്പോൾ ജിംനി ടെക്നിക്കലായി ഒരല്പം മുൻപന്തിയിലായിരുന്നു, എന്നിരുന്നാലും ഥാർ റോക്സ് എത്തിയതോടെ ഇക്കാര്യത്തിലും ജിംനിയ്ക്കു വമ്പൻ അടിയാണ് കിട്ടിയത്. ഇന്ത്യൻ വിപണിയിൽ ജിംനിയുടെ ഭാവി എന്താവും എന്ന് ഒരു എത്തും പിടിയും മാരുതിയ്ക്ക് തന്നെയില്ലാത്ത അവസ്ഥയാണ്.
അധികം താമസിയാതെ വാഹനത്തിന് ഒരു അപ്പ്ഡേറ്റോ മറ്റോ നൽകിയില്ല എങ്കിൽ ജിനിംയ്ക്ക് ഒരു നിലനിൽപ്പുണ്ടാവില്ല. ഇങ്ങനെ നീങ്ങിയാൽ താമസിയാതെ ജിംനി എക്സ്പോർട്ട് വിപണികൾക്കു മാത്രമായി ഇന്ത്യയിൽ ഉത്പാദിപ്പിക്കേണ്ടി വരും എന്നാണ് തോന്നുന്നത്. എന്തിരുന്നാലും സാഷയ്ക്ക് തന്റെ പുത്തൻ ജിംനിയുമായി പുത്തൻ ട്രാവൽ എക്സ്പീരിയൻസുകളും ഉയർച്ചകളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.


Click it and Unblock the Notifications








