നൊസ്റ്റാൾജിയ ഉണർത്തുന്ന ചിത്രവുമായി രത്തൻ ടാറ്റ; ഓർമകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

നിലവിൽ രാജ്യത്തെ മൂന്നാമത്തെ വലിയ കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോർസിൻ്റെ അധ്യക്ഷനായ മിസ്റ്റർ രത്തൻ ടാറ്റ തൻ്റെ ദീർഘദർശനവും കഠിനാധ്വാനവും കൊണ്ടാണ് ഈ സ്ഥാനത്ത് എത്തിയത്. തന്റെ കമ്പനിയിലൂടെ രാജ്യത്ത് വിപ്ലവം സൃഷ്ടിച്ച ഇന്ത്യൻ വ്യവസായിയും ടാറ്റ സൺസിന്റെ മുൻ ചെയർമാനുമായ സർ രത്തൻ ടാറ്റ അടുത്തിടെ ടാറ്റ ഇൻഡിക്ക ഹാച്ച്ബാക്കിനൊപ്പം നിൽക്കുന്ന ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരുന്നു

ഗൃഹാതുരത്വമുണർത്തുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് ടാറ്റ സൺസ് എമിരിറ്റസ് രത്തൻ ടാറ്റയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു, "25 വർഷം മുമ്പ്, ടാറ്റ ഇൻഡിക്കയുടെ ലോഞ്ച് ഇന്ത്യയുടെ തദ്ദേശീയ പാസഞ്ചർ കാർ വ്യവസായത്തിന്റെ പിറവി തന്നെയായിരുന്നു. അത് നല്ല ഓർമ്മകളിലേക്ക് തിരികെ കൊണ്ടുപോകുന്നു, ഒപ്പം എന്റെ ഹൃദയത്തിൽ ഞാൻ പ്രത്യേക സ്ഥാനം നൽകുന്ന ഒന്നു കൂടിയാണ്.

നൊസ്റ്റാൾജിയ ഉണർത്തുന്ന ചിത്രവുമായി രത്തൻ ടാറ്റ; ഓർമകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ചിത്രത്തിൽ, കമ്പനിയുടെയും രാജ്യത്തെയും തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ പാസഞ്ചർ കാറുകളിലൊന്നായ ഹാച്ച്ബാക്ക് ഇൻഡിക്കയുടെ അടുത്തായി രത്തൻ ടാറ്റ നിൽക്കുന്നത് കാണാം. മിസ്റ്റർ ടാറ്റ തന്റെ കമ്പനിയുടെ സഹായത്തോടെ ഈ കാർ യാഥാർത്ഥ്യമാക്കി, ഇത് ഇന്ത്യൻ വാഹന വ്യവസായത്തിലെ ഏറ്റവും വലിയ വിപ്ലവങ്ങളിലൊന്നിലേക്കാണ് നയിച്ചത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ

വാഹനം അവതരിപ്പിക്കുന്നതിന് മുമ്പ്, ഇൻഡിക്കയിൽ എങ്ങനെ വിശാലമായ ക്യാബിനും ഡീസൽ വാഹനത്തിന്റെ ഇന്ധനക്ഷമതയും അവതരിപ്പിക്കുമെന്ന് സർ രത്തൻ ടാറ്റ സൂചന നൽകിയിരുന്നു. ലോഞ്ചിനെ തുടർന്ന് ടാറ്റ ഇൻഡിക്ക അതിന്റെ മുൻ ചെയർമാൻ വാഗ്ദാനം ചെയ്തതെല്ലാം ശരി വയ്ക്കുന്നതായാരുന്നു. കൂടാതെ മുമ്പ് വിലകൂടിയ ആഡംബര വാഹനങ്ങളിൽ മാത്രം ലഭ്യമായിരുന്ന എയർ കണ്ടീഷനിംഗ്, പവർ വിൻഡോകൾ എന്നിവ പോലുള്ള സൗകര്യങ്ങൾ വാഗ്ദാനം ചെയ്തു, ഇറക്കുമതി ചെയ്ത വിദേശ യാത്രാ വാഹനങ്ങളിൽ ഇത് വേറിട്ടു നിന്നിരുന്നു.

നൊസ്റ്റാൾജിയ ഉണർത്തുന്ന ചിത്രവുമായി രത്തൻ ടാറ്റ; ഓർമകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഇൻഡിക്കയ്ക്ക് മുമ്പ് രാജ്യത്ത് പുറത്തിറക്കിയ ബഹുരാഷ്ട്ര വാഹന നിർമ്മാതാക്കളിൽ നിന്നുള്ള വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത് രാജ്യത്തിന് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തതാണെന്നാണ് എല്ലാവരും അന്നും ഇന്നും വിശ്വസിക്കുന്നത്. ഇത്തരത്തിലുള്ള ഒരു ഹാച്ച്ബാക്ക് ടാറ്റ ഇൻഡിക്ക ആദ്യമായി പ്രദർശിപ്പിച്ചത് 1998 ഓട്ടോ എക്‌സ്‌പോയിലാണ്. സമകാലിക രൂപകല്പന കൊണ്ടാണ് ഇൻഡിക്ക ശ്രദ്ധ ആകർഷിച്ചത്.

രാജ്യത്തെ വാഹന പ്രേമികളുടയും വാഹനം വാങ്ങുന്നവരുടേയും ആവശ്യങ്ങൾ മനസിലാക്കിയ അദ്ദേഹം ഇന്ത്യയുടെ പര്യായമായി മാറിയ വാഹനത്തിന്റെ നിർമ്മാണത്തിലേക്ക് ഇറങ്ങിത്തിരിക്കുകയായിരുന്നു. അക്കാലത്തെ എതിരാളികളായ ഫിയറ്റ് യുനോ, മാരുതി 800, മാരുതി സെൻ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇൻഡിക്ക മൈലുകൾ മുന്നിലാണ്. കൂടാതെ, ടാറ്റ ഇൻഡിക്കയ്ക്ക് മാരുതി 800 നേക്കാൾ ഉപയോഗപ്രദമായ സ്റ്റോറേജ് സ്‌പെയ്‌സുകളുമുണ്ട്. ഇന്റീരിയറുകൾക്ക് മികച്ച ഫിനിഷുകളും പ്രായോഗിക രൂപകൽപ്പനയും ഉണ്ട്, അങ്ങനെ രാജ്യത്ത് ഒരുപാട് ഹൃദയങ്ങൾ കീഴടക്കി.

നൊസ്റ്റാൾജിയ ഉണർത്തുന്ന ചിത്രവുമായി രത്തൻ ടാറ്റ; ഓർമകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഇന്ത്യയിലെ ഏറ്റവും മികച്ച ചില വാഹനങ്ങൾ സൃഷ്ടിക്കുന്നതിനു പുറമേ, സർ രത്തൻ നേവൽ ടാറ്റ ലോകത്തിലെ ഏറ്റവും ഉദാരമതികളായ മനുഷ്യസ്‌നേഹികളിൽ ഒരാളായും കണക്കാക്കപ്പെടുന്നു. കോർണൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ആർക്കിടെക്ചറിൽ നിന്ന് ആർക്കിടെക്ചറിൽ ബിരുദവും ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് മാനേജ്മെന്റ് കോഴ്സും 1975 ൽ നേടി.

1961ൽ ടാറ്റയിൽ ചേർന്ന അദ്ദേഹം ടാറ്റ സ്റ്റീൽ കടയിൽ ജോലി ചെയ്തു. 1991-ൽ ജെ.ആർ.ഡി. ടാറ്റ വിരമിച്ചതിന് ശേഷം അദ്ദേഹം ടാറ്റ സൺസിന്റെ ചെയർമാനായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ടാറ്റ ഗ്രൂപ്പ് ടെറ്റ്‌ലി, ജാഗ്വാർ ലാൻഡ് റോവർ, കോറസ് എന്നിവ വാങ്ങി, ടാറ്റയെ മിക്കവാറും ഇന്ത്യൻ കമ്പനികളിൽ നിന്ന് ആഗോള കോർപ്പറേഷനാക്കി മാറ്റാനുള്ള ശ്രമത്തിലാണ്.

2023 ലെ ഓട്ടോ എക്സ്പോയിൽ ഏറ്റവും തിളങ്ങി നിൽക്കുന്നത് ടാറ്റ തന്നെയാണ്. കാരണം ഒരു ലോഡ് കൺസപ്റ്റ് കാറുകളുടെ നീണ്ട നിരയുമായിട്ടാണ് ടാറ്റ മോട്ടോർസ് എത്തിയിരിക്കുന്നത്. രാജ്യത്തെ പാസഞ്ചർ കാർ വിപണിയിൽ ഇന്ന് ഏവരും ഉറ്റുനോക്കുന്നതും ടാറ്റയെ തന്നെയാണ്. വിപണിയിൽ ഏത് കാർ പുറത്തിറക്കിയാലും ഹിറ്റടിക്കുമെന്ന് ഉറപ്പുമാണ്. ജനങ്ങളുടെ പൾസറിഞ്ഞ് കളിക്കാൻ ടാറ്റയ്ക്ക് സാധിക്കുന്നുണ്ടെന്നതും തന്ത്രമാണ്. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് വിൽപ്പനയുടെ കാര്യത്തിൽ ഹ്യുണ്ടായിയെ പിന്തള്ളി ടാറ്റ രണ്ടാം സ്ഥാനത്തേക്ക് എത്തിയിരുന്നു.

More from DriveSpark

Article Published On: Tuesday, January 17, 2023, 15:50 [IST]
English summary
Instagrams picture by ratan tata with indica from 25 years ago
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X