ഇൻഷുറൻസും ഹെൽമറ്റും ഇല്ലേൽ പണികിട്ടുമേ; ദില്ലി ഹൈകോടതിയുടെ പുതിയ വിധി ഇങ്ങനെ

1988ലെ മോട്ടോർ വെഹിക്കിൾ ആക്‌ട്, അത് പോലെ തന്നെ 1989ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് എന്നിവയിൽ ഇലക്ട്രിക് വാഹനങ്ങൾക്കുളള വ്യവസ്ഥകൾ ബാധകമാണെന്ന് ഡൽഹി ഹൈക്കോടതിയുടെ പുതിയ നിരീക്ഷണം വന്നിരിക്കുകയാണ്.ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇത്തരത്തിലൊരു നിരീക്ഷണം അറിയിച്ചിരിക്കുന്നത്. ഇ-ബൈക്കുകൾക്ക് ഇൻഷുറൻസ് പരിരക്ഷയും ഹെൽമെറ്റോ പ്രൊട്ടക്റ്റീവ് ഗിയറോ ധരിക്കേണ്ടത് നിർബന്ധമാണ്.

ഇ-ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും ഇൻഷുറൻസ് പരിരക്ഷയും ഹെൽമെറ്റോ പ്രൊട്ടക്റ്റീവ് ഗിയറോ ധരിക്കുന്നത് നിർബന്ധമാണെന്നും ഇലക്‌ട്രിക് വാഹനങ്ങൾ രജിസ്‌ട്രേഷനും നിയമത്തിലെ പിഴ വ്യവസ്ഥകൾക്കും വിധേയമാക്കുമെന്നാണ് ഹൈകോടതിയുടെ ഉത്തരവ്. ബാറ്ററിയിൽ പ്രവർത്തിക്കുന്നതോ ഇലക്‌ട്രോണിക് വാഹനങ്ങളിലോ ഉപയോഗിക്കുന്ന ബാറ്ററികൾക്ക് നിർമ്മാതാക്കൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ കേന്ദ്രസർക്കാർ നേരത്തെ തന്നെ നിർദേശിച്ചിട്ടുണ്ടെന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയത്.

ഇൻഷുറൻസും ഹെൽമറ്റും ഇല്ലേൽ പണികിട്ടുമേ; ദില്ലി ഹൈകോടതിയുടെ പുതിയ വിധി ഇങ്ങനെ

അതനുസരിച്ച് ദേശീയ തലസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകുന്ന സബ്‌സിഡി കൃത്യസമയത്ത് വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് തുടരാൻ ഡൽഹി സർക്കാരിനോട് നിർദ്ദേശിച്ചിരിക്കുകയാണ്. പെട്രോൾ, ഡീസൽ വാഹനങ്ങൾക്കുള്ള മോട്ടോർ ഇൻഷുറൻസ് പോളിസിക്ക് സമാനമായി, വാഹനങ്ങളുടെ അപകട കേടുപാടുകൾ, തീപിടിത്തം, പ്രകൃതി ദുരന്തങ്ങൾ, കലാപങ്ങൾ, ഇൻഷ്വർ ചെയ്ത വാഹനത്തിന്റെ മോഷണം, മൂന്നാം കക്ഷിക്ക് ഉണ്ടാകുന്ന പരിക്കുകൾ അല്ലെങ്കിൽ നാശനഷ്ടങ്ങൾ തുടങ്ങിയ ബാധ്യതകൾക്കെതിരെ വാഹനങ്ങൾക്ക് സാമ്പത്തിക പരിരക്ഷ നൽകുന്നതാണ് ഇവി വാഹന ഇൻഷുറൻസ് പോളിസി.

നിലവില്‍ ഓല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി എന്നീ സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് ഈ രംഗം ഭരിക്കുന്നതെങ്കിലും പല വമ്പന്‍ കമ്പനികളും വൈദ്യുത വാഹനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ പ്രധാനമായും ടെക് ഭീമന്‍മാരാണ്. തായ്വാന്‍ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ഹാര്‍ഡ്‌വെയര്‍ ഇലക്ട്രോണിക്‌സ് നിര്‍മാണ കമ്പനിയായ ഏസര്‍ ആണ് പട്ടികയിലെ ഏറ്റവും പുതിയ എന്‍ട്രി. തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ മുവി 125 4G അവതരിപ്പിച്ച് ഏസര്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുകയാണ്.

ഇവി ഇന്ത്യ എക്സ്പോ 2023-ല്‍ വെച്ചായിരുന്നു ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം. ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് മൊബിലിറ്റി പ്ലാറ്റ്ഫോമായ ഇബൈക്ക്‌ഗോയുടെ പങ്കാളിത്തത്തോടെയാണ് ഏസര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുന്നത്. ഇവിയടെ ഡിസൈനിംഗ്, നിര്‍മാണ പ്രക്രിയകള്‍ നിര്‍വഹിക്കുന്നത് ഇന്ത്യന്‍ കമ്പനിയാണ്. ഇന്ത്യയിലെ ഏസര്‍ ബ്രാന്‍ഡിന് കീഴിലുള്ള ആദ്യത്തെ ഇലക്ട്രിക് വാഹനമായിരിക്കും മുവി 125G.

സമീപഭാവിയില്‍ ഇ-ബൈക്കുകള്‍, ഇ-സ്‌കൂട്ടറുകള്‍, ഇ-ട്രൈക്കുകള്‍ എന്നിങ്ങനെയുള്ള കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്ന് പോര്‍ട്‌ഫോളിയോ വിപുലീകരിക്കാന്‍ കമ്പനിക്ക് പ്ലാനുണ്ട്. മുവി 125 4G ഇലക്ട്രിക് സ്‌കൂട്ടറിലൂടെ നഗര യാത്രികരെയാണ് ഏസര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. നഗര യാത്രക്കാര്‍ക്കുള്ള ഒരു ഭാവി ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷന്‍ ആയി ഇത് വിശേഷിപ്പിക്കപ്പെടുന്നു. ഭാരം കുറഞ്ഞ ഷാസിയുമായാണ് ഇത് വരുന്നത്. 16 ഇഞ്ച് ചക്രങ്ങളില്‍ ഓടുന്നതിനാല്‍ യാത്രകള്‍ സുഗമമായിരിക്കും.

മുന്‍വശത്തെ ഹൈഡ്രോളിക് ഫോര്‍ക്കും പിന്നില്‍ നൂതനമായ ഷോക്ക് അബ്‌സോര്‍ബര്‍ സിസ്റ്റവും വരുന്നതിനാല്‍ റൈഡര്‍മാര്‍ക്ക് ചടുലതയും സ്ഥിരതയും ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ലൈറ്റ് വെയിറ്റ് ഡിസൈനില്‍ പൂര്‍ത്തിയാക്കിയ ഇവിക്ക് 83 കിലോഗ്രാം മാത്രമാണ് ഭാരം. 48V 35.2Ah-ന്റെ രണ്ട് റീമുവബിള്‍ ബാറ്ററികളാണ് ഇലക്ട്രിക് സ്‌കൂട്ടറില്‍ സജ്ജീകരിക്കുന്നത്. ഇവ ഓരോന്നും ഫുള്‍ചാര്‍ജില്‍ 80 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

മണിക്കൂറില്‍ 75 കിലോമീറ്റര്‍ ആണ് ഏസര്‍ മുവി 125 4G ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത. ഏകദേശം നാല് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാം. റൈഡര്‍മാര്‍ക്ക് ഒരു സമയം ഒരു ബാറ്ററി ഉപയോഗിക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ തന്നെ സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നത് സൗകര്യപ്രദമായിരിക്കും.

ഹീറോ ഇലക്ട്രിക്, ആമ്പിയര്‍, ഒകായ, ജോയ് ഇ ബൈക്ക്, ഹോപ്, ഗോദാവരി, പ്യുവര്‍ ഇലക്ട്രിക് ബ്രാന്‍ഡുകളുടെ ഉല്‍പ്പനങ്ങളുമായി പ്രധാനമായും പോരാടുക. എര്‍ഗണോമിക് ഡിസൈന്‍, എക്കോ ഫ്രണ്ട്‌ലി പെര്‍ഫോമന്‍സ്, സ്വാപ്പബിള്‍ ബാറ്ററി എന്നിവയു െബലത്തില്‍ പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇവി വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Saturday, September 16, 2023, 9:03 [IST]
English summary
Insurance and helmet compulsory for two wheelers especially electric scooters delhi highcourt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X