മോഡിഫൈ ചെയ്യുന്നതൊക്കെ നിങ്ങളുടെ ഇഷ്ടം, ഇൻഷുറൻസിൻ്റെ കാര്യത്തിൽ എട്ടിൻ്റെ പണി കിട്ടാതെ നോക്കണേ

ഏതൊരു വാഹന പ്രേമികൾക്കും തങ്ങളുടെ വാഹനങ്ങൾ മോഡിഫൈ ചെയ്യാൻ വലിയ ഇഷ്ടമാണ്, എന്നാൽ മോഡിഫിക്കേഷൻ ചെയ്ത് പണി മേടിച്ചവരുടെ എണ്ണവും കുറവല്ല് എന്ന് പ്രത്യേകം ശ്രദ്ധിക്കണം കേട്ടോ. നിങ്ങളുടെ വാഹനത്തിൽ വരുത്തുന്ന മോഡിഫിക്കേഷനുകൾ നിങ്ങളുടെ വാഹനത്തിൻ്റെ ഇൻഷുറൻസ് അസാധുവാകാനുളള സാധ്യതയുണ്ട്.

കോംപ്രഹൻസീവ്, തേർഡ് പാർട്ടി ഇൻഷുറൻസ് എന്നിവയാണ് കാറുകൾക്കുള്ള പ്രധാന ഇൻഷുറൻസ് തരങ്ങൾ. ഒരു വാഹനത്തിനു എക്കാലത്തും ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് എടുക്കേണ്ട കാര്യം വരുന്നില്ലെന്ന് ആദ്യമേ ഏവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. വാഹനത്തിന്റെ കാലപ്പഴക്കം വര്‍ധിക്കുന്നതിനനുസരിച്ചു തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിലേക്കു മാറുന്നതു തന്നെയാണ് ഉചിതം. ഇത് അധിക ചെലുകൾ കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്നു.

നിങ്ങളുടെ ഇൻഷുറൻസ് പോളിസിയെ ദോഷകരമായി ബാധിച്ചേക്കാവുന്ന മോഡിഫിക്കേഷനുകൾ ഏതൊക്കെയെന്ന് പരിശോധിച്ചാലോ. ഫ്രഷ് പെയിൻ്റ് ജോബ് മനോഹരമായ സ്റ്റിക്കറിങ്ങുകൾ പോലെയുള്ള ചെറിയ പരിഷ്‌കാരങ്ങൾ സാധാരണയായി പ്രശ്‌നമുണ്ടാക്കില്ലെങ്കിലും, ഫ്ലേർഡ് ഫെൻഡറുകൾ, കസ്റ്റം ഹൂഡുകൾ, വീതിയേറിയ ടയറുകൾ എന്നിവ പോലുള്ള വിപുലമായ ബോഡി വർക്ക് പരിഷ്‌ക്കരണങ്ങൾ ഇൻഷുറൻസ് കമ്പനിയെ സംബന്ധിച്ചിടത്തോളം പോളിസിയെ ബാധിക്കുന്നവയാണ് .

ഈ മാറ്റങ്ങൾ വാഹനത്തിൻ്റെ ഡിസൈനിലും വാഹനത്തിൻ്റെ മറ്റ് സ്റ്റെബിളിറ്റിക്കുമെല്ലാം ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളാണ് എന്നാണ് ഇൻഷുറൻസ് കമ്പനി പറയുന്നത്. അത് പോലെ തന്നെ ആഫ്റ്റർ മാർക്കറ്റ് ലൈറ്റുകളും മറ്റൊരു പ്രശ്നമാണ്. ഇൻഷുറർമാർക്ക് ഏറ്റവും തലവേദനയുണ്ടാക്കുന്ന കാര്യമാണ് എഞ്ചിൻ ട്യൂൺ ചെയ്ത വാഹനങ്ങൾ. ട്യൂണിങ്ങ് വാഹനത്തിൻ്റെ ശക്തിയും വേഗതയും ഗണ്യമായി വർദ്ധിപ്പിക്കാനും അതുവഴി അപകടങ്ങളുടെ സാധ്യത വർദ്ധിപ്പിക്കാനും സാധിക്കുമെന്നതാണ് പ്രധാന പ്രശ്നം.

അത് പോലെ തന്നെ വാഹനത്തിൻ്റെ ഉയരം കുറയ്ക്കാനും കൂട്ടാനും സാധിക്കുന്ന തരത്തിലുളള മോഡിഫിക്കേഷനുകൾ ഹാൻഡ്‌ലിംഗിനെയും ഗ്രൗണ്ട് ക്ലിയറൻസിനെയും പ്രതികൂലമായി ബാധിക്കുമെന്നാണ് കമ്പനി പറയുന്നത്. അത്തരം സന്ദർഭങ്ങളിലും, ഇൻഷുറൻസ് പരിരക്ഷ പ്രശ്നങ്ങൾ ഉണ്ടാകാനുളള സാധ്യതയുണ്ട്.

നിങ്ങൾക്ക് ഇൻഷുറൻസ് ലഭിക്കുമ്പോൾ, അവർ നിങ്ങളുടെ കാറിൻ്റെ വിശദാംശങ്ങൾ രേഖപ്പെടുത്തുകയും പോളിസി ചെലവ് കണക്കാക്കുകയും ചെയ്യും. നിങ്ങളുടെ കാറിൽ മാറ്റം വരുത്തുകയും അതിൻ്റെ മൂല്യം ഉയരുകയും ചെയ്യുകയാണെങ്കിൽ, നിങ്ങൾ ഇൻഷുറൻസ് കമ്പനിയോട് വാഹനത്തിൽ നിങ്ങൾ വരുത്തിയ മാറ്റങ്ങളെ കുറിച്ച് പറയണം. നിങ്ങൾ അവരെ അറിയിച്ചില്ലെങ്കിൽ, ഒരു പ്രകൃതി ദുരന്തം പോലെ നിങ്ങളുടെ കാറിന് കേടുപാടുകൾ സംഭവിക്കുകയാണെങ്കിൽ, ഇൻഷുറർ നിങ്ങളുടെ ക്ലെയിം നിരസിച്ചേക്കാം

ചിലപ്പോൾ പോളിസിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന യഥാർത്ഥ ഭാഗങ്ങൾക്ക് മാത്രമേ പണം നൽകുകയുളളു. ഈ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ അവ അപ്‌ഡേറ്റ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. മോട്ടോർ ഇൻഷുറൻസ് കമ്പനിയിൽ ഒരു കാർ ഉയർത്തുന്ന ബാധ്യതയുടെ അടിസ്ഥാനത്തിലാണ് ഒരു കാർ ഇൻഷുറൻസ് പോളിസിയുടെ വില നിശ്ചയിക്കുന്നത്. ബാധ്യത കൂടുന്നതിനനുസരിച്ച് കാർ ഇൻഷുറൻസ് പ്രീമിയവും കൂടുതലായിരിക്കും. എന്നിരുന്നാലും നിങ്ങളുടെ കാറിൽ ആന്റി-തെഫ്റ്റ് ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ കാർ ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാനാകും.

ഫോർ വീലറിന് അനുയോജ്യമായ ഇൻഷുറൻസ് പോളിസി കണ്ടെത്തുന്നതിന് പോളിസി കവറേജ്, ആനുകൂല്യങ്ങൾ, പ്രീമിയം വില, അതുപോലെ ഓഫർ ചെയ്യുന്ന സർവീസ് എന്നിവയെ അടിസ്ഥാനമാക്കി വ്യത്യസ്ത മോട്ടോർ ഇൻഷുറർമാർ വാഗ്ദാനം ചെയ്യുന്ന കാർ ഇൻഷുറൻസ് താരതമ്യം ചെയ്യണം. ഇത് അധിക ചെലവഴിക്കാതെ തന്നെ അനുയോജ്യമായ കാർ ഇൻഷുറൻസ് പോളിസി കണ്ടെത്താൻ നിങ്ങളെ സഹായിക്കും.

അധിക ഫീച്ചറുകൾക്കൊപ്പം, കാറിന്റെ മൂല്യവും വർധിക്കുന്നതാണ് കാരണം. അതുവഴി ഇൻഷുറൻസ് പരിരക്ഷ വർധിപ്പിക്കും. അതിനാൽ ഇത്തരത്തിലുള്ള മോഡിഫിക്കേഷനുകളെല്ലാം ഇന്‍ഷുറന്‍സ് ദാതാവിനെ അറിയിച്ചിരിക്കണം. ഇല്ലെങ്കില്‍ ക്ലെയിം പിന്നീട് നിരസിക്കപ്പെടാൻ വരെ കാരണമായേക്കാം. നിങ്ങളുടെ വാഹനത്തിൽ നിങ്ങൾ ഏതെങ്കിലും തരത്തിലുളള മോഡിഫിക്കേഷൻ നടത്തിയാൽ അത് എത്രയും പെട്ടെന്ന് ഇൻഷുറൻസ് കമ്പനിയെ അറിയാക്കാൻ മറക്കാതിരിക്കുക.

More from DriveSpark

Article Published On: Sunday, April 21, 2024, 18:00 [IST]
English summary
Insurance plans may be voided by modifications made to your car details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X