വാഹന ഇൻഷുറൻസിൽ കുറച്ച് മാറ്റങ്ങളുമായി IRDAI; മാറ്റങ്ങൾ ഇതൊക്കെ

ഉപഭോക്താക്കൾക്ക് കാറുകൾക്ക് മൂന്ന് വർഷവും ഇരുചക്ര വാഹനങ്ങൾക്ക് അഞ്ച് വർഷവും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ Irdai നിർദേശിച്ചിരിക്കുകയാണ്. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) 'മോട്ടോർ തേർഡ് പാർട്ടി ഇൻഷുറൻസും സ്വന്തം നാശനഷ്ട ഇൻഷുറൻസും ഉൾക്കൊള്ളുന്ന ദീർഘകാല മോട്ടോർ ഉൽപ്പന്നങ്ങൾ' എന്നതിന്റെ ഒരു ഡ്രാഫ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.

എല്ലാ പൊതു ഇൻഷുറൻസ് കമ്പനികൾക്കും സ്വകാര്യ കാറുകളുടെ കാര്യത്തിൽ 3 വർഷത്തെ ഇൻഷുറൻസ് പോളിസിയും ഇരുചക്രവാഹനങ്ങൾക്ക് 5 വർഷവും, മോട്ടോർ തേർഡ് പാർട്ടി ലയബിലിറ്റി കവറുള്ള കോ-ടെർമിനസ് എന്നിവ നൽകാൻ അനുവദിക്കണമെന്ന് ഡ്രാഫ്റ്റ് നിർദ്ദേശിക്കുന്നത്. 1 വർഷത്തെ മോട്ടോർ ഓൺ ഡാമേജ് പോളിസികൾക്കുള്ള നിലവിലുള്ള നോ ക്ലെയിം ബോണസ് (എൻസിബി) ദീർഘകാല പോളിസികൾക്കും ബാധകമായിരിക്കുമെന്നും ബോർഡ് അറിയിച്ചിട്ടുണ്ട്. ദീർഘകാല പോളിസികളുടെ കാര്യത്തിൽ പോളിസി കാലാവധിയുടെ അവസാനത്തിൽ ബാധകമായ എൻസിബി, അത്തരം പോളിസികൾ വർഷം തോറും പുതുക്കിയാൽ ലഭിക്കുമായിരുന്നതിന് തുല്യമായിരിക്കും.

വാഹന ഇൻഷുറൻസിൽ കുറച്ച് മാറ്റങ്ങളുമായി IRDAI; മാറ്റങ്ങൾ ഇതൊക്കെ

ദീർഘകാല ഫയർ, അനുബന്ധ അപകടസാധ്യതയുള്ള ഉൽപ്പന്നങ്ങൾ എന്നിവയെക്കുറിച്ചുള്ള ഒരു ഡ്രാഫ്റ്റും Irdai പുറത്തിറക്കിയിട്ടുണ്ട്. പാർപ്പിടങ്ങൾക്ക് 30 വർഷം വരെ പോളിസി കവറേജ് നിർദേശിച്ചിട്ടുണ്ട്. പാർപ്പിടങ്ങളിൽ ഒറ്റപ്പെട്ട പാർപ്പിട ഭവനങ്ങൾ, വില്ല സമുച്ചയങ്ങൾ, ഹൗസിംഗ് കോഓപ്പറേറ്റീവുകൾ അല്ലെങ്കിൽ റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ അല്ലെങ്കിൽ വീട്ടുടമകളെ പ്രതിനിധീകരിക്കുന്ന മറ്റേതെങ്കിലും ബോഡി നിയന്ത്രിക്കുന്ന അപ്പാർട്ട്മെന്റ് ബ്ലോക്കുകൾ എന്നിവ ഉൾപ്പെടുന്നു. പോളിസിയുടെ കാലയളവിൽ ദീർഘകാല ഫയർ ഇൻഷുറൻസ് റദ്ദാക്കാവുന്നതാണ്.

രണ്ട് തരം കാര്‍ ഇന്‍ഷൂറന്‍സ് പോളിസികളാണ് ഇന്ന് നിലവിലുള്ളത്. കോംപ്രിഹെന്‍സീവ് ഇന്‍ഷൂറന്‍സ്, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് എന്നീ രണ്ട് ഇന്‍ഷൂറന്‍സ് പോളിസികളാണ് കാറില്‍ ലഭ്യമാവുക. നിങ്ങളും ഇന്‍ഷൂറന്‍സ് കമ്പനിയും തമ്മിലുള്ള ഉടമ്പടിയാണ് കാര്‍ ഇന്‍ഷൂറന്‍സ്. കോംപ്രിഹെന്‍സീവ് പോളിസിക്ക് കീഴില്‍, തേര്‍ഡ് പാര്‍ട്ടി പരിരക്ഷയ്ക്ക് ഒപ്പം നിങ്ങളുടെ കാറിനും ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കും. കാറില്‍ കുറഞ്ഞ പക്ഷം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പോളിസി നിര്‍ബന്ധമായും ഉറപ്പ് വരുത്തണമെന്ന് നിയമം അനുശാസിക്കുന്നു. ദൗര്‍ഭാഗ്യകരമായ അപകടങ്ങളില്‍ വഴിയാത്രക്കാര്‍ക്കും, മറ്റ് കാര്‍ യാത്രക്കാര്‍ക്കും, മറ്റു കാറുകള്‍ക്കും സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പരിരക്ഷയേകും.

കോംപ്രിഹെന്‍സീവ് പോളിസിയ്ക്ക് ഒപ്പമുള്ള ആഡ് ഓണ്‍ പാക്കേജാണ് ബമ്പര്‍ ടു ബമ്പര്‍ പോളിസി. സീറോ ഡിപ്രീസിയേഷന്‍ എന്നും ബമ്പര്‍ ടു ബമ്പര്‍ പോളിസി അറിയപ്പെടുന്നു. കാറിലെ ഫൈബര്‍, റബ്ബര്‍, ലോഹ ഘടകങ്ങള്‍ക്ക് ബമ്പര്‍ ടു ബമ്പര്‍ പോളിസി കവറേജ് നല്‍കും. ഉദ്ദാഹരണത്തിന്, നിങ്ങളുടെ കാര്‍ (സ്റ്റാന്‍ഡേര്‍ഡ് ഹാച്ച്ബാക്ക്) അപകടത്തില്‍ പെട്ടു. 40000 രൂപയുടെ വര്‍ക്ക്‌ഷോപ്പ് ബില്ലാണ് നിങ്ങള്‍ക്ക് ലഭിച്ചത്. കാറില്‍ കോംപ്രിഹെന്‍സീവ് പോളിസി മാത്രമാണ് ഉള്ളതെങ്കില്‍, ഏകദേശം 20000-25000 രൂപയോളം നിങ്ങള്‍ക്ക് ചെലവാകും.

എന്നാല്‍ കോംപ്രിഹെന്‍സീവ് പോളിസിക്ക് ഒപ്പം ബമ്പര്‍ ടു ബമ്പര്‍ പോളിസിയും കാറിനുണ്ടെങ്കില്‍, ടയര്‍ ബാറ്ററി ഒഴികെയുള്ള എല്ലാ ഘടകങ്ങളിലും നിങ്ങള്‍ക്ക് പൂര്‍ണ പരിരക്ഷ ലഭിക്കും. 2009 ലാണ് ബമ്പര്‍ ടു ബമ്പര്‍ ഇന്‍ഷൂറന്‍സ് പോളിസി ഇന്ത്യയില്‍ ആദ്യമായി പ്രാബല്യത്തില്‍ വന്നത്. നില്‍ ഡിപ്രീസിയേഷന്‍, ഡിപ്രീസിയേഷന്‍ വെയ്‌വര്‍ പോളിസി എന്നും ബമ്പര്‍ ടു ബമ്പര്‍ പോളിസിയ്ക്ക് ഇന്ന് പേരുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്തില്ല എങ്കില്‍, അടുത്ത വര്‍ഷത്തെ പ്രീമിയം തുകയില്‍ നിങ്ങള്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കും. ഇനി അടുത്ത വര്‍ഷവും നിങ്ങള്‍ ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്തില്ല എങ്കില്‍ പ്രീമിയം തുകയിലുള്ള ഡിസ്‌കൗണ്ട് ശതമാനവും വര്‍ധിക്കും.

നിങ്ങളുടെ കാറിന്റെ വിപണി മൂല്യമാണ് ഐഡിവി. ഇനി നിങ്ങളുടെ കാര്‍ മോഷണം പോയാലോ, അപകടത്തില്‍ തകര്‍ന്നാലോ, ഐഡിവിയെ അടിസ്ഥാനപ്പെടുത്തിയുള്ള പരമാവധി തുക മാത്രമാകും ഇന്‍ഷൂറന്‍സ് കമ്പനി നല്‍കുക. കൂടാതെ, കാര്‍ പഴക്കം ചെല്ലുന്തോറും ഐഡിവി മൂല്യവും കുറയും. ആരാണ് ഇന്‍ഷൂറന്‍സ് പ്രീമിയം നിശ്ചയിക്കുന്നത്. പലര്‍ക്കും സംശയമുണ്ടാകാം. എഞ്ചിന്‍ ശേഷി ഉള്‍പ്പെടുന്ന ഘടകങ്ങള്‍ പരിഗണിച്ച്, IRDAI യാണ് തേര്‍ഡ് പാര്‍ട്ടി ലയബിലിറ്റി ഇന്‍ഷൂറന്‍സ് പ്രീമിയം നിശ്ചയിക്കുന്നത്. എന്നാല്‍ കോംപ്രിഹെന്‍സീവ് കാര്‍ ഇന്‍ഷൂറന്‍സ് പ്രീമിയം നിശ്ചയിക്കുന്നത് അതത് ഇന്‍ഷൂറന്‍സ് കമ്പനികളാണ്. ഐഡിവി, എന്‍സിബി, ഡിസ്‌കൗണ്ടുകള്‍ ഉള്‍പ്പെടുന്ന ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ പ്രീമിയം നിശ്ചയിക്കുന്നത്.

പുതിയ ജോലിയുടെ പേരിലോ മറ്റെന്തെങ്കിലും കാരണത്താലോ മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റേണ്ടി വരുമ്പോൾ ഉപയോഗിക്കുന്ന വാഹനത്തിന്റെ കാര്യത്തിലും പല കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. ഇതു ചെയ്‌തില്ലെങ്കിൽ ഇൻഷുറൻസ് പോലുള്ള ചില കാര്യങ്ങൾ ഉടമയ്ക്ക് നഷ്‌ടമായേക്കാം. ഇത്തരം സന്ദർഭത്തിൽ മറക്കാൻ പാടില്ലാത്തതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളിൽ ഒന്നാണ് കാർ ഇൻഷുറൻസ്. അതായത് മറ്റൊരു നഗരത്തിലേക്ക് താമസം മാറുമ്പോൾ കാറിന്റെ സംരക്ഷണത്തിനായി ഇൻഷുറൻസ് പോളിസി പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

നിങ്ങളുടെ ഏറ്റവും പുതിയ വിലാസവും മറ്റ് വിശദാംശങ്ങളും ഉപയോഗിച്ച് ഇൻഷുറൻസ് പുതുക്കേണ്ടതായുണ്ട്. താമസം മാറിയ വിവരം ഇൻഷൂററെ അറിയിക്കുകയും വീണ്ടും രജിസ്ട്രേഷനായി മുൻ നഗരത്തിന്റെ ആർടിഒയിൽ നിന്ന് എൻഒസി നേടുകയും വേണം. പോളിസി ഇന്ത്യയിലുടനീളം സാധുതയുള്ളതാണെങ്കിലും, സ്ഥലം മാറ്റുമ്പോൾ പ്ലാനുകൾ മാറുന്നതോ അപ്‌ഗ്രേഡ് ചെയ്യുന്നതോ ചിലപ്പോൾ പരിഗണിക്കേണ്ടി വന്നേക്കാം എന്നതിനാലാണിത്. ഒരു പ്രദേശത്തിന്റെ ഇൻഷുറൻസ് ഒരു പുതിയ സ്ഥലത്തിന് അനുയോജ്യമല്ലായിരിക്കാം.

Most Read Articles

Malayalam
English summary
Insurance regulatory extending the expiry date
Story first published: Friday, December 9, 2022, 11:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X