നിങ്ങൾക്കറിയില്ലെന്ന് ഉറപ്പുള്ള വാഹനലോകത്തെ ചില വസ്തുതകൾ

By Praseetha

വാഹനം ഇന്ന് ഏതൊരാളുടേയും ജീവിതത്തിന്റെ ഭാഗമാണ്. എന്തിനും ഏതിനും വാഹനങ്ങളെ ആശ്രയിക്കുന്നവരാണ് നമ്മൾ. വാഹനമില്ലാതെയുള്ള ഒരു ലോകത്തെ കുറിച്ചൊന്ന് ചിന്തിക്കാൻ കൂടിക്കഴിയില്ല.

വ്യത്യസ്ത നിറത്തിലുള്ള നമ്പർ പ്ലെയിറ്റുകൾ സൂചിപ്പിക്കുന്നതെന്ത്

എന്നാൽ വാഹനമേഖലയുമായി ബന്ധപ്പെട്ട് നിങ്ങൾ ഇതുവരെ കേട്ടറിഞ്ഞില്ലാത്ത ചില രസകരമായ സംഭവങ്ങളുണ്ട്. അത്തരം സംഭവങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. തുടര്‍ന്നു വായിക്കൂ.

1. റോഡ് ജംങ്ഷനുകൾ

1. റോഡ് ജംങ്ഷനുകൾ

റോഡ് ജംങ്ഷനുകൾ അല്ലെങ്കിൽ കവലകൾ ഇന്ന് വളരെ വിരളമാണ് നമ്മുടെ രാജ്യത്ത്. ആ സ്ഥാനത്തിപ്പോൾ ട്രാഫിക് ലൈറ്റുകളും മറ്റും കൈയടക്കിയിരിക്കുന്നു. എന്നാൽ ഇപ്പോഴും ജംങ്ഷനുകൾ അതേപടി നിലനിർത്തുന്ന ചിലയിടങ്ങളുടെ ഈ ലോകത്ത്, ഫ്രാൻസ് ആണ് അതിനുത്തമ ഉദാഹരണം. ലോകത്തിലെ പകുതി ജംങ്ഷനുകളും സ്ഥിതി ചെയ്യുന്നത് ഫ്രാൻസിലാണ്.

2. റൈറ്റ് ഹാന്റ് ഡ്രൈവിംഗ്

2. റൈറ്റ് ഹാന്റ് ഡ്രൈവിംഗ്

1752ലായിരുന്നു റോഡിന്റെ വലത് വശം ചേർന്ന് വണ്ടിയോടിക്കണമെന്നുള്ള നിയമം ആദ്യമായി നിലവിൽ വന്നത്. അതിന്റെ മുഴുവൻ ക്രെഡിറ്റും അക്കാലത്ത് റഷ്യ ഭരിച്ചിരുന്ന എലിസബത്ത് രാജ്ഞിക്കാണ്. തുടർന്ന് യൂറോപ്പും മറ്റ് വിദേശ രാജ്യങ്ങളും ഈ നിയമത്തെ അനുകൂലിച്ചു. ഇന്ന് ലോകത്ത് റൈറ്റ് ഹാന്റ് ഡ്രൈവുള്ള 165 രാജ്യങ്ങളും ലെഫ്റ്റ് ഹാന്റ് ഡ്രൈവുള്ള 75 രാജ്യങ്ങളുമാണുള്ളത്.

3. അമിതവേഗതക്കുള്ള ഉയർന്ന പിഴ

3. അമിതവേഗതക്കുള്ള ഉയർന്ന പിഴ

ഫിൻലാന്റിൽ നിന്നുള്ള ജൂസി സലോനോഞ്ജയാണ് അമിതവേഗതയ്ക്ക് കൂടുതൽ പിഴചുമത്തിയ റെക്കോർഡിനുടമ. മണിക്കൂറിൽ 40 കിലോമീറ്റർ സ്പീഡ് ലിമിറ്റുള്ള റോഡിൽ 80km/h വേഗതയിൽ ഓടിച്ചടിനായിരുന്നു പിഴ. 2003ലാണ് 170,000 യൂറോ പിഴയായി ചുമത്തപ്പെട്ടത്. എന്താണ് ഇത്രയും പിഴ ചുമത്താനുള്ള കാരണമെന്തെന്നാൽ ഡ്രൈവർമാരുടെ വരുമാനത്തിന് അനുസരിച്ചുള്ള പിഴയാണ് യൂറോപ്യൻ രാജ്യങ്ങലിൾ നടപ്പിലാക്കാറ്. നിങ്ങൾക്ക് എത്രയധികം വരുമാനമുണ്ടോ പിഴയും അത്രയധികം വർധിക്കും. ഭാഗ്യം തന്നെ ഇന്ത്യയിൽ ഈ നിയമമില്ലാത്തത്.

4. രേഖപ്പെടുത്തിയ ആദ്യ വാഹനാപകടം

4. രേഖപ്പെടുത്തിയ ആദ്യ വാഹനാപകടം

റോഡപകടങ്ങളും മരണവും ഇക്കാലത്ത് സർവസാധാരണമാണ്. എന്നാൽ ആദ്യമായി രേഖപ്പെടുത്തിയ കാർ അപകടമേതെന്നറിയാമോ? 1869ൽ ആവിയന്ത്രം ഘടിപ്പിച്ച വാഹനത്തിൽ നിന്ന് വീണ് ചക്രത്തിനടിയിൽ പെട്ട് ചതഞ്ഞരഞ്ഞ മേരി വാഡിന് സംഭവിച്ച അപകടമായിരുന്നു ആദ്യമായി രേഖപ്പെടുത്തിയിരുന്നത്. വാഡിന്റെ അപകടമാണ് ആദ്യ വാഹനാപകട മരണം.

5. മോശപ്പെട്ട ഡ്രൈവിംഗ് ജനിതകപരമാണ്

5. മോശപ്പെട്ട ഡ്രൈവിംഗ് ജനിതകപരമാണ്

ചിലർ വാഹനമോടിക്കുന്നത് കണ്ടാൽ ആർക്കായാലും ദേഷ്യം തോന്നിപോകും. മോശപ്പെട്ട ഡ്രൈവിംഗ് ജനിതകപരമാണെന്നാണ് ചില പരീക്ഷണങ്ങൽ തെളിയിച്ചിട്ടുള്ളത്. ഏതാണ്ട് മുപ്പത് ശതമാനം ഡ്രൈവർമാർക്കും ഓർമ്മശക്തിയുമായി ബന്ധപ്പെട്ടുള്ള ചില പ്രത്യേക പ്രോട്ടീനുകളുടെ ഉല്പാദത്തിൽ ഉണ്ടാകുന്ന കുറവാണ് ഇത്തരത്തിലുള്ള ഡ്രൈവിംഗിന് കാരണമാകുന്നതെന്നാണ് തെളിയിക്കപ്പെട്ടത്. കാലിഫോർണിയ യൂണിവേഴ്സിറ്റി ഇതുതെളിയിക്കുന്ന ചില പരിശോധനകളും നടത്തിയിരുന്നു.

6. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക്

6. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക്

ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം ഏതാണ്ട് 3,84,403കിലോമീറ്ററാണ്. ഒരാൾ തുടർച്ചയായി 97km/h വേഗതയിൽ 157 ദിവസം ഓടിയാൽ മാത്രമാണ് ഇത്രയും ദൂരം താണ്ടാൻ കഴിയുക. നേരെമറിച്ച് പ്രകാശം വെറും നാല് സെക്കന്റ് കൊണ്ടാണ് ഇത്രയും ദൂരം സഞ്ചരിക്കുന്നത്.

7. നഗ്നനായി വണ്ടിയോടിക്കൽ

7. നഗ്നനായി വണ്ടിയോടിക്കൽ

കൂടെയാരുമില്ലെങ്കിൽ ഉറക്കെ പാടി വണ്ടിയോടിക്കാൻ താല്പര്യപ്പെടുന്നവരാണ് 54 ശതമാനം ആളുകളും. അതേസമയം കാണാൻ ആരുമില്ലെങ്കിൽ നഗ്നനായി ഓടിക്കാനും മടിക്കാണിത്തവരാണത്രെ 9ശതമാനം ആളുകൾ.

കൂടുതൽ വായിക്കൂ

ജാഗ്രത വേഗതയ്ക്ക് കടിഞ്ഞാണിടാൻ ത്രിമാനചിത്രവുമായി രണ്ട് കലാകാരികൾ

കൂടുതൽ വായിക്കൂ

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന റോഡ് ചിഹ്നങ്ങൾ

More from DriveSpark

Article Published On: Wednesday, May 4, 2016, 11:46 [IST]
English summary
8 Car And Driving Facts We Bet You Don’t Know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X