ആനന്ദ് മഹീന്ദ്ര: മനുഷ്യസ്നേഹിയായ സംരംഭകൻ

By Santheep

മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർ‌മാനും മാനേജിങ് ഡയറക്ടറുമാണ് ആനന്ദ് മഹീന്ദ്ര. ഇന്ത്യയിലെ എസ്‌യുവി വിപണിയെ ഭരിക്കുന്നത് മഹീന്ദ്രയാണെന്നു പറയാം. വാണിജ്യവാഹന വിപണിയിലും ശക്തമായ സാന്നിധ്യമാണ് ഈ കമ്പനി. ആഗോളവിപണിയിൽ തങ്ങളുടെ കാലുറപ്പിക്കാനുള്ള ശ്രമങ്ങളും മഹീന്ദ്ര നടത്തിവരികയാണ്. ഒരു ആഗോളശക്തിയായി ഈ കമ്പനി വളരുമെന്ന കാര്യത്തിൽ സന്ദേഹിക്കേണ്ടതില്ല.

ഇവിടെ ആനന്ദ് മഹീന്ദ്രയെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകൾ ചർച്ച ചെയ്യുകയാണ് വായിക്കുക.

മനുഷ്യസ്നേഹിയായ സംരംഭകൻ

പഠനത്തിൽ ഒട്ടും കോംപ്രമൈസ് ചെയ്തിരുന്നില്ല ആനന്ദ്. സ്കോളർഷിപ്പിലാണ് ഇദ്ദേഹം തന്റെ ബിരുദപഠനം പൂർത്തീകരിച്ചത്.

മനുഷ്യസ്നേഹിയായ സംരംഭകൻ

താൻ സ്വയമറിയാതെയാണ് സംരംഭകത്വത്തിലേക്കു വന്നതെന്ന് ആനന്ദ് മഹീന്ദ്ര അവകാശപ്പെടുന്നു. കുടുംബ ബിസിനസ്സിലേക്ക് വെറുതെ ചെന്ന് ചേരുകയായിരുന്നു. അറിയാതെ എല്ലാം സംഭവിച്ചുപോയി.

മനുഷ്യസ്നേഹിയായ സംരംഭകൻ

ആർട്സ് വിഷയങ്ങളോട് വിരോധം പുലർത്തുന്ന അൽപനായ ഒരു സംരംഭകനല്ല ആനന്ദ് മഹീന്ദ്ര. ഹാർവാഡ് യൂണിവേഴ്സിറ്റി ഹ്യുമാനിറ്റീസ് സെന്ററിലേക്ക് ഇദ്ദേഹം 10 ദശലക്ഷം ഡോളർ സംഭാവനയായി നൽകിയിരുന്നു.

മനുഷ്യസ്നേഹിയായ സംരംഭകൻ

നിരവധി അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട് മഹീന്ദ്ര. 2004ലാണ് ബിസിനസ്സ് രംഗത്തെ നേട്ടങ്ങളുടെ പേരിൽ രാജീവ് ഗാന്ധി അവാർഡ് ഇദ്ദേഹത്തെ തേടിയെത്തിയത്. ഇക്കണോമിക് ടൈംസ് ആനന്ദിന് ബിസിനസ്സ് ലീഡർ അവാർഡ് നൽകി ആദരിച്ചു. ഏറ്റവും പ്രചോദനാത്മകമായ നേതൃത്വത്തിന് എൻഡിടിവി പ്രോഫിറ്റ് അവാർഡ് നൽകി.

മനുഷ്യസ്നേഹിയായ സംരംഭകൻ

ഫ്രഞ്ച് പ്രസിഡണ്ട് ആനന്ദ് മഹീന്ദ്രയെ നൈറ്റ് ഓഫ് ദി ഓർഡർ ഓഫ് മെറിറ്റ് സമ്മാനം നൽകി ആദരിച്ചു.

മനുഷ്യസ്നേഹിയായ സംരംഭകൻ

ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ പെൺകുട്ടികൾ നേരിടുന്ന കെടുതികൾ പരിഹരിക്കുന്നതിലേക്കും ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധ ചെന്നു. നൻഹി കാലി എന്ന മഹീന്ദ്രയുടെ പദ്ധതി ഇതിനായി രൂപപ്പെടുത്തിയതാണ്. 29,100 പെൺകുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകളിലേക്ക് മഹീന്ദ്ര സംഭാവന നൽകുന്നു.

മനുഷ്യസ്നേഹിയായ സംരംഭകൻ

ട്വിറ്ററിൽ ഏറ്റവും സജീവമായ ബിസിനസ്സ് ലീഡർമാരിലൊരാളാണ് ഇദ്ദേഹം. 8 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട് ഇദ്ദേഹത്തിന്.

മനുഷ്യസ്നേഹിയായ സംരംഭകൻ

മഹീന്ദ്ര നടത്തിയ ഏറ്റവും വലിയ പ്രോഡക്ട് ഇൻവെസ്റ്റ്മെന്റ് സ്കോർപിയോ എസ്‌യുവി വികസിപ്പിച്ചെടുക്കുന്നതിനു വേണ്ടിയുള്ളതാണ്. 120 ദശലക്ഷം ഡോളറാണ് ഈ വാഹനത്തിന്റെ ഗവേഷണവികസന പ്രവർത്തനങ്ങൾക്കായി കമ്പനി ചെലവിട്ടത്.

More from DriveSpark

Article Published On: Tuesday, November 3, 2015, 11:18 [IST]
English summary
10 interesting facts about Anand Mahindra.
കൂടുതല്‍... #celebrity car #top 10
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X