ഇന്ത്യയിലെ 10 ഓട്ടോമൊബൈല്‍ അത്ഭുതങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ മാര്‍ക്കറ്റുകളിലൊന്നായി ഇന്ത്യ മാറിയത് ഈയടുത്ത കാലത്തു മാത്രമാണ്. 4 ദശലക്ഷത്തിലധികം വാഹനങ്ങള്‍ ഇന്ത്യയില്‍ നിറഞ്ഞിരിക്കുന്നു ഇന്ന്. ചെന്നൈ ആണ് ഇന്ത്യയുടെ ഓട്ടോമൊബൈല്‍ ഹബ് ആയി അറിയപ്പെടുന്നത്. 40 ശതമാനത്തോളം വരുന്ന വാഹനങ്ങള്‍ നിര്‍മിക്കപ്പെടുന്നത് ചെന്നൈയിലാണ് എന്ന് കണക്കുകള്‍ പറയുന്നു. ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും നിരവധി ഓട്ടോമൊബൈല്‍ കമ്പനികള്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നു.

ഓട്ടോമൊബൈല്‍ രംഗത്തിന്റെ വളര്‍ച്ച നിരവധി രസകരമായ വസ്തുകളെ നമുക്കു മുമ്പില്‍ വെക്കുന്നുണ്ട്. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ രംഗത്തെക്കുറിച്ച് വിശാലമായ ധാരണകള്‍ നല്‍കും ഈ ചെറിയ വിവരങ്ങള്‍.

ലോകത്തിലെ ഏറ്റവും വിലക്കുറവുള്ള അത്ഭുതം

ലോകത്തിലെ ഏറ്റവും വിലക്കുറവുള്ള അത്ഭുതം

ലോകത്തിലെ ഏറ്റവും വിലക്കുറവുള്ള കാര്‍ ഏതെന്ന ചോദ്യത്തിന് ഇന്ത്യയാണ് ഇത്തരം പറയുന്നത്. 2,500 ഡോളറിന് ഒരു കാര്‍ വാങ്ങാന്‍ കിട്ടുക എന്നത് വിദേശികളെ സംബന്ധിച്ച് വന്‍ അത്ഭുതമാണ്. ഇത്തരം നിരവധി അത്ഭുതങ്ങളുടെ രാജ്യമാകുന്നു ഇന്ത്യ!

വിലകുറഞ്ഞ ഡീസല്‍ കാര്‍

വിലകുറഞ്ഞ ഡീസല്‍ കാര്‍

ഡീസല്‍ മോഡലുകള്‍ക്ക് വിലക്കൂടുതലുണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്. സര്‍ക്കാരിന്റെ നികുതി വ്യവസ്ഥയാണ് ഇതില്‍ പ്രധാനപ്പെട്ടത്. സര്‍ക്കാരിന്റെയല്ല, ദൈവംതമ്പുരാന്റെ നികുതിയുണ്ടെങ്കിലും ടാറ്റ ചെയ്യേണ്ടത് ചെയ്യും! ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള ഡീസല്‍ കാര്‍ ടാറ്റയുടേതാണ്. ഇന്‍ഡിക ഹാച്ച്ബാക്ക്!! 4 ലക്ഷം രൂപയുടെ പരിസരത്താണ് ഈ വാഹനത്തിന് വില തുടങ്ങുന്നത്.

ലോക വിപണി വിഹിതം

ലോക വിപണി വിഹിതം

ലോകത്താകമാനം വര്‍ഷത്തില്‍ 50 ലക്ഷത്തിനടുത്ത് കാറുകള്‍ ഉല്‍പാദിപ്പിച്ച് വിറ്റഴിക്കുന്നുണ്ട്. ഇതിലെ 4 ശതമാനം വിഹിതം ഇന്ത്യയുടേതാകുന്നു.

നാല് ഭീമന്മാര്‍

നാല് ഭീമന്മാര്‍

മാരുതി സുസൂക്കി, ഹ്യൂണ്ടായ് ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ നാല് കമ്പനികളാണ് ഇന്ത്യയുടെ പാസഞ്ചര്‍ കാര്‍ വിപണിയെ നിയന്ത്രിക്കുന്നത്. മൊത്തം വിപണിയുടെ 75 ശതമാനവും ഈ നാല് പേരുടെ കൈവശമാണുള്ളത്. മാസത്തില്‍ ശരാശരി 1.5 ലക്ഷം വില്‍പനയില്‍ മുക്കാലും ഇവരുടെ പക്കലെത്തുന്നു. ബാക്കിവരുന്ന 25 ശതമാനത്തോളം മാത്രമാണ് മറ്റ് 21 കാര്‍ നിര്‍മാതാക്കള്‍ വീതിച്ചെടുക്കുന്നത്.

തൊഴില്‍

തൊഴില്‍

രാജ്യത്ത് നേരിട്ടും അല്ലാതെയും 1 കോടിയോളം തൊഴിലവസരങ്ങളാണ് ഓട്ടോമൊബൈല്‍ രംഗം പ്രദാനം ചെയ്യുന്നത്.

സാന്ദ്രത

സാന്ദ്രത

കാര്‍ നിര്‍മാതാക്കള്‍ ആര്‍ത്തിയോടെ നോക്കിക്കാണുന്ന ഒരു വ്‌സ്തുതയാണിത്. ഇന്ത്യയില്‍ 1000 പേര്‍ക്ക് 11 കാറാണുള്ളത്. ബാക്കിവരുന്ന എല്ലാവരം കാറുകളെടുക്കുന്ന ആ മോഹനസുരഭിലകാലം ഒന്നോര്‍ത്തുനോക്ക്യേ! ദില്ലിയിലെ തലസ്ഥാന മേഖലയില്‍ 1000 പേര്‍ക്ക് 90 കാറുകളുണ്ട്.

ട്രാഫിക്

ട്രാഫിക്

ദില്ലിയിലെ ട്രാഫിക് സ്പീഡ് മണിക്കൂറില്‍ ശരാശരി 15 കിലോമീറ്ററാണ്!

യുസ്ഡ് കാര്‍

യുസ്ഡ് കാര്‍

ഇന്ത്യയില്‍ മാസത്തില്‍ 4.5 ലക്ഷം സെര്‍ച്ചുകളാണ് യൂസ്ഡ് കാറുകള്‍ വില്‍ക്കുന്നതിനും വാഹ്ങുന്നതിനും വേണ്ടി നടക്കുന്നത്.

രാജ്യത്ത് ഏറ്റവും വിജയിച്ച കാർ

രാജ്യത്ത് ഏറ്റവും വിജയിച്ച കാർ

1983ല്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തതിനു ശേഷം 2.5 ദശലക്ഷം മാരുതി 800 ഹാച്ച്ബാക്കുകള്‍ വിറ്റഴിച്ചിട്ടുണ്ട്.

ആറാം സ്ഥാനം

ആറാം സ്ഥാനം

ലോകത്തിലെ ആറാമത്തെ വലിയ ഓട്ടോമൊബൈല്‍ വിപണിയാണ് ഇന്ത്യ. 2012ലെ കണക്കുകള്‍ പ്രകാരം മൊത്തം 4,145,194 എണ്ണം വാഹനങ്ങള്‍ ഇന്ത്യയില്‍ വിറ്റഴിച്ചു. ചൈന 19,271,808 എണ്ണം വില്‍പനയോടെ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു. യുഎസ്, ജപ്പാന്‍, ജര്‍മനി, സൗത്ത് കൊറിയ എന്നീ രാഷ്ട്രങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ വരുന്നത്. യുകെ ഫ്രാന്‍സ്, ബ്രസീല്‍ തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം ഇന്ത്യയ്ക്ക് പിന്നിലായി വരുന്നു.

More from DriveSpark

Article Published On: Tuesday, September 24, 2013, 13:11 [IST]
English summary
Here are some of the interesting facts about Indian automobile industry.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X