വാപ് 7- ഇന്ത്യയുടെ വേഗതയേറിയ ലോക്കോമോട്ടീവ് എൻജിൻ
ബ്രിട്ടീഷ് ഭരണക്കാലത്ത് തുടക്കം കുറിച്ച ഇന്ത്യൻ റെയിൽവെ170 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. അന്നു മുതലുള്ള റെയിൽവെ സാങ്കേതികതയിൽ ഇപ്പോൾ വൻ പുരോഗതിയാണ് വന്നിരിക്കുന്നത്. എൻജിൻ നിർമാണം മുതൽ കോച്ച് നിർമാണം വരെ വൻ മാറ്റങ്ങള്‍ കാണാം. ആവി എൻജിനിൽ തുടങ്ങി, കൽക്കരി എൻജിൻ, ഡീസൽ എൻജിൻ എന്നീ പരിണാമങ്ങൾക്ക് ശേഷം ഇലക്ട്രിക് എൻജിൻ വരെ എത്തി നിൽക്കുന്നു. നിലവിൽ വാപ് 7 (WAP 7) ആണ് വേഗതയേറിയ ലോക്കോമോട്ടീവ്.
ഇന്ത്യൻ റെയിൽവേയുടെ 50 കൗതുകകരമായ വസ്തുതകൾ
ചിത്രാഞ്ചൻ ലോക്കോമോട്ടീവ് വർക്ക്സാണ് വാപ് 7 ലോക്കോമോട്ടീവ് വികസിപ്പിച്ചെടുത്തത്. മണിക്കൂറിൽ110 മുതൽ 140 കിലോമീറ്റർ വരെ വേഗതയിലോടാൻ ഈ എൻജിന് സാധിക്കും. വേഗതയേറിയ ഈ ലോക്കോമോട്ടീവ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് താളുകളിലേക്ക് നീങ്ങൂ.

നിലവിൽ നോർത്തേൺ റെയിൽവെ, സൗത്ത് സെൻട്രൽ റെയിൽവെ, സത്തേൺ റെയിൽവെ, ഈസ്റ്റേൺ റെയിൽവെ, സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവെ, സെൻട്രൽ റെയിൽവെ, വെസ്റ്റ് സെൻട്രൽ റെയിൽവെ എന്നിവിടങ്ങളിലാണ് ഈ ലോക്കോമോട്ടീവ് ഉപയോഗിച്ച് വരുന്നത്.

നിലവിൽ നോർത്തേൺ റെയിൽവെ, സൗത്ത് സെൻട്രൽ റെയിൽവെ, സത്തേൺ റെയിൽവെ, ഈസ്റ്റേൺ റെയിൽവെ, സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവെ, സെൻട്രൽ റെയിൽവെ, വെസ്റ്റ് സെൻട്രൽ റെയിൽവെ എന്നിവിടങ്ങളിലാണ് ഈ ലോക്കോമോട്ടീവ് ഉപയോഗിച്ച് വരുന്നത്.

2015 സെപ്തംബറിലെ കണക്ക് പ്രകാരം വാപ് 7ന്റെ 236 ലോക്കോമോട്ടീവുകളാണ് സർവീസിൽ ഉള്ളത്.

വാഗ് 9(WAG 9)-ന്റെ പുതുക്കിയ പതിപ്പാണ് വാപ് 7. ഒരു കാലത്ത് കൂടുതലായി ഉപയോഗിച്ച വാപ് 4എസ് എന്ന പാസഞ്ചർ ലോക്കോമോട്ടീവിന്റെ പകരക്കാരനാണിത്.

24 മുതൽ 26 വരെ പാസഞ്ചർ കോച്ചുകളും, 1,430-1,5550 ഭാരവും വലിക്കാനുള്ള കഴിവുണ്ട് ഈ ലോക്കോമോട്ടീവിന്.

ഇന്ത്യൻ റെയില്‍വെ നടത്തിയ പരീക്ഷണ ഓട്ടത്തിൽ 160km/h വേഗതയാണിത് കാഴ്ച വെച്ചിട്ടുള്ളത്. വാപ്-4നു ശേഷം ഇന്ത്യൻ റെയിൽവെയുടെ വളരെ വിജയകരമായ പാസഞ്ചർ ലോക്കോമോട്ടീവാണിത്.

രാജധാനി എക്സ്പ്രെസ്, ശതാബ്ദി എക്സ്പ്രെസ് പോലുള്ള പ്രീമിയം ട്രെയിനിലും കൂടാതെ ഹൈദ്രബാദ്-ന്യു ദില്ലി, നിസാമുദീൻ-തിരുവനന്തപുരം, നിസാമുദീൻ-ചെന്നൈ, നിസാമുദീൻ-ബാംഗ്ലൂർ, നിസാമുദീൻ- എറണാകുളം ദുരന്തോ എക്സ്പ്രെസ് എന്നീ ട്രെയിനുകളിലും ഈ ലോക്കോമോട്ടീവ് ഉപയോഗിച്ച് വരുന്നു.

6,000കുതിരശക്തിയാണ് വാപ് 7 ലോക്കോമോട്ടീവിന് ഉള്ളത്.

ട്രബിൾ ഷൂട്ടിംഗ് എളുപ്പമാക്കാൻ ഇതില്‍ ഇൻബിൾറ്റ് മൈക്രോപ്രോസസർ ഘടിപ്പിച്ചിടുണ്ട്. കൂടാതെ റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിനിന് പച്ചക്കൊടി വീശി


Click it and Unblock the Notifications








